സിനിമ

പൃഥ്വിരാജ് ചിത്രത്തില്‍ നായിക മമ്ത; അമ്മ വേഷത്തില്‍ ഇഷ തല്‍വാര്‍


നിവിന്‍ പോളി നായകനായ തട്ടത്തിന്‍ മറയത്തിലെ ആയിഷ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഇഷ തല്‍വാര്‍ നവാഗതനായ നിര്‍മല്‍ സഹദേവന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ഡെട്രോയ്റ്റ് ക്രോസിംഗില്‍ 16 വയസുകാരിയുടെ അമ്മയായി അഭിനയിക്കും. ആദ്യമായാണ് ഇഷ തല്‍വാര്‍ അമ്മ വേഷത്തിലെത്തുന്നത്.

എന്നാല്‍ അമ്മ വേഷത്തിലെത്തുന്നത് വല്യ കാര്യമല്ലെന്നാണ് ഇഷ തല്‍വാര്‍ പറയുന്നത്. ചിത്രീകരണസമയത്ത് തനിക്കും മറ്റുള്ളവര്‍ക്കും ഡയലോഗുകള്‍ ഓര്‍മപ്പെടുത്തിയിരുന്നത് പൃഥ്വിരാജായിരുന്നുവെന്നും ഒരുപാട് സഹായിച്ചുവെന്നും ഇഷ പറയുന്നു. ചിത്രത്തില്‍ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മമ്ംത മോഹന്‍ദാസാണ് നായിക വേഷത്തില്‍ എത്തുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞ ഈ വേഷത്തിന് ആദ്യം ഒരു പുതുമുഖത്തെയാണ് അന്വേഷിച്ചതെങ്കിലും പിന്നീട് മംമ്തയില്‍ എത്തുകയായിരുന്നു. ചിത്രത്തിന് ഒരു മലയാളം പേര് കണ്ടെത്താനുള്ള ശ്രമങ്ങളും അണിയറ പ്രവര്‍ത്തകര്‍ ആരംഭിച്ചിട്ടുണ്ട്.

ഒരു ഇന്റന്‍സ് ക്രൈം ഡ്രാമയായി തയാറാക്കുന്ന അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംഗുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതില്‍ ഒരു ഗാങ് മെമ്പറിന്റെ വേഷമാണ് പൃഥ്വിരാജ് ചെയ്യുന്നത്. യഥാര്‍ത്ഥമായി നടന്ന സംഭവങ്ങള്‍ ചിത്രത്തിന് ആധാരമായിട്ടുണ്ട്.

 • ഷൂട്ടിങ്ങിനു ഇടവേള നല്‍കി ദുല്‍ഖര്‍ ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനത്തിന്
 • ആടുജീവിതത്തില്‍ നജീബിന്റെ സൈനുവായി അമലപോള്‍
 • മലയാളികളുടെ പ്രിയ നായിക മാതു വീണ്ടും വിവാഹിതയായി
 • 'എന്റെ പക്കി ഇതാണ്'; കായംകുളം കൊച്ചുണ്ണിയുടെ വലംകൈ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലിന്റെ അടാര്‍ ലുക്ക്
 • 'ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍ ' ടീസര്‍ പുറത്തിറങ്ങി
 • നയന്‍സും വിഘ്‌നേഷും വിദേശത്തു വച്ച് വിവാഹിതരാകുമെന്നു തമിഴ് മാധ്യമങ്ങള്‍
 • മോദി വഞ്ചിച്ചു: പ്രിയങ്ക ചോപ്ര നിയമനടപടിയ്ക്ക്
 • മൂന്നു ചിത്രങ്ങള്‍ കൂടി കഴിഞ്ഞിട്ട് അഭിനയം നിര്‍ത്തണമോയെന്ന് ആലോചിക്കാമെന്ന് കമല്‍ഹാസന്‍
 • 'ഭയപ്പെട്ട് ഒളിച്ചോടരുത്'; അഡാറ് ലവ് സ്‌റ്റോറി സംവിധായകന് ഉപദേശവുമായി കമല്‍
 • 'എന്നെയും കാത്ത് വിഷ്ണുവേട്ടന്‍ പതിവായി ചായക്കടയുടെ മുന്നില്‍ നില്‍ക്കുമായിരുന്നു' പ്രണയകഥ വെളിപ്പെടുത്തി നടി അനു സിത്താര
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway