Don't Miss

ഓഖിയുടെ താണ്ഡവത്തില്‍ വീട്ടില്‍ കുടുങ്ങിയ വൃദ്ധനെ സാഹസികമായി രക്ഷിക്കുന്ന പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു

പ​ള്ളു​രു​ത്തി: ശ​ക്ത​മാ​യ ക​ട​ല്‍​ക്ഷോ​ഭ​ത്തില്‍ വീ​ടി​നു​ള്ളി​ല്‍ അ​ക​പ്പെ​ട്ട ആന്റണി​യെ ക​ണ്ട​പ്പോ​ള്‍ ആന്‍​ഡ്രൂ​സ് എന്ന പോലീസുകാരന് മ​റ്റൊ​ന്നും ചി​ന്തി​ക്കാ​നു​ണ്ടാ​യി​രു​ന്നി​ല്ല. ചെ​ല്ലാ​നം നോ​ര്‍​ത്തി​ലെ ബ​സാ​ര്‍ ഭാ​ഗ​ത്ത് ര​ക്ഷാ​പ്ര​വര്‍​ത്ത​ന​ത്തി​ന് എ​ത്തി​യ ക​ണ്ണ​മാ​ലി പോ​ലീ​സി​ന്റെ സേ​വ​ന​മാ​ണു കൈ​യ്യ​ടി ഏ​റ്റു​വാ​ങ്ങി​യ​ത്.


ഈ ​ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ ആ​ളു​ക​ളെ മാ​റ്റി​പാ​ര്‍​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​ര്‍​ സ്വീ​ക​രി​ച്ചു. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​​ന്നു മി​ക്ക​വ​രെ​യും ദു​രി​താ​ശ്വാ​സ ക്യാമ്പു ക​ളി​ലേ​ക്കു മാ​റ്റി. ആ​രെ​ങ്കി​ലും വീ​ടു​ക​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ടോ എ​ന്ന​റി​യു​ന്ന​തി​നാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ക​ണ്ണ​മാ​ലി സ്റ്റേ​ഷ​നി​ലെ സി​പി​ഒ​യാ​യ ആ​ന്‍​ഡ്രൂ​സ് ആ ​കാ​ഴ്ച കാ​ണു​ന്ന​ത്.

ന​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി ആന്റ​ണി(65) വീ​ടി​നു​ള്ളി​ല്‍ അ​ക​പ്പെ​ട്ടു​കി​ട​ക്കു​ന്നു. മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ വീ​ടി​നു​ള്ളി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി​യ ആ​ന്‍​ഡ്രൂ​സ് ആന്ണി​യെ തോ​ളി​ലേ​റ്റി റോ​ഡി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ജീ​പ്പി​ലാ​ണ് ആന്റണി​യെ ദു​രി​താ​ശ്വാ​സ ക്യാമ്പി​ലേ​ക്ക് മാ​റ്റി​യ​ത്. അ​പ​ക​ട​ത്തില്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നു കാ​ലി​ല്‍ തു​ന്ന​ലി​ട്ട് വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു ആന്റണി. പോ​ലീ​സു​കാ​ര​ന്റെ സേവനത്തിനു സോ​ഷ്യ​ല്‍​ മീ​ഡി​യ​യി​ല്‍​ വലിയ കൈയടിയാണ് ല​ഭി​​ക്കു​ന്ന​ത്.


വീഡിയോ

 • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
 • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
 • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
 • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
 • ശരീരസൗന്ദര്യമത്സര വേദിയില്‍ സിസ്പാക്ക് ബോഡിയുമായി വൈദികന്‍ ; ഇടവകക്കാരും കാണികളും ഞെട്ടി!
 • ട്രംമ്പിനെ അനുകൂലിച്ചതിന് പിരിച്ചുവിടപ്പെട്ട മലയാളി നഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍
 • ഫ്ലോറിഡയില്‍ മനുഷ്യകവചമായി വെടിയുണ്ടകള്‍ ഏറ്റുവാങ്ങി കുട്ടികളെ രക്ഷിച്ച ഫുട്‌ബോള്‍ കൊച്ചിന് ആദരം
 • ചരിത്രം തിരുത്തി മാരാമണ്‍ കണ്‍വന്‍ഷന്‍ വേദിയില്‍ കോടിയേരി
 • പാടത്ത് സണ്ണി ലിയോണിനെ 'ഇറക്കി' ; കര്‍ഷകന് ലഭിച്ചത് നൂറുമേനി
 • സിനിമയില്‍ നിന്ന് ഉലകനായകന്റെ വിടവാങ്ങല്‍ ; ആരാധകര്‍ ഷോക്ക്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway