Don't Miss

അമ്പരപ്പിച്ചു ധോണിയുടെ കുഞ്ഞു സിവ വീണ്ടും; ഇത്തവണ 'കണികാണും നേരം..'

അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ..എന്ന മലയാളം പാട്ടുകൊണ്ട് അച്ഛനെക്കാളും ആരാധകരെ കേരളത്തില്‍ സമ്പാദിച്ച മിടുക്കിയാണ് ധോണിയുടെ മകള്‍ സിവ. ഇപ്പോഴിതാആരാധകരെ അമ്പരപ്പിച്ചു 'കണികാണും നേരം...'എന്ന മറ്റൊരു ഗാനവുമായി എത്തിയിരിക്കുകയാണ് സിവ.


ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനായി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ഗാനം ഏറെ ഹൃദ്യമായാണ് ആലപിക്കുന്നത്. ഓരോ മലയാളിക്കും വിഷുക്കാല പ്രതീതി സമ്മാനിക്കുന്ന 'കണികാണും നേരം കമല നേത്രന്റെ...'എന്നു തുടങ്ങുന്ന ഗാനം മികച്ച രീതിയില്‍ത്തന്നെ ആലപിക്കുന്നു. പനിപിടിച്ച് സുഖമില്ലാത്ത അവസ്ഥയിലാണ് സിവ പാടുന്നത്. ഇടയ്ക്കിടക്ക് ചുമയ്ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇന്‍സ്റ്റഗ്രാം വഴിയാണ് വീഡിയോ പുറത്ത് വിട്ടത്.


വീഡിയോ


അദ്വൈതം എന്ന ചിത്രത്തിലെ കൈതപ്രം രചിച്ച 'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ..'എന്ന ഗാനം ആലപിച്ച് നേരത്തെ മലയാളികളുടെ അത്ഭുതപ്പെടുത്തിയിരുന്നു സിവ. ആദ്യ ഗാനം ആലപിച്ചപ്പോള്‍ മലയാളം അറിയാത്ത സിവ എങ്ങനെയാണ് ഇത്ര മനോഹരമായി പാടിയത് എന്ന അമ്പരപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ മലയാളിയായ ആയയാണ് കുഞ്ഞിനെ പാട്ട് പഠിപ്പിച്ചത് എന്ന് പിന്നീട് വ്യക്തമായി. ധോണിയുടെ സുഹൃത്തും മലയാളിയുമായ സന്തോഷാണ് കുഞ്ഞിനുവേണ്ടി ആയയെ ഏര്‍പ്പാടാക്കിയിരുന്നത്. പാട്ട് ഹിറ്റായതോടെ സാക്ഷാല്‍ അമ്പലപ്പുഴ ഉണ്ണിക്കണ്ണനെ കാണാന്‍ കുഞ്ഞുസിവയെ ക്ഷണിക്കാനും അമ്പലപ്പുഴ ക്ഷേത്രോത്സവ കമ്മിറ്റി തീരുമാനിച്ചിരുന്നു.

 • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
 • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
 • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
 • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
 • ശരീരസൗന്ദര്യമത്സര വേദിയില്‍ സിസ്പാക്ക് ബോഡിയുമായി വൈദികന്‍ ; ഇടവകക്കാരും കാണികളും ഞെട്ടി!
 • ട്രംമ്പിനെ അനുകൂലിച്ചതിന് പിരിച്ചുവിടപ്പെട്ട മലയാളി നഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍
 • ഫ്ലോറിഡയില്‍ മനുഷ്യകവചമായി വെടിയുണ്ടകള്‍ ഏറ്റുവാങ്ങി കുട്ടികളെ രക്ഷിച്ച ഫുട്‌ബോള്‍ കൊച്ചിന് ആദരം
 • ചരിത്രം തിരുത്തി മാരാമണ്‍ കണ്‍വന്‍ഷന്‍ വേദിയില്‍ കോടിയേരി
 • പാടത്ത് സണ്ണി ലിയോണിനെ 'ഇറക്കി' ; കര്‍ഷകന് ലഭിച്ചത് നൂറുമേനി
 • സിനിമയില്‍ നിന്ന് ഉലകനായകന്റെ വിടവാങ്ങല്‍ ; ആരാധകര്‍ ഷോക്ക്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway