സ്പിരിച്വല്‍

ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം യു കെ യിലെ കര്‍ണാടകസംഗീത പ്രതിഭകളുടെ സംഗമവേദിയായി

ലണ്ടന്‍ : ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ചെമ്പൈ സംഗീതോത്സവം ലണ്ടനിലെ സംഗീതാസ്വാദകര്‍ക്ക് കര്‍ണാടകസംഗീതത്തിന്റെ ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്. വിശിഷ്ട അതിഥി ആയിരുന്ന ടോം ആദിത്യ (ഡെപ്യൂട്ടി മേയര്‍ ), ശ്രീകുമാര്‍ (ആനന്ദ് ടി വി) ,സമ്പത്ത് ആചാര്യ, രാജേഷ് രാമന്‍ ,അശോക് കുമാര്‍ സുഭാഷ് ശാര്‍ക്കര , ലണ്ടന്‍ ഹിന്ദു ഐക്യവേദി വനിതാ പ്രവര്‍ത്തക രമണി പന്തലൂര്‍ എന്നിവര്‍ ചേര്‍ന്നു ഭദ്ര ദീപം തെളിയിച്ചു , ലണ്ടന്‍ ഹിന്ദുഐക്യവേദി കുട്ടികളുടെ ഗണേശ സ്തുതിയോടെയാണ് നാലാമത് ഏകാദശി സംഗീതോത്സവത്തിനു തുടക്കം കുറിച്ചത്. പിന്നീട് വേദിയിലെത്തിയത് ഉപഹാര്‍ സ്കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസികിലെ കുട്ടികളാണ് വളരെ ചിട്ടയായ ശിക്ഷണത്തിലൂടെ ഗണപതി സരസ്വതി സ്തുതികള്‍ മായാമാളവയിലും, മോഹനത്തിലും ആലപിച്ചപ്പോള്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു കുട്ടികള്‍ .യു കെ യിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉപഹാര്‍ സ്കൂളിന് നേതൃത്വം നല്‍കുന്നത് ശാലിനി ശിവശങ്കര്‍ ആണ് .

കര്‍ണാടക സംഗീതത്തിന് ഈ മണ്ണിലും വേരുകള്‍ നല്‍കിയ സമ്പത്ത് ആചാര്യ, ദുരൈബാലു,ഘടം പ്രകാശ് എന്നിവരെ വേദിയില്‍ ആദരിക്കുകയുണ്ടായി .ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവത്തിനു നേതൃത്വം നല്കുന്ന ക്രോയ്‌ഡോണിലെ അനുഗ്രഹീത കലാകാരനായ രാജേഷ് രാമന് അനുമോദിക്കുകയും അദ്ദേഹത്തിന്റെ സഹായങ്ങള്‍ക്കുള്ള കടപ്പാടുകള്‍ അറിയിക്കുകയും ചെയ്തു. ഹൃദ്യമായ അവതരണത്തിലൂടെ പ്രേക്ഷകര്‍ക്ക് ഏകാദശി സംഗീതോത്സവം ഓരോ നിമിഷവും അനുഭവവേദ്യമാക്കിയത് അവതാരകരായ ഗോപി നായര്‍ ,സൗമ്യ രാജഗോപാല്‍ എന്നിവരാണ്. ഏകാദശി സംഗീതോത്സവം ഇത്രയും വിജയപ്രദമാക്കുവാന്‍ സഹായിച്ച എല്ലാവര്‍ക്കും ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ തെക്കുംമുറി ഹരിദാസ് നന്ദി പറഞ്ഞു.

അടുത്തമാസത്തെ സത്‌സംഗം മണ്ഡലചിറപ്പ് മഹോത്സവവും ധനുമാസതിരുവാതിരയുമായിട്ടാണ് ആഘോഷിക്കുന്നത് കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും.
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523,
Geetha Hari: 07789776536, Diana Anilkumar: 07414553601

Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU
Hindu Aikyavedi Facebook Page: https://www.facebook.com/londonhinduaikyavedi.org email : info@londonhinduaikyavedi.org

 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 27ന്
 • വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 21ന് മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
 • ഫാ.ടോമി എടാട്ട് എഴുതിയ 'മക്കളോടൊപ്പം' എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു
 • മാഞ്ചസ്റ്ററില്‍ ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് രണ്ട് മുതല്‍
 • ഡെര്‍ബിയില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നാളേയും മറ്റന്നാളും ; ഫാ ടോമി എടാട്ടും ജീസസ് യൂത്തും നേതൃത്വം നല്‍കും
 • ത്രിദിന മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്ക ധ്യാനത്തിനായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ യുകെയില്‍ എത്തുന്നു
 • സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ നാളെ
 • വേള്‍ഡ് പീസ്‌ മിഷന്‍ ടീം നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം പൂളില്‍ നാളെ മുതല്‍
 • നോമ്പുകാല കുടുംബനവീകരണ ധ്യാനം ഇന്നും നാളെയും സ്‌കന്തോര്‍പ്പില്‍; ഫാ. ടോമി എടാട്ട് നയിക്കും, കുട്ടികള്‍ക്ക് പ്രത്യേകം ശുശ്രൂഷ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway