ചരമം

രോഗം തളര്‍ത്തിയ അഭിനയപ്രതിഭ തൊടുപുഴ വാസന്തി അന്തരിച്ചു


തൊടുപുഴ: എഴുപതുകളിലും 80കളിലും മലയാള സിനിമയുടെ നിറസാനിധ്യമായിരുന്ന നടി തൊടുപുഴ വാസന്തി(65) അന്തരിച്ചു. ക്യാന്‍സര്‍ രോഗബാധ മൂലം വളരെക്കാലം ചികിത്സയിലായിരുന്നു. വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വീട്ടുവളപ്പില്‍ നടക്കും. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍. പ്രമേഹരോഗം ബാധിച്ചതിനെ തുടര്‍ന്ന് വലതു കാല്‍ മുറിച്ചുമാറ്റിയിരുന്നു.


തൊടുപുഴക്കടുത്ത് മണ്ണാക്കാട് സ്വദേശിനിയാണ് വാസന്തി. നാടകരംഗത്ത് നിന്നാണ് നടി സിനിമയില്‍ എത്തിയത്.അടൂര്‍ ഭവാനിക്കൊപ്പമായിരുന്നു നാടക പ്രവേശനം. 450 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 16ഓളം ടെലിവിഷന്‍ പരമ്പരകളിലും 100ലധികം നാടകങ്ങളിലും അഭിനയിച്ചു. നാടകാഭിനയത്തിന് സര്‍ക്കാര്‍ പുരസ്‌കാരവും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ബാല കളിയിലൂടെ കലാലോകത്തേക്ക് കടന്നുവന്ന പി. വസന്തകുമാരി എന്ന തൊടുപുഴ വാസന്തി , നാടക രംഗത്ത് നിന്നാണ് സിനിമയിലെത്തിയത്. 16ആം വയസില്‍ ധര്‍മക്ഷേത്ര, കുരുക്ഷേത്രയില്‍ നര്‍ത്തകിയായി എത്തിയ വാസന്തി, തോപ്പില്‍ ഭാസിയുടെ എന്റെ നീലാകാശം എന്ന ചിത്രത്തിലാണ് ആദ്യമായി കഥാപാത്രത്തെ അവതരിപ്പിച്ചത്.

1976 മുതല്‍ സിനിമാ മേഖലയില്‍ സജീവമായ അവര്‍ , കണ്ണപ്പനുണ്ണി, വൃതം, അമ്മത്തൊട്ടില്‍ , യവനിക, ആലോലം, കാര്യംനിസാരം, ഗോഡ്ഫാഫാദര്‍, നവംബറിന്റെ നഷ്ടം തുടങ്ങി 450 ഓളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

2016ല്‍ പുറത്തിറങ്ങിയ ഇത്‌ താന്‍ ടാ പൊലീസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 16 സീരിയലുകളിലും നൂറിലേറെ നാടകങ്ങളിലും അഭിനയിച്ചു. ഏറെ ദുരിതം നിറന്നെ നാളുകളായിരുന്നു അവരുടേത്. അര്‍ബുദവും പ്രമേഹവും വേട്ടയാടിയതിനൊപ്പം ഹൃദയ സംബന്ധമായ അസുഖങ്ങളും അവരെ തളര്‍ത്തി. പ്രമേഹം മൂര്‍ച്ഛിച്ചതോടെ വലത് കാല്‍ മുറിച്ച് മാറ്റേണ്ടി വന്നു.

ഇതോടെ ജീവിതം പൂര്‍ണ്ണമായും നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി. അവസാന നാളുകളിലും അഭിനയ രംഗത്തേക്ക് മടങ്ങി വരണമെന്നായിരുന്നു മികച്ച നര്‍ത്തകി കൂടിയായ ഈ കലാകാരിയുടെ ആഗ്രഹം.

നാടകപ്രവര്‍ത്തകനായിരുന്ന കെ ആര്‍ രാമകൃഷ്ണന്‍ നായരുടെയും തിരുവാതിര ആശാട്ടി പി.പങ്കജാക്ഷിയുടെയും മകളാണ് വാസന്തി. രക്ഷിതാക്കള്‍ക്ക് പിറകെ ഭര്‍ത്താവ് രജീന്ദ്രനും മരണപ്പെട്ടതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു. മക്കളില്ലാത്ത ഇവര്‍ പിന്നീട് മണക്കാടുള്ള വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു താമസം.
തൊടുപുഴ വാസന്തിക്ക് മമ്മൂട്ടി അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു. ലൊക്കേഷനില്‍ നിന്ന് വാസന്തിയുടെ വീട്ടില്‍ എത്തിയാണ് മമ്മൂട്ടി അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

 • ഒമാനില്‍ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
 • സൗദി മരുഭൂമിയിലെ റോഡരികില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍
 • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
 • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
 • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
 • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
 • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
 • കൊച്ചി ഷിപ്പ്‌യാര്‍ഡിലെ കപ്പലില്‍ പൊട്ടിത്തെറി: 5 മരണം, മരിച്ചവരെല്ലാം മലയാളികള്‍
 • ക്രോയ്ഡോണില്‍ മലയാളി യുവതി നിര്യാതയായി
 • യു​​എ​​സി​​ലെ ഷോ​​പ്പിം​​ഗ് മാളില്‍ വെടിവയ്പ്; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway