വിദേശം

സക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്ക് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം


ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരിക്ക് പോലും ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷയില്ല. വിമാന യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് പരാതിയുമായി ഫേസ്ബുക്ക് മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ കൂടിയായ റാന്‍ഡി സക്കര്‍ബര്‍ഗ് രംഗത്തെി. ലോസ് ഏഞ്ചല്‍സില്‍ നിന്നും മെക്‌സിക്കോയിലെ മസാട്‌ലനിലേക്ക് പോകവേ അലാസ്‌ക എയര്‍ലൈസിലാണ് ദുരനുഭവം.


റാന്‍ഡി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ തനിക്കുണ്ടായ അനുഭവം പുറത്തുവിട്ടത്. ഫസ്റ്റ് ക്ലാസ് വിഭാഗത്തില്‍ യാത്ര ചെയ്തിരുന്ന തന്റെ സമീപത്തിരുന്ന യുവാവ് ലൈംഗിക ചുവയോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്തുവെന്ന് എയര്‍ലൈന്‍സ് കമ്പനിക്കും അവര്‍ കത്ത് നല്‍കി. സ്ത്രീകളുടെ അംഗവടിവിനെ കുറിച്ച് ഇയാള്‍ വര്‍ണിച്ചുകൊണ്ടിരുന്നു. തനിക്കൊപ്പം ഫസ്റ്റ്ക്ലാസ് വിഭാഗത്തില്‍ യാത്ര ചെയ്ത മറ്റുള്ളവര്‍ക്കും ഈ ദുരനുഭവമുണ്ടായി. വിമാനത്തില്‍ വിളമ്പിയ മദ്യം അകത്താക്കിയ ശേഷമാണ് അയാള്‍ ഇത്തരത്തില്‍ പെരുമാറിയത്.


തനിക്കു നേര്‍ക്കുണ്ടായ അതിക്രമം വിമാനജീവനക്കാരെ അറിയിച്ചപ്പോള്‍ നിസരമായി കണ്ട് തള്ളുകയായിരുന്നു. അയാള്‍ സ്ഥിരം യാത്രക്കാരനാണ്, അയാള്‍ക്ക് ഒന്നിനും മറയില്ല, കൂടുതല്‍ മദ്യം കൊടുക്കൂ എന്നൊക്കെയാണ് മറുപടി ലഭിച്ചത്. അയാളുടെ പെരുമാറ്റത്തെ അവര്‍ അവഗണിച്ചുവെന്നും റാന്‍ഡി കുറ്റപ്പെടുത്തി. താന്‍ ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍ വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള സീറ്റിലേക്ക് മാറിയിരിക്കാമെന്നാണ് പറഞ്ഞത്.
ഇത്തരം പെരുമാറ്റങ്ങള്‍ അനുവദിച്ചു കൊടുക്കുകയും യാത്രക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കാതെ പണത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും റാന്‍ഡി ഫേസ്ബുക്കില്‍ കുറിച്ചു.
റാന്‍ഡി അലാസ്‌ക എയര്‍ലൈന്‍സിന് നേരിട്ട് കത്തയയ്ക്കുകയായിരുന്നു. പിന്നാലെ അലാസ്‌ക എയര്‍ലൈന്‍സിന്റെ ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ചുവെന്നും ജീവനക്കാരെ താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും, അന്വേഷണം ആരംഭിച്ചതായി അറിയിച്ചുവെന്നും റാന്‍ഡി ഫേസ്ബുക്കില്‍ കുറിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അലാസ്‌ക എയര്‍ലൈന്‍സ് വ്യക്തമാക്കി. ആ യാത്രക്കാരന്റെ യാത്രാ ആനുകൂല്യങ്ങള്‍ നീക്കുമെന്നും കമ്പനി അറിയിച്ചു.

 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 • ബ്രസീലില്‍ ഡാന്‍സ്‌ക്ലബ്ബില്‍ വെടിവെപ്പ്; നിരവധി മരണം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway