നാട്ടുവാര്‍ത്തകള്‍

മാതൃത്വത്തിന്റെ മഹത്വം; മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന രാജസ്ഥാനി യുവതിയുടെ ചിത്രം വൈറല്‍


ജോധ്പൂര്‍ : മാതൃത്വത്തിന് പുതിയ മാനങ്ങള്‍ നല്‍കി മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന രാജസ്ഥാനി യുവതിയുടെ ചിത്രം വൈറലാകുന്നു. പരമ്പരാഗത ബാന്ദ്‌നി ലെഹംഗയും ആഭരണങ്ങളുമണിഞ്ഞാണ് യുവതി മാന്‍കുഞ്ഞിന് മുലയൂട്ടുന്നത്.
പ്രശസ്ത ഷെഫായ വികാസ് ഖന്നയാണ് മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന യുവതിയുടെ ചിത്രം ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളിലൂടെ ഷെയര്‍ ചെയ്തത്. മനുഷ്യത്വത്തിന്റെ ഏറ്റവും മഹത്തരമായൊരു രൂപമാണ് അനുകമ്പ എന്ന ക്യാപ്ഷനോടെയായിരുന്നു അദ്ദേഹം ചിത്രം പങ്കു വെച്ചത്.


ഇതോടെ യുവതിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാനിലെ ജോധ്പുരില്‍ വച്ചാണ് ചിത്രം പകര്‍ത്തിയത്. ബിലോവ്ഡ് ഇന്ത്യ എന്ന പേരില്‍ വരാനിരിക്കുന്ന ഒരു പ്രൊജക്ടിന്റെ ഭാഗമായി രാജസ്ഥാനില്‍ ഗവേഷണത്തിനെത്തിയതായിരുന്നു വികാസ് ഖന്ന. അതിനിടയിലാണ് മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന യുവതി വികാസിന്റെ ശ്രദ്ധയില്‍ പെട്ടത്. യുവതി ആദ്യമായിട്ടല്ല ഇത്തരത്തില്‍ മാന്‍കുഞ്ഞിന് മുലയൂട്ടുന്നത്. ഇതിന് മുമ്പും അനാഥരായ, പരിക്കുകള്‍ പറ്റിയ മാന്‍കുഞ്ഞുങ്ങളെ യുവതി സംരക്ഷിച്ചിട്ടുണ്ട്.
ബിഷ്‌ണോയി സമുദായക്കാരിയാണ് യുവതി. മൃഗങ്ങളോടും പരിസ്ഥിതിയോടും ബിഷ്‌ണോയി സമുദായക്കാര്‍ക്കുള്ള സ്‌നേഹം പ്രശസ്തമാണ്. ഈ സമുദായത്തിലെ സ്ത്രീകള്‍ സ്വന്തം കുഞ്ഞിനെയെന്ന പോലെയാണ് മാന്‍കുഞ്ഞുങ്ങളെ സംരക്ഷിച്ചുപോരുന്നത്.

 • വിലാപയാത്രവേണ്ട; വാഹനാപകടത്തില്‍ മരിച്ച ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവായ മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പ് അമ്മ നടത്തിയ പ്രസംഗം വൈറലാകുന്നു
 • നട്ടെല്ലില്ലാത്ത ജഡ്ജിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ആളൂര്‍
 • ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ
 • യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കാനൊരുങ്ങി ട്രായ്
 • ഓഖി ദുരന്തം: കോഴിക്കോട് ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 75
 • പ്രതിഭാഗം വാദം നീണ്ടു; ജിഷാ കേസിലെ വിധി പ്രസ്താവം ഒരു ദിവസം കൂടി നീട്ടി
 • ദാവൂദും ഛോട്ടാ ഷക്കീലും അടിച്ചുപിരിഞ്ഞു; മധ്യസ്ഥനീക്കങ്ങളുമായി പാക് ചാരസംഘടന
 • ഓഖി: മരണസംഖ്യ കൂടുന്നു; ഉറ്റവരെ കാത്ത് തിരിച്ചറിയാത്ത 36 മൃതദേഹങ്ങള്‍
 • ആലപ്പുഴയില്‍ ബ്രിട്ടീഷ് ടൂറിസ്റ്റിനെ ഹൗസ് ബോട്ടില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
 • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway