ചരമം

ഡല്‍ഹിയില്‍ കണ്ടെയിനറില്‍ കിടന്നുറങ്ങിയ 6പേര്‍ ശ്വാസംമുട്ടി മരിച്ചു


ന്യൂഡല്‍ഹി: കടുത്ത തണുപ്പില്‍ നിന്നും രക്ഷ നേടുവാന്‍ വേണ്ടി ഡല്‍ഹിയിലെ കന്റോണ്‍മെന്റ് ഏരിയയില്‍ കണ്ടെയിനറില്‍ കിടന്നുങ്ങിയ ആറുപേര്‍ ശ്വാസംമുട്ടി മരിച്ചു. ഇതിനുള്ളില്‍ അടുപ്പുകൂട്ടി തീകാഞ്ഞിരുന്നു. ഇതിന് ശേഷം തീ അണയാതെ കണ്ടെയിനറിന്റെ വാതിലകള്‍ അടച്ചതാണ് ശ്വാസം ലഭിക്കാതെ വന്നത്. രുദ്രാപുര്‍ സ്വദേശികളായ അമിത്, പങ്കജ്, അനില്‍, നേപ്പാള്‍ സ്വദേശി കമല്‍, ഗോരഖ്പുര്‍ സ്വദേശികളായ അവ്ധാല്‍, ദീപ് ചന്ദ് എന്നിവരാണു മരിച്ചത്.

കന്റോണ്‍മെന്റ് മേഖലയില്‍ നടന്ന വിവാഹത്തിന് ഭക്ഷണമൊരുക്കാന്‍ വന്ന ജോലിക്കാരാണ് അപകടത്തില്‍ പെട്ടത്. തലേദിവസത്തെ ജോലിക്ക് ശേഷം കണ്ടെയ്‌നറില്‍ കിടന്നുറങ്ങുകയായിരുന്നു ആറു പേരും. സൂപ്പര്‍വൈസറായ നിര്‍മല്‍ സിങ് രാത്രി വൈകി എഴുന്നേറ്റു കൂടെയുള്ളവരെ വിളിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചില്ല. ഉടന്‍തന്നെ പൊലീസിനെ അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അമിത്, പങ്കജ്, അനില്‍, കമല്‍ എന്നിവര്‍ മരിച്ചിരുന്നു. അവ്ധാലും ദീപ് ചന്ദും ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച വൈകുന്നേരം മരിച്ചു.

അടച്ചിട്ടമുറിയില്‍ തീ കാഞ്ഞശേഷം അതു കെടുത്താതെ കിടന്നതാണു മരണകാരണമെന്നാണു പൊലീസിന്റെ വിശദീകരണം. കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

 • ഒമാനില്‍ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
 • സൗദി മരുഭൂമിയിലെ റോഡരികില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍
 • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
 • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
 • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
 • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
 • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
 • കൊച്ചി ഷിപ്പ്‌യാര്‍ഡിലെ കപ്പലില്‍ പൊട്ടിത്തെറി: 5 മരണം, മരിച്ചവരെല്ലാം മലയാളികള്‍
 • ക്രോയ്ഡോണില്‍ മലയാളി യുവതി നിര്യാതയായി
 • യു​​എ​​സി​​ലെ ഷോ​​പ്പിം​​ഗ് മാളില്‍ വെടിവയ്പ്; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway