അസോസിയേഷന്‍

എല്‍.കെ.സി.എ ക്രിസ്മസ് പ്രോഗ്രാമും ഭാരവാഹി തെരഞ്ഞെടുപ്പും ഇന്ന്

ലണ്ടന്‍: ലണ്ടന്‍ ക്‌നാനായ കാത്തലിക അസോസിയേഷന്റെ (എല്‍.കെ.സി.എ ) ക്രിസ്മസ് പ്രോഗ്രാം ഇന്ന് നടക്കും.യു.കെ.കെ.സി.എ യുടെ കീഴിലുളള ഏറ്റവും മികച്ച റീജിയനുള്ള അവര്‍ഡ് നേടിയ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ ക്രിസ്മസ് പ്രോഗ്രാം. ലണ്ടന്‍ ചാപ്ലയന്‍സി തുടങ്ങിയ ശേഷമുള്ള ആദ്യ ക്രിസമസ് പ്രോഗ്രാം എന്ന നിലയിലും പ്രത്യേകതയുണ്ട്. കരോള്‍ഗാന മല്‍സരം, പൊതുയോഗം, ഭാരവാഹി തെരഞ്ഞെടുപ്പ്, കലാസന്ധ്യ എന്നിങ്ങനെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പത്തരക്ക് യോഗം എല്‍.കെ.സി.എ പ്രസിഡന്റ് മധു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് യൂണിറ്റ അടിസ്ഥാനത്തില്‍ കരോള്‍ ഗാന മല്‍സരം. അതിന് ശേഷം പൊതുയോഗം. ഉച്ചകഴിഞ്ഞ് രണ്ടിന് ലണ്ടന്‍ ക്‌നാനായ ചാപ്ലയിന്‍ ഫാ. ബേബി കട്ടിയാങ്കലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. വൈകുന്നേരം റെഡ്ഡിച്ച് കൂടാര യോഗം അവതരിപ്പിക്കുന്ന തൊമ്മന്റെ സ്വപ്നങ്ങള്‍ എന്ന നാടകം ഉണ്ടായിരിക്കും. തുടര്‍ന്ന് യൂണിറ്റ് അടിസ്ഥാനത്തില്‍ കള്‍ച്ചറല്‍ പ്രോഗ്രാം. തുടര്‍ന്ന് സമ്മാന ദാനം. ഏഴിന് അത്താഴ വിരുന്നോടെ പരിപാടി സമാപിക്കും.
വേദിയുടെ വിലാസം:Our Lady of Fatima Hall, Howard Way Harlow,CM20 2NS

 • യു എന്‍ എഫ് ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പഠന ക്ലാസ്സ് ശ്രദ്ധേയമായി
 • യുക്മ യൂത്ത് കരിയര്‍ ഗൈഡന്‍സ് നടത്തുന്നു
 • മുപ്പത്താറ് ലക്ഷത്തില്‍പരം രൂപ കൈമാറി വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി എഴാം വര്‍ഷത്തിലേക്ക്
 • 'ഓര്‍മയില്‍ ഒരു ഗാനം' ; ആറാം എപ്പിസോഡില്‍ കാര്‍ഡിഫിലെ ജെയ്‌സണ്‍ ജെയിംസ് പാടുന്നു
 • എന്‍എംസി യുടെ പുതിയ മാര്‍ഗ്ഗരേഖ അറിയാന്‍ യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നോട്ടിംഗ്ഹാമില്‍ പഠനക്ലാസ്
 • പീറ്റര്‍ ചേരാനല്ലൂരിന്റേയും മിന്‍മിനിയുടേയും സംഗീത സന്ധ്യയ്ക്കായി ലണ്ടനിലെ ഡഗന്‍ഹാം ഒരുങ്ങി
 • എല്‍.കെ.സി.എ: മാത്യൂ വില്ലൂത്തറ പ്രസിഡന്റ്, സാജന്‍ പടിക്കമാലില്‍ സെക്രട്ടറി
 • യുകെകെസിഎ സ്വാന്‍സി യൂണിറ്റിന് പുതിയ നേതൃത്വം
 • ആദ്രകലാ കേന്ദ്രയുടെ നൃത്ത സന്ധ്യ ബ്രിസ്റ്റോളിലെ കലാസ്നേഹികള്‍ക്ക് നവ്യാനുഭവമായി; വേദിയ്ക്ക് തിളക്കമായി സ്വപ്ന നായകന്‍ ശങ്കറും
 • വോകിംഗ് കാരുണ്യയുടെ അറുപത്തിരണ്ടാമത് സഹായമായ അന്‍പതിനായിരം രൂപ തോമസിന് കൈമാറി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway