Don't Miss

ഇന്ത്യന്‍ യുവാവിന്റെ വയറിനുള്ളില്‍ 263 നാണയങ്ങള്‍, 12 ഷേവിംഗ് ബ്ലേഡ്, 100 ആണി

ഭോപ്പാല്‍ : വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 32കാരന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് അഞ്ചു കിലോയോളം ഇരുമ്പ് സാധനങ്ങള്‍. 263 നാണയങ്ങള്‍, 12 ഷേവിംഗ് ബ്ലേഡ്, 100 ആണി തുടങ്ങിയവയാണ് മധ്യപ്രദേശുകാരനായ മുഹമ്മദ് മഖ്‌സൂദ് എന്ന യുവാവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.എക്‌സ്‌റേയില്‍ ഇരുമ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് ഇയാളെ വിധേയനാക്കുകയായിരുന്നു.
സാത്‌ന ജില്ലയിലെ സൊഹാവലില്‍ നിന്നുള്ള മഖ്സൂദിനെ വയറുവേദനയെത്തുടര്‍ന്ന് നവംബര്‍ 18നാണ് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യം ഭക്ഷ്യ വിഷബാധയാണെന്നാണ് കരുതിയിരുന്നതെന്നും എക്‌സ്‌റേയും മറ്റു പരിശോധനകളും നടത്തിയപ്പോഴാണ് വയറുവേദനയുടെ കാരണം മനസിലായതെന്നും ചികിത്സിച്ച ഡോക്ടര്‍ പ്രിയങ്ക ശര്‍മ്മ പറഞ്ഞു.
ആറംഗ ഡോക്ടര്‍ സംഘം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുമ്പ് വസ്തുക്കള്‍ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്യുന്നത്. 263 നാണയങ്ങള്‍, നാല് സൂചികള്‍, നൂറോളം ആണികള്‍, പന്ത്രണ്ടോളം ഷേവിങ് ബ്ലേഡുകള്‍, കുപ്പി കഷണങ്ങള്‍ എന്നിവ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തു. എല്ലാ കൂടി അഞ്ച് കിലോ ഭാരം വരുമെന്ന് ഡോക്ടര്‍ പറയുന്നു.
ഇത്രയധികം സാധനങ്ങള്‍ വിഴുങ്ങാന്‍ മക്‌സൂദിനെ പ്രേരിപ്പിച്ച ഘടകമെന്തെന്ന് അറിയില്ല. ഇയാളുടെ മാനിസകനില തൃപ്തികരമല്ലെന്നാണ് സൂചന. വയറുവേദനയ്ക്ക് ആറു മാസത്തോളം സ്വന്തം നാട്ടില്‍ ചികിത്സ നടത്തിയിട്ടും ഭേദമാവാത്തതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെത്തിയത്.

 • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
 • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
 • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
 • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
 • ശരീരസൗന്ദര്യമത്സര വേദിയില്‍ സിസ്പാക്ക് ബോഡിയുമായി വൈദികന്‍ ; ഇടവകക്കാരും കാണികളും ഞെട്ടി!
 • ട്രംമ്പിനെ അനുകൂലിച്ചതിന് പിരിച്ചുവിടപ്പെട്ട മലയാളി നഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍
 • ഫ്ലോറിഡയില്‍ മനുഷ്യകവചമായി വെടിയുണ്ടകള്‍ ഏറ്റുവാങ്ങി കുട്ടികളെ രക്ഷിച്ച ഫുട്‌ബോള്‍ കൊച്ചിന് ആദരം
 • ചരിത്രം തിരുത്തി മാരാമണ്‍ കണ്‍വന്‍ഷന്‍ വേദിയില്‍ കോടിയേരി
 • പാടത്ത് സണ്ണി ലിയോണിനെ 'ഇറക്കി' ; കര്‍ഷകന് ലഭിച്ചത് നൂറുമേനി
 • സിനിമയില്‍ നിന്ന് ഉലകനായകന്റെ വിടവാങ്ങല്‍ ; ആരാധകര്‍ ഷോക്ക്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway