അസോസിയേഷന്‍

വോകിംഗ് കാരുണ്യയുടെ അറുപത്തിരണ്ടാമത് സഹായമായ അന്‍പതിനായിരം രൂപ തോമസിന് കൈമാറി

വൈക്കം : വോകിംഗ് കാരുണ്യയുടെ അറുപത്തിരണ്ടാമത് സഹായമായ അന്‍പതിനായിരം രൂപ തോമസിന് കൈമാറി. ചെമ്പ് പള്ളി വികാരി ഫാവര്‍ഗീസ് മാമ്പള്ളി വോകിംഗ് കാരുണ്യ ട്രസ്റ്റി ജോഗിമോന്‍ ജോസഫിന്റെ സാനിദ്ധ്യത്തില്‍ യു കെയിലെ നല്ലവരായ സുഹൃത്തുക്കള്‍ വോകിംഗ് കാരുണ്യയോട് കൂടി സമാഹരിച്ച അന്‍പതിനായിരം രൂപ തോമസിന്റെ ഭവനത്തില്‍ വച്ച് കൈമാറി.

ചെമ്പ് പഞ്ചായത്തില്‍ കോതാട് വീട്ടില്‍ തോമസ് ഇന്ന് തീരാ ദുഖങ്ങളുടെ നടുവിലാണ്. ഹൃദയ സംബ്ന്ത്ധമായ രോഗത്താല്‍ വലയുന്ന തോമസ് , വാതം പ്രമേഘം എന്നീ രോഗത്താല്‍ വലയുന്ന ഭാര്യ, ഭര്‍ത്താവ് നഷ്ട്ടപ്പെട്ട മകള്‍ കുട്ടികള്‍ എന്നിവര്‍ക്കെല്ലാം അത്താണി ഇന്നീ വൃദ്ധനും രോഗിയുമായ തോമസാണ്. പള്ളിയടിച്ചുവാരുന്നതില്‍ നിന്നും കിട്ടുന്ന തുച്ചമായ വരുമാനത്താലആണ് ഈ കുടുംബം ഇന്ന് മുന്‌പോട്ടെക്കു പോകുന്നത്. വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന കുടിലിലാണ് തോമസും കുടുംബവും അന്തിയുറങ്ങുന്നത്.

ഒരു മാസത്തെ മരുന്നിനുതന്നെ തോമസിനും ഭാര്യയ്ക്കുമായി ഏകദേശം എണ്ണായിരം രൂപയോളം ചിലവാകുന്നുണ്ട്. പല മാസങ്ങളിലും പൈസയില്ലതതിനാല്‍ മരുന്നുകള്‍ വാങ്ങാറില്ല എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. നാട്ടുകാരുടെയും പള്ളിക്കരുടെയും സഹായം കൊണ്ടാണ് ഇതുവരെ മുന്നോട്ടു പോകാന്‍ കഴിഞ്ഞത്. ചെമ്പ് പള്ളിയിലെ വികാരി അച്ഛന്റെ അപേക്ഷ പ്രകാരമാണ് വോകിംഗ് കാരുണ്യ അറുപത്തി രണ്ടാമത് സഹായം തോമസിന് കൊടുക്കുവാന്‍ തീരുമാനിച്ചത്. ഈ നല്ല ഉദ്യമത്തില്‍ പങ്കാളികളായ എല്ലാ സുഹൃത്തുക്കള്‍ക്കും വോകിംഗ് കാരുണ്യ നന്ദി അറിയിക്കുന്നു.


 • യുക്മ സ്റ്റാര്‍സിംഗര്‍3 : 1970 -80 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ അവസാന എപ്പിസോഡുമായി ജിസ്‌മോളും വിനുവും കൃപയും
 • ഡ്രാറ്റ്ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവഞ്ചേഴ്‌സ് ജേതാക്കള്‍
 • മനോരഹര രചനകളാല്‍ സമ്പന്നമായ ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
 • എന്‍എസ്എസ് യുകെയ്ക്ക് പുതു നേതൃത്വം; ശ്രീകുമാര്‍ കുറുപ്പത്ത് പ്രസിഡന്റ്
 • വിത്സണ്‍ റ്റി. ജോര്‍ജിന് യാത്ര അയപ്പ് നല്‍കി
 • ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ മ്യൂസിക് ഷോയിലൂടെ ലഭിച്ച 7ലക്ഷം രൂപ ഓഖി നാശം വിതച്ച പൂന്തുറയിലെ കുട്ടികള്‍ക്കു സമ്മാനിച്ചു
 • യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍ ; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് പ്രസ്റ്റണില്‍ നടന്നു
 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway