Don't Miss

അശ്വിന് ലോക റെക്കോര്‍ഡ്; ലങ്കയെ തകര്‍ത്തെറിഞ്ഞു ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം


നാഗ്പൂര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നരദിവസത്തിലേറെ ശേഷിക്കെ ഇന്നിംഗ്‌സിനും 239 റണ്‍സിനുമാണ് വിരാട് കോഹ്‌ലിയും സംഘവും ലങ്കയെ തരിപ്പണമാക്കിയത്. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ 406 റണ്‍സ് വേണ്ടിയിരുന്ന ലങ്ക നാലാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം 166 റണ്‍സിന് പുറത്തായി.
നാല് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവരാണ് ലങ്കയെ കശാപ്പ് ചെയ്തത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. നേരത്തെ കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.

നാല് വിക്കറ്റ് നേട്ടത്തോടെ അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ലോകറെക്കോഡ് സ്വാന്തമാക്കി. ഏറ്റവും വേഗത്തില്‍ ടെസ്റ്റില്‍ 300 വിക്കറ്റുകളെന്ന ബഹുമതിയാണ് അശ്വിന്‍ സ്വന്തമാക്കിയത്. 54 ടെസ്റ്റുകളില്‍ നിന്നാണ് അശ്വിന്‍ 300 വിക്കറ്റ് തികച്ചിരിക്കുന്നത്. 56 ടെസ്റ്റുകളില്‍ ഈ നേട്ടം കൈവരിച്ച ഓസീസ് ഇതിഹാസ പേസര്‍ ഡെന്നിസ് ലില്ലിയെ ആണ് അശ്വിന്‍ മറികടന്നത്.
നാലാം ദിനം ഒന്നിന് 21 എന്ന നിലയില്‍ കളി പുനരാരംഭിച്ച ലങ്ക ഒരിക്കല്‍പ്പോലും ചെറുത്ത് നില്‍പ്പിന്റെ ലക്ഷണങ്ങള്‍ കാണിച്ചില്ല. ഒരു ഘട്ടത്തില്‍ 75 റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ലങ്കയെ ക്യാപ്റ്റന്‍ ചന്‍ഡിമാല്‍ (61), സുരംഗ ലക്മല്‍ (31*) എന്നിവരുടെ ഇന്നിംഗ്‌സാണ് 150 കടത്തിയത്. എട്ടാം വിക്കറ്റില്‍ ഇരുവരും 58 റണ്‍സ് ചേര്‍ത്തു. സ്‌കോര്‍ 165 ല്‍ നില്‍ക്കെ ഒന്‍പതാമനായാണ് ചന്‍ഡിമാല്‍ പുറത്താകുന്നത്. 82 പന്തില്‍ പത്ത് ഫോറുകള്‍ ഉള്‍പ്പെട്ടതായിരുന്നു ലങ്കന്‍ ക്യാപ്റ്റന്റെ അര്‍ദ്ധ ശതകം.
ദിമുത് കരുണരത്‌നെ (18), ലാഹിരു തിരുമനെ (23), എയ്ഞ്ചലോ മാത്യൂസ് (10), നിരോഷന്‍ ഡിക്‌വെല്ല (4) എന്നിവര്‍ പരാജയപ്പെട്ടു. 17. 3 ഓവറില്‍ 63 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ നാലുവിക്കറ്റുകള്‍ വീഴ്ത്തിയത്.
നേരത്തെ ലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 205 റണ്‍സിനെതിരെ ഇന്ത്യ ആറിന് 610 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഡബിള്‍ സെഞ്ച്വറി നേടിയ കോഹ്‌ലിക്ക് (213) പുറമെ മുരളി വിജയ് (128), ചേതേശ്വര്‍ പൂജാര (143), രോഹിത് ശര്‍മ (103*) എന്നിവരും തിളങ്ങി. ഡബിള്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ തിളങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് കളിയിലെ താരം.

 • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
 • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
 • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
 • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
 • ശരീരസൗന്ദര്യമത്സര വേദിയില്‍ സിസ്പാക്ക് ബോഡിയുമായി വൈദികന്‍ ; ഇടവകക്കാരും കാണികളും ഞെട്ടി!
 • ട്രംമ്പിനെ അനുകൂലിച്ചതിന് പിരിച്ചുവിടപ്പെട്ട മലയാളി നഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍
 • ഫ്ലോറിഡയില്‍ മനുഷ്യകവചമായി വെടിയുണ്ടകള്‍ ഏറ്റുവാങ്ങി കുട്ടികളെ രക്ഷിച്ച ഫുട്‌ബോള്‍ കൊച്ചിന് ആദരം
 • ചരിത്രം തിരുത്തി മാരാമണ്‍ കണ്‍വന്‍ഷന്‍ വേദിയില്‍ കോടിയേരി
 • പാടത്ത് സണ്ണി ലിയോണിനെ 'ഇറക്കി' ; കര്‍ഷകന് ലഭിച്ചത് നൂറുമേനി
 • സിനിമയില്‍ നിന്ന് ഉലകനായകന്റെ വിടവാങ്ങല്‍ ; ആരാധകര്‍ ഷോക്ക്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway