സ്പിരിച്വല്‍

ഫാ ടോണി പഴകളം സിഎസ്ടി പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍

പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്ററായി ഫാ. ടോണി പഴയകളം സിഎസ്ടിയെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. രൂപതയുടെ അജപാലന ശുശ്രൂഷകള്‍ ഏകോപി പ്പിക്കുന്ന ചുമതലയാണ് രൂപതാ കൂരിയാംഗവുമായ അദ്ദേഹത്തിനുള്ളത്. ചെറുപുഷ്പ സന്യാസ സഭാംഗമായ ഫാ. ടോണി ചങ്ങനാശേരി അതിരൂപതയിലെ കൈനടി ഇടവകാംഗമാണ്.

2001 ല്‍ പൗരോഹിത്യം സ്വീകരി ച്ച അദ്ദേഹം ബാംഗ്ലൂര്‍ ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍ നിന്ന് തത്വശാസ്ത്ര ത്തില്‍ ബിരുദാനന്തര ബിരുദവും, റോമില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസെന്‍ഷ്യേറ്റും, ഡബ്ലിന്‍ സെന്റ് പാട്രിക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രീഡോക്ടറല്‍ പഠനവും പൂര്‍ത്തിയാക്കി. ആലുവ ലിറ്റില്‍ ഫ്‌ലവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആ3ഡ് റിലീജിയന്‍ ഡീന്‍ ഓഫ് സ്റ്റഡീസ്, ഡബ്ലിന്‍ സെന്റ് ക്രോസ് ഇടവകയില്‍ അഞ്ചു വര്‍ഷം അജപാലന ശുശ്രൂഷ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. ടോണി അറിയപ്പെടുന്ന വചനപ്രഘോഷകനും സംഘാടകനുമാണ്.

 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും ഗ്വാഡലുപ്പാ മാതാവിന്റെ തിരുനാളും
 • സ്റ്റീവനേജിലെ ക്രിസ്തുമസ് കുര്‍ബ്ബാനയും ശുശ്രുഷകളും സെന്റ് ഹില്‍ഡയില്‍ 24ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ശനിയാഴ്ച
 • ക്രിസ്തുമസ്സിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു
 • വാല്‍താംസ്റ്റോയില്‍ തിരുപ്പിറവിയെ വരവേല്‍ക്കാന്‍ 3 ദിവസത്തെ ഒരുക്ക ധ്യാനം
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍ പഞ്ചവത്സര അജപാലന പദ്ധതിക്ക് തുടക്കമായി; ആദ്യവര്‍ഷം കുട്ടികള്‍ക്ക് സമര്‍പ്പിതം
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും അമലോത്ഭവ മാതാവിന്റെ തിരുനാളും
 • സീറോ മലബാര്‍ സഭ വിമന്‍സ് ഫോറം അംഗങ്ങള്‍ക്കായി ഈസ്റ്റഹാമില്‍ ഇന്ന് ഏകദിന സെമിനാര്‍
 • നോര്‍ത്ത് ഈസ്റ്റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ ജനുവരി 7ന്
 • ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം യു കെ യിലെ കര്‍ണാടകസംഗീത പ്രതിഭകളുടെ സംഗമവേദിയായി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway