Don't Miss

പുതിയ സീസണില്‍ വനിതാ ഐ.പി.എല്ലും; കുട്ടി ക്രിക്കറ്റില്‍ ഇനി കാണാം പെണ്‍പടയുടെ പേര്


ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ലോക ക്രിക്കറ്റിന് മുന്നില്‍ അവതരിപ്പിച്ച ഐ.പി.എല്‍ പണക്കിലുക്കത്തിലും ജനപ്രീതിയിലും വളരെ മുന്നിലാണ്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ പുരുഷ താരങ്ങള്‍ക്കു ലഭിക്കുന്ന പരിഗണനയുടെ പകുതി പോലും ഇതുവരെ വനിതാ ക്രിക്കറ്റില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ 2017 ലെ വനിതാ ഐ.സി.സി വേള്‍ഡ് കപ്പിനു പിന്നാലെ ഇന്ത്യന്‍ വനിതാ താരങ്ങളുടെ ജനപ്രീതി ഉയര്‍ന്നിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ടീം ഫൈനലില്‍ പൊരുതി തോല്‍ക്കുകയായിരുന്നു.


മിതാലി രാജും സ്മൃതി മന്ദാനയും ഹര്‍മന്‍ പ്രീത് കൗറും ഇന്ത്യന്‍ ടീമിന്റെ ഐക്കോണിക് താരങ്ങളായതിനു പിന്നാലെ സുപ്രീംകോടതി നിയോഗിച്ച വിനോദ് റായി കമ്മീഷന്‍ വനിതാ ഐപിഎല്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 2018 മുതലാകും ടൂര്‍ണ്ണമെന്റ് ആരംഭിക്കുക.

പുരുഷ ടീമിനു കൂടുതല്‍ മത്സരം ലഭിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് കൂടുതല്‍ സമ്പാദിക്കുന്നതെന്നും പറയുന്ന വിനോദ് റായി വനിതാ ക്രിക്കറ്റ് ടീമിനും സമാനമായ അവസരങ്ങള്‍ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞു. സമീപഭാവിയില്‍ തന്നെ ഇരു ടീമുകളും തുല്ല്യ പ്രാധാനത്തില്‍ എത്തുമെന്നും വിനോദ് റായി പറഞ്ഞു. വിദേശത്തെയും സ്വദേശത്തെയും സൂപ്പര്‍ നായികമാരുടെ പോരാട്ടമാവും ഇനി കാണാനാവുക.

 • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
 • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
 • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
 • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
 • ശരീരസൗന്ദര്യമത്സര വേദിയില്‍ സിസ്പാക്ക് ബോഡിയുമായി വൈദികന്‍ ; ഇടവകക്കാരും കാണികളും ഞെട്ടി!
 • ട്രംമ്പിനെ അനുകൂലിച്ചതിന് പിരിച്ചുവിടപ്പെട്ട മലയാളി നഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍
 • ഫ്ലോറിഡയില്‍ മനുഷ്യകവചമായി വെടിയുണ്ടകള്‍ ഏറ്റുവാങ്ങി കുട്ടികളെ രക്ഷിച്ച ഫുട്‌ബോള്‍ കൊച്ചിന് ആദരം
 • ചരിത്രം തിരുത്തി മാരാമണ്‍ കണ്‍വന്‍ഷന്‍ വേദിയില്‍ കോടിയേരി
 • പാടത്ത് സണ്ണി ലിയോണിനെ 'ഇറക്കി' ; കര്‍ഷകന് ലഭിച്ചത് നൂറുമേനി
 • സിനിമയില്‍ നിന്ന് ഉലകനായകന്റെ വിടവാങ്ങല്‍ ; ആരാധകര്‍ ഷോക്ക്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway