വിദേശം

തലശ്ശേരി സ്വദേശി സ്വിറ്റ്സര്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമായി


ബേണ്‍ : സ്വിറ്റ്സര്‍ലന്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി രാജ്യത്തെ ഉന്നതാധികാര സഭാംഗമായി ഒരു മലയാളി. കുട്ടിയായിരിക്കെ തലശ്ശേരിയില്‍ നിന്ന് ദത്തെടുക്കപ്പെട്ട നിക്ക് ഗൂഗ്ഗറാണ് പാര്‍ലമെന്റംഗമായത്. ശൈത്യകാല സമ്മേളത്തിന്റെ ആദ്യ ദിനമായ നവംബര്‍ 27 ന് ചേര്‍ന്ന പാര്‍ലമെന്റില്‍, നിക്ക് ഗൂഗ്ഗര്‍ സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ മലയാളിയായ സ്വിസ്സിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് പങ്കെടുത്തു.

സ്വിറ്റ്സര്‍ലാന്‍ഡില്‍ പ്രസിഡന്റ് അടക്കമുള്ള ഏഴ് പ്രധാന ഭരണ തസ്തികകളിലേയ്ക്ക് തിരഞ്ഞെടുക്കുന്നത് (ബുണ്ടസ് റാറ്റ്)246 പേരടങ്ങുന്ന സ്വിസ് പാര്‍ലമെന്റ് ആണ്. EVP യുടെ (Evangelische Volkspartei) പ്രതിനിധിയായിട്ടാണ് നിക്കിന്റെ ഈ കന്നിപ്രവേശം. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ എഴുപതാം വര്‍ഷം ആഘോഷിക്കാനൊരുങ്ങുന്ന വേളയില്‍ പ്രധാന ഏഴുപേരില്‍ ഒരാളായി ഒരു മലയാളി എത്തിയതില്‍ ഏഴായിരത്തോളം വരുന്ന സ്വിസ്സ് മലയാളികള്‍ സന്തോഷത്തിലാണ്.


1970 മെയ് ഒന്നിനു തലശ്ശേരിയിലാണ് നിക്ക് ജനിച്ചത്. ഇവാഞ്ചലിക് സഭയുടെ സേവന സഹായ പദ്ധതികളുമായി തലശ്ശേരിയിലെത്തിയ ഒരു സ്വിസ്സ് കുടുംബം, നാലു വയസസ്സുകാരന്‍ കൊച്ചു നിക്കിനെ ദത്തെടുത്തു. സ്വിറ്റ്‌സര്‍ലന്‍ഡിലെ വിന്റ്ര്‍ത്തൂര്‍ ഗ്രാമത്തില്‍ വളര്‍ന്ന നിക്ക് പഠിച്ച് മെഷീന്‍ മെക്കാനിക്കായെങ്കിലും, മെഷീനുകളെക്കാള്‍ മനുഷ്യരെ സേവിക്കാനാണ്, സേവന തത്പരരായ രക്ഷിതാക്കളെപ്പോലെ നിക്കും താത്പര്യപ്പെട്ടത്. നല്ല ഭക്ഷണ പ്രിയനായ നിക്കിനു കോണ്‍കോര്‍ഡിയ എന്ന പേരിലൊരു റെസ്റ്റോറന്റും സ്വന്തമായുണ്ട്. ബിയാട്രീസാണ് ഭാര്യ. നിക്ക്-ബിയാട്രീസ് ദമ്പതിമാര്‍ക്ക് മൂന്നു കുട്ടികള്‍ ഉണ്ട്.

 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 • ബ്രസീലില്‍ ഡാന്‍സ്‌ക്ലബ്ബില്‍ വെടിവെപ്പ്; നിരവധി മരണം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway