ചരമം

തിരുവനന്തപുരത്ത് വാടകവീട്ടില്‍ ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച നിലയില്‍


തിരുവനന്തപുരം: തലസ്ഥാനത്ത് നാലാഞ്ചിറയ്ക്ക് സമീപം വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ ദമ്പതികളെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളായ റോയി(45), ഭാര്യ ഗ്രേസ് (41) എന്നിവരെയാണ് മരിച്ചതായി കണ്ടെത്തിയത്. ഇരുവരേയും രാത്രി 11:30 ഓടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസും ഫയര്‍ ഫോഴ്‌സും എത്തിയപ്പോഴേക്കും ശരീരം പൂര്‍ണമായും കത്തിനശിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.


മണ്ണന്തലയില്‍ സ്വകാര്യ ജോബ് കണ്‍സള്‍ട്ടന്‍സി നടത്തുകയായിരുന്നു റോയി ഇതു മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികളാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. മെഡിക്കല്‍ കോളജ് സ്‌റ്റേഷനില്‍ റോയിക്കെതിരെ കേസുണ്ടെന്നും പോലീസ് പറയുന്നു.
വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.

സിറ്റി ഷാഡോ പോലീസ് അന്വേഷണം നടത്തി മടങ്ങി അരമണിക്കൂറിനുള്ളിലാണ് പുക കണ്ടത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ .

  • ഓഖി ദുരന്തം; എട്ട് മൃതദേഹം കൂടി കണ്ടെത്തി, മരണം 55
  • തലശ്ശേരിയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം
  • പൊ​ള്ളാ​ച്ചി​യില്‍ വാ​ഹ​നാ​പ​ക​ടം; നാലു മ​ല​യാ​ളി​കള്‍ കൊല്ലപ്പെട്ടു
  • കട്ടപ്പനയില്‍ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു
  • തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ 10 മരണം
  • പേ​രാ​വൂ​രി​ല്‍ ഡി​ഫ്ത്തീ​രി​യ ബാ​ധി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു
  • കുടിയേറ്റത്തിന്റെ കഥകള്‍ പറയാന്‍ ഇനി ആ അമ്മ ഇല്ല, 104 ാം വയസില്‍ വിടവാങ്ങുമ്പോള്‍ ആദരാജ്ഞലിയുമായി ചമതച്ചാല്‍
  • ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു
  • കാനഡയില്‍ വാഹനാപകടത്തില്‍ മലയാളി കൊല്ലപ്പെട്ടു, അപകടം എസ്.യു.വി ട്രക്കുമായി കൂട്ടിയിടിച്ച്‌
  • കോട്ടയത്ത് സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway