നാട്ടുവാര്‍ത്തകള്‍

മഞ്ജുവിനെ വീഴ്ത്താന്‍ ദിലീപ് മീനാക്ഷിയെ സാക്ഷിക്കൂട്ടിലെത്തിക്കുമോ?

കൊച്ചി : കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതോടെ കേസ് തലനാരിഴ കീറി പരിശോധിക്കപ്പെടുകയാണ്. കാവ്യ ദിലീപ് ബന്ധം ആക്രമിക്കപ്പെട്ട നടി വഴി മഞ്ജു അറിഞ്ഞതും മഞ്ജു- ദിലീപ് ദാമ്പത്യം തകര്‍ന്നതും അതിന്റെ പകയുമൊക്കെയായി കൂട്ടിപ്പിണഞ്ഞു കിടക്കുകയാണ് കേസ്. അതുകൊണ്ടുതന്നെ മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യരെയാണ് ദിലീപിനെതിരായ വജ്രായുധമായി പോലീസ് കണ്ടിരിക്കുന്നത്. മഞ്ജുവിന്റെ മൊഴി ദിലീപിനെ പരുങ്ങലിലാക്കുമ്പോള്‍ മകളായ മീനാക്ഷിയെ ഇറക്കി അമ്മയുടെ മൊഴിയെ പ്രതിരോധിക്കാനുള്ള നീക്കം ദിലീപ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല, അതുകൊണ്ടു തന്നെ 18 വയസ്സ് തികയാത്ത മീനാക്ഷിയെ സാക്ഷിയാക്കുന്നതിന്റെ നിയമവശം പരിശോധിക്കുകയാണ് പ്രതിഭാഗം. പ്രത്ഭനായ ബി. രാമന്‍പിള്ളയാണ് ദിലീപിന്റെ വക്കീല്‍. മകളുടെ മൊഴിലൂടെ ദിലീപിനെതിരെ മഞ്ജു പറയുന്നത് കള്ളമാണെന്ന് കോടതിയെ ബോധ്യപ്പെടുത്തുകയോ മഞ്ജുവിനെ തടയുകയോ ആണ് ആവും ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
ആക്രമിക്കപ്പെട്ട നടിയുമായി തനിക്കുള്ളത് സിനിമയിലെ ചില്ലറ പ്രശ്‌നങ്ങള്‍ മാത്രമാണെന്ന് വരുത്തുകയാണ് ദിലീപിന്റെ ലക്ഷ്യം. അതുകൊണ്ടു തന്നെ അമ്മയെ പ്രതിരോധിക്കാന്‍ മകള്‍ മൊഴികൊടുക്കാനെത്തിയാല്‍ കേസിന്റെ ഗതി എന്താകുമെന്ന് വ്യക്തമല്ല.


മഞ്ജുവുമായുള്ള വിവാഹബന്ധം തകരാന്‍ കാരണക്കാരിയായ യുവനടിയോട് ദിലീപിനുള്ള പകയാണ് ആക്രമണത്തിന് കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതുകൊണ്ടു തന്നെ മഞ്ജുവിനെ കേസില്‍ സാക്ഷിയാക്കുമ്പോള്‍ ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എങ്ങനെ അറിഞ്ഞു എന്ന ചോദ്യവും നേരിടേണ്ടി വന്നേക്കാം. ഇരയായ യുവനടിയാണ് ഈ ബന്ധത്തെ കുറിച്ച് തന്നെ അറിയിച്ചതെന്ന് മഞ്ജു പറഞ്ഞാല്‍ ദിലീപിനെതിരായ കുരുക്ക് മുറുകും. അതുകൊണ്ടു തന്നെ ദിലീപ് സംശയരോഗി ആയിരുന്നില്ലെന്നും വിവാഹമോചനത്തില്‍ എത്താന്‍ കാരണം ഇത്തരം പ്രശ്‌നങ്ങളല്ലെന്നും വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം. ഇതാണ് മകളെ രംഗത്തിറക്കാനുള്ള ആലോചനയ്ക്കു പിന്നില്‍. മാത്രമല്ല, മകള്‍ കോടതിയിലെത്തുന്ന സ്ഥിതി മഞ്ജുവിനും മാനസികമായ ബുദ്ധിമുട്ട് ഉണ്ടാക്കും. പരസപരം ചെളിവാരിയെറിയാതെ വിവാഹമോചനത്തിലെത്തിയ താരദമ്പതികളുടെ ഇടയിലെ പ്രശ്നങ്ങള്‍ ഈ കേസിന്റെ വിചാരണവേളയില്‍ ആരോപണ പ്രത്യാരോപണമായി പുറത്തെത്തുകയാണ്.

 • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
 • വ്യാജ രേഖ ചമച്ച് നികുതിവെട്ടിപ്പ്; സുരേഷ് ഗോപി എംപി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
 • ജിഷക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരന്‍ , ശിക്ഷ ബുധനാഴ്ച
 • സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനി തലപ്പത്ത് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനല്ല രാഹുലിന്റ സ്ഥാനലബ്ദിയെന്ന് കോടിയേരിയോട് ബല്‍റാം
 • നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് അന്യംനില്‍ക്കും: കോടിയേരി
 • കോഹ്‌ലിയും അനുഷ്‌കയും ഇറ്റലിയില്‍ വച്ച് വിവാഹിതരായി
 • രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അമരത്ത് ; 16ന് അമ്മയില്‍ നിന്ന് ചുമതലയേല്‍ക്കും
 • ഓഖി: മരണ സംഖ്യ 44 ആയി; കണ്ടെത്താനുള്ളത് 129 പേരെക്കൂടി
 • കേരളത്തിലെത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥരെല്ലാം പൊട്ടന്‍മാര്‍! വിവരക്കേട് വിളമ്പി വീണ്ടും എംഎം മണി
 • ഫ്രഞ്ച് ടൂറിസ്റ്റുകള്‍ക്ക് നേരെ യു.പിയില്‍ ആക്രമണം; സ്ത്രീകളടക്കം വിദേശികള്‍ ആശുപത്രിയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway