അസോസിയേഷന്‍

യുകെകെസിഎ സ്വാന്‍സി യൂണിറ്റിന് പുതിയ നേതൃത്വം


യു.കെ.കെ.സി.എ. സ്വാന്‍സി യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് തങ്കച്ചന്‍ കനകാലയത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് സജിമോന്‍ സ്റ്റീഫന്‍ മലയമുണ്ടയ്ക്കല്‍ വൈസ് പ്രസിഡന്റ് സജി ജോണ്‍ തടത്തില്‍, സെക്രട്ടറി ജിജു ഫിലിപ്പ് നിരപ്പില്‍ , ജോ.സെക്രട്ടറി സജി ജോണ്‍ മലയമുണ്ടയ്ക്കല്‍ , ട്രഷറര്‍ ബൈജു ജേക്കബ് പള്ളിപ്പറമ്പില്‍, ജോ. ട്രഷറര്‍ ഷൈനി ബിജു, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ബിന്ദു ബൈജു, അഡൈ്വസര്‍ തങ്കച്ചന്‍ കനകാലയം യു.കെ.കെ.സി.എ. വിമന്‍സ് ഫോറം പ്രതിനിധി ആലീസ് ജോസഫ്, ടെസി ജിജോ, കെ.സി.വൈ.എല്‍ ഡയറക്ടേഴ്സ് ജിജോ ജോയി ജോര്‍സിയ സജി ജിജോ ജോയി വാര്‍ഷിക റിപ്പോര്‍ട്ടും സജി ജോണ്‍ തടത്തില്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു.


യു.കെ.കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണ്‍ സജി മലമുണ്ടക്കല്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസ അറിയിച്ചു. സ്പിരിച്വല്‍ ഡയറക്ടേഴ്സ് ആയ ഫാ. സിറിള്‍ തടത്തില്‍ ഫാ. സജി അപ്പോഴിപ്പറമ്പിലും പുതിയ ഭാരവാഹികള്‍ക്ക്ആശംസകള്‍ നേര്‍ന്നു.


തുടര്‍ന്ന് കെ.സി.വൈ.എല്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

 • യു എന്‍ എഫ് ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പഠന ക്ലാസ്സ് ശ്രദ്ധേയമായി
 • യുക്മ യൂത്ത് കരിയര്‍ ഗൈഡന്‍സ് നടത്തുന്നു
 • മുപ്പത്താറ് ലക്ഷത്തില്‍പരം രൂപ കൈമാറി വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി എഴാം വര്‍ഷത്തിലേക്ക്
 • 'ഓര്‍മയില്‍ ഒരു ഗാനം' ; ആറാം എപ്പിസോഡില്‍ കാര്‍ഡിഫിലെ ജെയ്‌സണ്‍ ജെയിംസ് പാടുന്നു
 • എന്‍എംസി യുടെ പുതിയ മാര്‍ഗ്ഗരേഖ അറിയാന്‍ യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നോട്ടിംഗ്ഹാമില്‍ പഠനക്ലാസ്
 • പീറ്റര്‍ ചേരാനല്ലൂരിന്റേയും മിന്‍മിനിയുടേയും സംഗീത സന്ധ്യയ്ക്കായി ലണ്ടനിലെ ഡഗന്‍ഹാം ഒരുങ്ങി
 • എല്‍.കെ.സി.എ: മാത്യൂ വില്ലൂത്തറ പ്രസിഡന്റ്, സാജന്‍ പടിക്കമാലില്‍ സെക്രട്ടറി
 • ആദ്രകലാ കേന്ദ്രയുടെ നൃത്ത സന്ധ്യ ബ്രിസ്റ്റോളിലെ കലാസ്നേഹികള്‍ക്ക് നവ്യാനുഭവമായി; വേദിയ്ക്ക് തിളക്കമായി സ്വപ്ന നായകന്‍ ശങ്കറും
 • വോകിംഗ് കാരുണ്യയുടെ അറുപത്തിരണ്ടാമത് സഹായമായ അന്‍പതിനായിരം രൂപ തോമസിന് കൈമാറി
 • ബ്രിട്ടന്റെ മനം കവര്‍ന്ന മലയാളത്തിന്റെ കൊച്ചു വാനമ്പാടി ശ്രേയയ്ക്ക് പുരസ്‌കാരം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway