അസോസിയേഷന്‍

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ക്രിസ്തുമസ് ചാരിറ്റി ആയിരം പൗണ്ട് പിന്നിട്ടു; കളക്ഷന്‍ തുടരുന്നു


ഇടുക്കി, തോപ്രാംകുടിയിലെ അസ്സിസി സന്തോഷ്ഭവന്‍ (പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിനു) വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1010 പൗണ്ട് ലഭിച്ചു. രണ്ടു വയസുകാരി മുതല്‍ പ്ലസ് ടു വിദ്യാര്‍ഥിവരെയുള്ള 35 പെണ്‍കുട്ടികളുടെ മുന്നോട്ടുള്ള പ്രയാണത്തിന് തുണയായി നില്‍ക്കുന്നത് അവിടെ സേവനം അനുഷ്ട്ടിക്കുന്ന നാലു സിസ്റ്ററന്‍മാരാണ്.


ഉപേക്ഷിക്കപ്പെട്ട കുട്ടികളും, ബുദ്ധിസ്ഥിരതയില്ലാത്ത മാതാപിതാക്കള്‍ക്കു ജനിച്ച കുട്ടികള്‍, പട്ടിണികൊണ്ട് കഷ്ട്ടപ്പെടുന്ന കുടുംബത്തിലെ കുട്ടികള്‍ എന്നിങ്ങനെ പോകുന്നു ഈ അനാഥമന്ദിരത്തിലെ അംഗങ്ങളുടെ കദനകഥകള്‍ .


ക്രിസ്തുമസ് ആഘോഷിക്കാന്‍ തയാറായികൊണ്ടിരിക്കുന്ന ഈ സമയത്ത് നിങ്ങളുടെ ചില്ലി പെന്‍സുകള്‍ ഇവര്‍ക്ക് നല്‍കണമെന്ന് ഇടുക്കി ചാരിറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.


നാട്ടില്‍പോയ സന്ദര്‍ലാന്‍ഡില്‍ താമസിക്കുന്ന തോപ്രാംകുടി സ്വദേശി മാര്‍ട്ടിന്‍ കെ ജോര്‍ജ് ഈ സ്ഥാപനം സന്ദര്‍ശിക്കുകയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ക്രിസ്തുമസ് ചാരിറ്റി ഇവര്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഈ പെണ്‍കുട്ടികളുടെ സ്ഥാപനത്തിനുവേണ്ടി ചാരിറ്റി നടത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിക്കുകയായിരുന്നു .

സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 2050.82

BANK BARCLAYS.

സിസ്റ്റര്‍ സ്വന്തനയുടെ ഫോണ്‍ നമ്പര്‍ 0091 9446334461, 00914868264225

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..

ബാങ്കിന്റെ സമ്മറി സ്റ്റെറ്റ്‌മെന്റ്

 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 • നഴ്സിംഗ് കെയര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി തുടങ്ങുന്നവര്‍ക്കായി ഫ്രീ വര്‍ക്ഷോപ് 17ന് കെന്റില്‍
 • ആദ്യ സ്റ്റേജിലെ ടോപ് സ്‌കോറര്‍ പ്രകടനവുമായ് സാന്‍ - സ്റ്റാര്‍സിംഗര്‍ 3 യുടെ പുതിയ എപ്പിസോഡ്
 • യുക്മ യൂത്തിന്റെ രണ്ടാം ദേശീയ കോണ്‍ഫ്രന്‍സിനു വന്‍ ജനപിന്തുണ
 • ശക്തമായ നേതൃത്വവും വ്യക്തമായ പദ്ധതികളുമായി 'ഇമ' മുന്നോട്ട്
 • നോര്‍ത്ത്വുഡ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് മാര്‍ച്ച് 10 -ന്
 • യുക്മ നാഷണല്‍ മിഡ്- ടെം ജനറല്‍ ബോഡി 24 ന്
 • 'യുക്മ സ്റ്റാര്‍സിംഗര്‍ 3' രണ്ടാം റൗണ്ടില്‍ ഭാഗ്യം പരീക്ഷിക്കുവാന്‍ സ്വിറ്റസര്‍ലന്‍ഡില്‍ നിന്നെത്തിയ പേളിയും, യുകെയുടെ സ്വന്തം അമിതയും ജിജോയും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway