Don't Miss

പത്രങ്ങളില്‍ സ്വന്തം മരണവാര്‍ത്തയും ചരമപ്പരസ്യവും നല്‍കിയ പ്രവാസികളുടെ പിതാവിനെ കാണാതായി


കണ്ണൂര്‍ : പത്രങ്ങളില്‍ സ്വന്തം മരണവാര്‍ത്തയും ഫോട്ടോസഹിതം ചരമപ്പരസ്യവും നല്‍കിയശേഷം കാണാതായ ആളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. തളിപ്പറമ്പ് കുറ്റിക്കോലിലെ പ്രമുഖ കര്‍ഷകനായ ജോസഫ് മേലൂക്കുന്നേല്‍ (77) ആണ് സ്വന്തം ചരമവാര്‍ത്തയും പരസ്യവും പത്രമോഫീസുകളില്‍ നല്‍കിയത്.


വാര്‍ത്തയും പരസ്യവും വ്യാഴാഴ്ച പത്രങ്ങളില്‍ അടിച്ചുവന്നപ്പോഴാണ് നാട്ടുകാരും ബന്ധുക്കളും അമ്പരന്നത്. ഭര്‍ത്താവിന്‍റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മേരിക്കുട്ടി തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി.


ബുധനാഴ്ചയാണ് പത്രമോഫീസുകളില്‍ വാര്‍ത്തയും പരസ്യമാറ്ററുമായി ജോസഫ് എത്തിയത്. ബന്ധുവിന്‍റേതാണെന്നുപറഞ്ഞ് സ്വന്തം 'മരണവാര്‍ത്ത' എഴുതിനല്‍കി. ഒപ്പം ഫോട്ടോയും കൊടുത്തു. തിരുവനന്തപുരം ആര്‍.സി.സി.യില്‍ ഹൃദ്രോഗബാധയെത്തുടര്‍ന്നായിരുന്നു അന്ത്യമെന്നും പറഞ്ഞു. സ്ഥിരീകരണത്തിന് ഇയാളുടെതന്നെ ഫോണ്‍ നമ്പറും നല്‍കി. ചില പത്രങ്ങളില്‍ 35,000-ത്തോളം രൂപ ചെലവുവരുന്ന വലിയപരസ്യമാണ് നല്‍കിയത്. പരസ്യനിരക്ക് മുന്‍കൂറായി അടയ്ക്കുകയും ചെയ്തു.

ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരും ജോലിയും എല്ലാം പൂര്‍ണമായി എഴുതിയിരുന്നു. ശവസംസ്‌കാരം വെള്ളിയാഴ്ച തിരുവനന്തപുരം ജഗതി സെയ്ന്‍റ്സ് സെബസ്ത്യനോസ് ദേവാലയത്തില്‍ നടക്കുമെന്നുമുണ്ടായിരുന്നു. വാര്‍ത്തയും പരസ്യവും വ്യാഴാഴ്ചത്തെ പത്രങ്ങളില്‍ അടിച്ചുവന്നത് വായിച്ചപ്പോഴാണ് 'മരണ'വാര്‍ത്ത വീട്ടുകാരും കുടുംബക്കാരും അറിയുന്നത്. തിരുവനന്തപുരത്തോ കണ്ണൂരിലോ അത്തരം മരണം നടന്നതായി ആര്‍ക്കും വിവരവുമില്ല

വെള്ളിയാഴ്ചമുതല്‍ പയ്യന്നൂരിലെ ബോംബെ ഹോട്ടലിലാണ് ജോസഫ് താമസിച്ചത്. അവിടെനിന്നാണ് അദ്ദേഹം പത്രം ഓഫീസുകളില്‍പ്പോയി പരസ്യം നല്‍കിയതും. വ്യാഴാഴ്ച വ്യാജവാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ ഹോട്ടലില്‍ പത്രലേഖകരും മറ്റും എത്തിയപ്പോള്‍ തലേദിവസംതന്നെമുറി ഒഴിഞ്ഞതായി അറിഞ്ഞു. തിങ്കളാഴ്ചയാണ് ജോസഫ് മുറിയെടുത്തത്. അദ്ദേഹത്തിന്‍റെ നാലുമക്കളില്‍ ഒരാള്‍ ഇംഗ്ലണ്ടിലും ഒരാള്‍ സ്വിറ്റ്സര്‍ലന്‍ഡിലുമാണ്. മറ്റുരണ്ടുപേര്‍ കണ്ണൂരിലും.

''വെള്ളിയാഴ്ച കോട്ടയം കടുത്തുരുത്തിയിലെ ഒരു ബന്ധുവീട്ടില്‍ പോയതായിരുന്നു അച്ഛന്‍. തലയ്ക്ക് പിന്നില്‍ ഒരു മുഴയുണ്ടെന്നും ബുധനാഴ്ച അത് ആര്‍.സി.സി.യില്‍ പരിശോധിക്കണമെന്നും പറഞ്ഞിരുന്നു. വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങുമെന്നും. എന്നാല്‍, പിന്നീട് ആര്‍.സി.സി.യില്‍ അന്വേഷിച്ചപ്പോള്‍ അവിടെ പരിശോധന നടത്തിയില്ലെന്ന് മനസ്സിലായി. അതേദിവസം അദ്ദേഹം പയ്യൂരിലേക്ക് മടങ്ങിയതായാണ് മനസ്സിലാക്കുന്നത്. പയ്യന്നൂരില്‍ അന്വേഷിച്ചപ്പോള്‍ വ്യാഴാഴ്ച എട്ടുണിക്ക് മുറി ഒഴിഞ്ഞതായി മനസ്സിലാക്കി''- തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജോലിചെയ്യുന്ന മകന്‍ ഷാജു ജോണ്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
ചരമപ്പരസ്യത്തില്‍ മൃതദേഹം ഒന്നാം തീയതി തിരുവനന്തപുരം ജഗതി ശ്രീകൃഷ്ണാ റോഡിലുള്ള മകന്‍ ഷിജുവിന്‍റെ വീട്ടില്‍ രാവിലെ പത്തുമുതല്‍ മൂന്നുവരെ പൊതുദര്‍ശനത്തിന് വെയ്ക്കുമെന്നും പറഞ്ഞിരുന്നു. ജഗതിയിലെ വീട് ഇംഗ്ലണ്ടിലുള്ള സഹോദരന്‍റേതാണ്. അവിടെ ഇതുവരെ അച്ഛന്‍ താമസിച്ചിട്ടില്ലെന്നും ഷാജു പറയുന്നു.

 • ഉദുമല്‍പേട്ട് ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവ് അടക്കം ആറു പ്രതികള്‍ക്ക് വധശിക്ഷ
 • 'ക്ഷണക്കത്തിന് കാത്തിരിക്കേണ്ട, അനുഷ്‌കയും വിരാടും വിവാഹിതരായി'; പുതിയ വെളിപ്പെടുത്തല്‍
 • ജയന്റെ ബന്ധുത്വത്തെ ചൊല്ലി തര്‍ക്കം; സീരിയല്‍ താരവും ജയന്റെ സഹോദരന്റെ മകളും തമ്മില്‍ പരസ്യമായ പേര്‍വിളി
 • ജീവനക്കാരില്ലെന്ന കാരണം പറഞ്ഞു കേരളത്തില് ഓടുന്ന എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി
 • ആഞ്ജലീന ജോളിയെപ്പോലെയാവാന്‍ 50 ശസ്ത്രക്രിയ നടത്തി 'വിരൂപ'യായ പെണ്‍കുട്ടി ലോകത്തെ മുഴുവന്‍ പറ്റിച്ചു
 • ഭാര്യയേയും സഹോദരിയേയും വെടിവച്ച ശേഷം എന്‍എസ്ജി കമാന്‍ഡോ ജീവനൊടുക്കി
 • ബിബിസിക്കു 'ശശി കപൂര്‍ ' അമിതാഭ് ബച്ചന്‍ ; ഇന്ത്യയില്‍ ആദരാഞ്ജലി ശശി തരൂരിന്
 • പത്രങ്ങളില്‍ സ്വന്തം ചരമ പരസ്യം നല്‍കി മുങ്ങിയ പ്രവാസികളുടെ പിതാവിനെ കണ്ടെത്തി; കാരണം കേട്ട് ഞെട്ടി പൊലീസ്
 • ഓണ്‍ലൈനിലെ വ്യാജ പ്രചരണങ്ങള്‍ക്കു മറുപടിയുമായി ഉപ്പും മുളകും നായിക നിഷാ സാരംഗ്
 • ഓഖിയുടെ താണ്ഡവത്തില്‍ വീട്ടില്‍ കുടുങ്ങിയ വൃദ്ധനെ സാഹസികമായി രക്ഷിക്കുന്ന പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway