ചരമം

കോട്ടയത്ത് സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു


കോട്ടയം: കോടിമത നാലുവരിപ്പാതയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. താഴത്തങ്ങാടി സ്വദേശി പാറയ്ക്കല്‍ ഷാജി പി.കോശിയുടെ മകന്‍ ഷെബിന്‍ ഷാജി (20) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു ഷെബിന്‍ മരണത്തിന് കീഴടങ്ങിയത്.

കോടിമതയ്ക്ക് സമീപമുള്ള പെട്രോള്‍ പമ്പില്‍ നിന്നും സ്‌കൂട്ടറില്‍ പെട്രോള്‍ അടിച്ച ശേഷം റോഡിലേയ്ക്ക് ഇറങ്ങിയപ്പോഴായിരുന്നു അപകടം. പള്ളം സ്പീച്ച്‌ലി കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥികളായ കോടിമത കൗസ്തുഭം സ്വാമനാഥനും ഷെബിന്‍ ഷാജിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്വാമിനാഥന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

കോട്ടയം -ചങ്ങനാശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'നിത്യ' ബസാണ് അപകടത്തിന് ഇടയാക്കിയത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ അടിയില്‍ പെട്ട ഷെബിനെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും എത്തിക്കുകയായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11 ണ് ചാലുകുന്ന് സി.എസ്.ഐ പള്ളിയില്‍.

 • ഒമാനില്‍ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
 • സൗദി മരുഭൂമിയിലെ റോഡരികില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍
 • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
 • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
 • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
 • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
 • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
 • കൊച്ചി ഷിപ്പ്‌യാര്‍ഡിലെ കപ്പലില്‍ പൊട്ടിത്തെറി: 5 മരണം, മരിച്ചവരെല്ലാം മലയാളികള്‍
 • ക്രോയ്ഡോണില്‍ മലയാളി യുവതി നിര്യാതയായി
 • യു​​എ​​സി​​ലെ ഷോ​​പ്പിം​​ഗ് മാളില്‍ വെടിവയ്പ്; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway