ചരമം

തിരുവനന്തപുരത്ത് പാറമട അപകടം: 2 മരണം, 7 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: പാറമടയിലേക്ക് അഞ്ഞൂറ് അടി ഉയരത്തില്‍ നിന്ന് പാറക്കഷ്ണം അടര്‍ന്നു വീണ്ടു രണ്ടു പേര്‍ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ടു പേരുടെ നില ഗുരുതരമാണ്. പാറശ്ശാല മാരായമുട്ടത്തെ പാറമടയിലാണ് അപകടം. സേലം സ്വദേശിയും ഹിറ്റാച്ചി ഡ്രൈവറുമായ സതീഷ്, മാലകുളങ്ങര സ്വദേശിയും പാറമടയിലെ തൊഴിലാളിയുമായ ബിനില്‍കുമാര്‍ എന്നിവരാണ് മരിച്ചത്. സതീഷ് സംഭവ സ്ഥലത്തുവച്ചും ബിനില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.


രാവിലെ ഒന്‍പതരയോടെ പാറമടയുടെ അടിയില്‍ നിന്ന് ഹിറ്റാച്ചികൊണ്ട് മണ്ണ് നീക്കുന്നതിനിടെയാണ് 500 അടി ഉയരത്തില്‍ നിന്ന് പാറക്കഷ്ണം അടര്‍ന്നുവീണത്. പാറ പതിച്ച് ഹിറ്റാച്ചി ഡ്രൈവര്‍ ചതഞ്ഞരച്ച് മരിച്ചു. അപകടത്തില്‍പെട്ടവര്‍ക്കെല്ലം അംഗഭംഗം വന്നിട്ടുണ്ട്. ഒരാളുടെ കാലുകള്‍ അറ്റുപോയ നിലയിലാണ്. ഏഴു പേര്‍ക്കാണ് പരുക്കേറ്റത്. മുപ്പതോളം പേരാണ് സംഭവസമയം പാറമടയില്‍ ഉണ്ടായിരുന്നത്. 11.30 ഓടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് പോലീസ് മടങ്ങി.

കോട്ടയ്ക്കല്‍ സ്വദേശി അലോഷ്യസ് എന്നയാളുടെ പാറമടയിലാണ് അപകടം. ഈ പാറമടയെ കുറിച്ച് നേരത്തെ മുതല്‍ പരാതി ഉണ്ടായിരുന്നു. ലൈസന്‍സ് ഇല്ലാതെയാണ് പാറമട പ്രവര്‍ത്തിക്കുന്നതെന്നും കോടതിയില്‍ പലതവണ പരാതി നല്‍കിയിട്ടും ഉത്തരവ് നടപ്പാക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് അശാസ്ത്രീയമായാണ് പാറമട പൊട്ടിച്ചിരുന്നത്. ഈ പ്രദേശം മുഴുവന്‍ അതിന്റെ പ്രകമ്പനം ഉണ്ടായിരുന്നുവെന്നും വീടുകള്‍ക്കും കുടിവെള്ള പൈപ്പുകളും തകര്‍ന്നിട്ടുണ്ടെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു.

 • ഒമാനില്‍ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
 • സൗദി മരുഭൂമിയിലെ റോഡരികില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍
 • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
 • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
 • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
 • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
 • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
 • കൊച്ചി ഷിപ്പ്‌യാര്‍ഡിലെ കപ്പലില്‍ പൊട്ടിത്തെറി: 5 മരണം, മരിച്ചവരെല്ലാം മലയാളികള്‍
 • ക്രോയ്ഡോണില്‍ മലയാളി യുവതി നിര്യാതയായി
 • യു​​എ​​സി​​ലെ ഷോ​​പ്പിം​​ഗ് മാളില്‍ വെടിവയ്പ്; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway