വിദേശം

അഭയാര്‍ത്ഥികളോടുള്ള വിരോധം; ജര്‍മ്മനിയില്‍ മേയര്‍ക്കു തദ്ദേശവാസിയുടെ കുത്തേറ്റു

ബെര്‍ലിന്‍: അഭയാര്‍ത്ഥികളെ രാജ്യത്തേക്ക് സ്വീകരിക്കുന്നതിനോട് അനുകൂല നിലപാട്‌സ്വീകരിച്ച മേയര്‍ക്ക് ജര്‍മ്മനിയില്‍ കുത്തേറ്റു. കഴുത്തിന് കുത്തേറ്റ മേയറുടെ നില ഗുരുതരമല്ല. ആന്‍ഡ്രീസ് ഹോള്‍സ്റ്റീന്‍ ആണ് കുത്തേറ്റത്.

വെസ്റ്റ് ജര്‍മ്മന്‍ നഗരമായ അല്‍റ്റേനയിലെ ഒരു കബാബ് ഷോപ്പില്‍ വച്ചായിരുന്നു ആക്രമണം. അഭയാര്‍ത്ഥി വിഷയത്തില്‍ ആന്‍ഡ്രീസിന്റെ നയത്തെ വിമര്‍ശിച്ച് വലിയ ശബ്ദമുണ്ടാക്കിയ അക്രമി ബ്ലേഡ് രുപത്തിലുള്ള കത്തികൊണ്ട് കുത്തുകയായിരുന്നു. ആന്‍ഡ്രീസിനെ കബാബ് ഷോപ്പ് ഉടമ അബ്ദുള്ള ഡെമീര്‍ തന്നെയാണ് ആന്‍ഡ്രീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.


മദ്യപിച്ചെത്തിയ ആളാണ് ആന്‍ഡ്രീസിനെ ആക്രമിച്ചത്. 'ഞാന്‍ ഇവിടെ വിശന്നുപൊരിയുകയാണ്. അപ്പോള്‍ കൂടുതല്‍ അഭയാര്‍ത്ഥികളെ നിങ്ങള്‍ ഇവിടേക്ക് കൊണ്ടുവരികയാണോ' എന്ന് ചോദിച്ചായിരുന്നു ആക്രമണമെന്ന് കബാബ് ഷോപ്പ് ഉടമ പറഞ്ഞു. തുര്‍ക്കിയില്‍ നിന്നും കുടിയേറിയ അഭയാര്‍ത്ഥിയാണ് ഷോപ്പുടമ. പ്രശസ്തമായ ടര്‍ക്കിഷ് കബാബ് കഴിക്കാനാണ് മേയര്‍ ഇയാളുടെ ഷോപ്പില്‍ കയറിയത്.

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആക്രമണമാണിതെന്ന് ആന്‍ഡ്രീസ് പ്രതികരിച്ചു. അക്രമിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ചാന്‍സര്‍ ആഞ്ചല മെര്‍ക്കലിന്റെ യഥാസ്ഥിതിക ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയനില്‍ അംഗമാണ് ആക്രമണത്തിനിരയായ ആന്‍ഡ്രീസ്.

 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 • ബ്രസീലില്‍ ഡാന്‍സ്‌ക്ലബ്ബില്‍ വെടിവെപ്പ്; നിരവധി മരണം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway