വിദേശം

അച്ഛന്‍ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ പിടിച്ചതായി ട്രംപിന്റെ മകനോട് ഹോളിവുഡ് നടന്‍


ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ജോര്‍ജ് ബുഷ് സീനിയര്‍ , ബില്‍ ക്ലിന്റണ്‍ എന്നിവര്‍ക്കെതിരെ സ്ത്രീകള്‍ ലൈംഗികാരോപണവുമായി വന്നത് അടുത്തിടെ യാണ്. ഇപ്പോഴിതാ ഡൊണാള്‍ഡ് ട്രംപിനെതിരെ സമാന ആരോപണവുമായി ഹോളിവുഡ് നടന്‍ ബില്ലി ബാള്‍ഡ്‌വിന്‍ രംഗത്ത്. അതും ട്രംപിന്റെ മകനുള്ള മറുപടിയില്‍ . 20 വര്‍ഷം മുമ്പ് നടന്ന ഒരു പാര്‍ട്ടിക്കിടെ തന്റെ ഭാര്യയെ നിങ്ങടെ പിതാവ് ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചെന്നാണ് ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിനോട് ബില്ലിയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് ബില്ലി ഇക്കാര്യം വ്യക്തമാക്കിയത്.


പാര്‍ട്ടിയില്‍ ട്രംപിനെ ക്ഷണിച്ചിട്ടുണ്ടായിരുന്നില്ല. എന്നിട്ടും പാര്‍ട്ടിക്ക് ട്രംപ് എത്തി. തുടര്‍ന്ന് പാര്‍ട്ടിക്കിടെ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും അദ്ദേഹത്തിന്റെ ഹെലികോപ്ടറില്‍ അറ്റ്‌ലാന്റ സിറ്റിയിലേക്ക് പോകാന്‍ ക്ഷണിക്കുകയും ചെയ്തതായി ബാള്‍ഡ്‌വിന്‍ കുറിച്ചു.


മാന്‍ഹട്ടനിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. ഡെമോക്രാറ്റിക് സെനറ്റര്‍ അല്‍ ഫ്രാങ്കെന് എതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവിഷയത്തില്‍ ട്രംപിന്റെ മകന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ട്രംപ് ജൂനിയറിനെ ടാഗ് ചെയ്ത് ബില്ലിയുടെ ട്വീറ്റ് .
ട്രംപിന്റെ രൂക്ഷവിമര്‍ശകനാണ് അമ്പത്തിനാലുകാരനായ ബില്ലി. 1995 ലാണ് ഷൈന ഫിലിപ്‌സിനെ ബില്ലി വിവാഹം കഴിക്കുന്നത്.

 • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway