വിദേശം

അമേരിക്കയെ വെല്ലുവിളിച്ചു ജപ്പാന് മുകളിലൂടെ ഉത്തരകൊറിയയുടെ 13,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പറന്നു

സോള്‍ : ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. അ​മേരിക്കയെ വെല്ലുവിളിച്ച് ഇന്നലെ അര്‍ധരാത്രി ഉത്തരകൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ അധീനതയിലുള്ള കടലില്‍ പതിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഉത്തര കൊറിയയുടെ സൈന്യവും പിന്നീട് യുഎസും ഇതു ശരിവെച്ചിട്ടുണ്ട്.

അന്‍പതു മിനിട്ട് പറന്ന മിസൈല്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലിലാണ് പതിച്ചത്. സെപ്റ്റംബറില്‍ ജപ്പാനു മുകളിലൂടെ മിസൈല്‍ പറത്തിയതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ പ്രകോപനം വീണ്ടുമുണ്ടായിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് യുഎസ് ഇത്തരം ഒരു മുന്നറിയിപ്പ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഉത്തര കൊറിയ വീണ്ടും പരീക്ഷണം നടത്തിയിരിക്കുന്നത്. മുമ്പത്തേക്കാള്‍ ശക്തിയേറിയ മിസൈലാണ് പരീക്ഷണം നടത്തിയതെന്നും 13,000 കിലോമീറ്ററാണ് മിസൈലിന്റെ യഥാര്‍ത്ഥ ശേഷിയെന്നുമാണ് വിദഗ്ദ്ധര്‍ കണക്കു കൂട്ടുന്നത്.

അ​മേരിക്കയിലെ എല്ലാ നഗരങ്ങളും ഇതിന്റെ പരിധിയില്‍ വരുമെന്നും അവര്‍ പറയുന്നു. മിസൈല്‍ പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തിര യോഗം ചേരും. സര്‍ക്കാരിനും സൈന്യത്തിനും മുന്നറിയിപ്പ് നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തങ്ങള്‍ ഇത് വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും അറിയിച്ചു.

 • ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; ചാവേറായി പൊട്ടിത്തെറിച്ച ബംഗ്ലാദേശി യുവാവ് ഗുരുതര പരിക്കോടെ പിടിയില്‍
 • കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തിയ വൈദികന് ജീവപര്യന്തം
 • സക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്ക് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം
 • അഭയാര്‍ത്ഥികളോടുള്ള വിരോധം; ജര്‍മ്മനിയില്‍ മേയര്‍ക്കു തദ്ദേശവാസിയുടെ കുത്തേറ്റു
 • തലശ്ശേരി സ്വദേശി സ്വിറ്റ്സര്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമായി
 • അച്ഛന്‍ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ പിടിച്ചതായി ട്രംപിന്റെ മകനോട് ഹോളിവുഡ് നടന്‍
 • വെസ്ലിയുടെയും സിനിയുടെയും മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
 • ഒരുമാസം പ്രായമായ കുഞ്ഞ് കാറില്‍ മരിച്ചനിലയില്‍ ; യുഎസില്‍ ഇന്ത്യന്‍ പിതാവ് അറസ്റ്റില്‍
 • ബില്‍ ക്ലിന്റനെതിരെ ലൈംഗികാരോപണവുമായി നാല് സ്ത്രീകള്‍ ; ഹില്ലാരിയ്ക്ക് അമര്‍ഷം
 • കാട്ടുപന്നിയുടെ ഇറച്ചികഴിച്ച് ഗുരുതരാവസ്ഥയിലായ മലയാളി കുടുംബത്തെ സഹായിക്കാന്‍ ബന്ധുക്കള്‍ ന്യൂസീലന്‍ഡിലേക്ക്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway