ചരമം

കാനഡയില്‍ വാഹനാപകടത്തില്‍ മലയാളി കൊല്ലപ്പെട്ടു, അപകടം എസ്.യു.വി ട്രക്കുമായി കൂട്ടിയിടിച്ച്‌


ഒന്റാറിയോവിലെ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ ബ്രാംപ്ടണ്‍-കലെഡെന്‍ അതിര്‍ത്തിയിലെ വാഹനാപകടത്തില്‍ കനേഡിയന്‍ മലയാളി കൊല്ലപ്പെട്ടു. ലിയോ എബ്രഹാം മരിച്ചത് ടൊയോട്ട ഹൈലന്‍ഡര്‍ ട്രാന്‍സ്‌പോര്‍ട്ട് ട്രക്കിന് കൂട്ടിയിടിച്ച് ആണ് അപകടം. എസ് യുവി ഡ്രൈവറായ ലിയോ എബ്രഹാം (42) ആണ് മരിച്ചത്.


ഒന്റാറിയോവിലെ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ ബ്രാംപ്ടണ്‍-കലെഡെന്‍ അതിര്‍ത്തിയിലാണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു അപകടം . ഇതിനെ തുടര്‍ന്ന് ഒപിപി ഓഫീസര്‍മാരെ ഹംബര്‍ സ്റ്റേഷന്‍ റോഡിനും കൊളെറൈനെ ഡ്രൈവിനും ഇടയിലുള്ള മേഫീല്‍ഡ് റോഡിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.


എസ് യുവിയില്‍ എബ്രഹാംമാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ട്രക്ക് ഡ്രൈവര്‍ക്ക് പരുക്കേറ്റിട്ടില്ല. അപകടത്തെ കുറിച്ച ഒപിപി ഓഫീസര്‍മാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എബ്രഹാം ഒരു കത്തോലിക്ക് എലിമെന്ററി സ്‌കൂള്‍ ടീച്ചറാണെന്ന് സൂചനയുണ്ട്. വീട്ടില്‍ നിന്നും ടൊറന്റോ എഫ്‌സി ഗെയിമില്‍ പങ്കെടുക്കാന്‍ വേണ്ടി വരവെയാണ് സംഭവം. ഇദ്ദേഹത്തിനൊപ്പം വന്നിരുന്ന ഒരു സുഹൃത്ത് മറ്റൊരു വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. ബ്രാംപ്ടണിലെ ജോണ്‍ ബോസ്‌കോ സ്‌കൂളിലാണ് എബ്രഹാം ഗ്രേഡ് 4, ഗ്രേഡ് 5 എന്നീ ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നത്.

  • ഓഖി ദുരന്തം; എട്ട് മൃതദേഹം കൂടി കണ്ടെത്തി, മരണം 55
  • തലശ്ശേരിയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം
  • പൊ​ള്ളാ​ച്ചി​യില്‍ വാ​ഹ​നാ​പ​ക​ടം; നാലു മ​ല​യാ​ളി​കള്‍ കൊല്ലപ്പെട്ടു
  • കട്ടപ്പനയില്‍ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു
  • തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ 10 മരണം
  • പേ​രാ​വൂ​രി​ല്‍ ഡി​ഫ്ത്തീ​രി​യ ബാ​ധി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു
  • കുടിയേറ്റത്തിന്റെ കഥകള്‍ പറയാന്‍ ഇനി ആ അമ്മ ഇല്ല, 104 ാം വയസില്‍ വിടവാങ്ങുമ്പോള്‍ ആദരാജ്ഞലിയുമായി ചമതച്ചാല്‍
  • ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു
  • കോട്ടയത്ത് സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
  • ഡല്‍ഹിയില്‍ കണ്ടെയിനറില്‍ കിടന്നുറങ്ങിയ 6പേര്‍ ശ്വാസംമുട്ടി മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway