Don't Miss

ഓണ്‍ലൈനിലെ വ്യാജ പ്രചരണങ്ങള്‍ക്കു മറുപടിയുമായി ഉപ്പും മുളകും നായിക നിഷാ സാരംഗ്


മലയാളത്തിലെ മികച്ച സീരിയലുകളുടെ ഗണത്തിലാണ് ഫ്ളവേഴ്സിലെ ഉപ്പും മുളകിന്റെ സ്ഥാനം. കണ്ണീര്‍ സീരിയലുകളുടെ ഇടയിലേക്ക് ഫാമിലി റിയലിസ്റ്റിക്ക് കഥയുമായി എത്തിയ ഉപ്പും മുളക് മാത്രമല്ല അതിലെ കഥാപാത്രങ്ങളും ഹിറ്റായി.

ഉപ്പും മുളകിലെ അമ്മ കഥാപാത്രമാണ് നിഷാ സാരംഗ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി അവരെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. നിഷ വിവാഹിതയല്ലെന്നും ലീവിംഗ് ടൂഗെദറാണെന്നുമുള്ള ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഒഴുകി നടന്നത്.

ഇത്തരം ആരോപണങ്ങളില്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് അവര്‍. താന്‍ വിവാഹിതയായിരുന്നുവെന്നും ഒത്തുപോകാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമൊക്കെ അറിഞ്ഞായിരുന്നു വിവാഹം. അപ്പച്ചിയുടെ മകനായിരുന്നു വരന്‍. വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം തങ്ങള്‍ മനസ്സില്‍ പോലും വിചാരിക്കാത്ത കഥകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഇത്തരം മഞ്ഞ കഥകള്‍ എത്രയോ ആളുകളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് എഴുതുന്നവര്‍ അറിയുന്നില്ലെന്നും വ്യാജപ്രചരണങ്ങളില്‍ ചിലപ്പോഴൊക്കെ വേദന തോന്നാറുണ്ടെന്നും നിഷാ സാരംഗ് പറഞ്ഞു.

 • ഉദുമല്‍പേട്ട് ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവ് അടക്കം ആറു പ്രതികള്‍ക്ക് വധശിക്ഷ
 • 'ക്ഷണക്കത്തിന് കാത്തിരിക്കേണ്ട, അനുഷ്‌കയും വിരാടും വിവാഹിതരായി'; പുതിയ വെളിപ്പെടുത്തല്‍
 • ജയന്റെ ബന്ധുത്വത്തെ ചൊല്ലി തര്‍ക്കം; സീരിയല്‍ താരവും ജയന്റെ സഹോദരന്റെ മകളും തമ്മില്‍ പരസ്യമായ പേര്‍വിളി
 • ജീവനക്കാരില്ലെന്ന കാരണം പറഞ്ഞു കേരളത്തില് ഓടുന്ന എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി
 • ആഞ്ജലീന ജോളിയെപ്പോലെയാവാന്‍ 50 ശസ്ത്രക്രിയ നടത്തി 'വിരൂപ'യായ പെണ്‍കുട്ടി ലോകത്തെ മുഴുവന്‍ പറ്റിച്ചു
 • ഭാര്യയേയും സഹോദരിയേയും വെടിവച്ച ശേഷം എന്‍എസ്ജി കമാന്‍ഡോ ജീവനൊടുക്കി
 • ബിബിസിക്കു 'ശശി കപൂര്‍ ' അമിതാഭ് ബച്ചന്‍ ; ഇന്ത്യയില്‍ ആദരാഞ്ജലി ശശി തരൂരിന്
 • പത്രങ്ങളില്‍ സ്വന്തം ചരമ പരസ്യം നല്‍കി മുങ്ങിയ പ്രവാസികളുടെ പിതാവിനെ കണ്ടെത്തി; കാരണം കേട്ട് ഞെട്ടി പൊലീസ്
 • ഓഖിയുടെ താണ്ഡവത്തില്‍ വീട്ടില്‍ കുടുങ്ങിയ വൃദ്ധനെ സാഹസികമായി രക്ഷിക്കുന്ന പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു
 • അമ്പരപ്പിച്ചു ധോണിയുടെ കുഞ്ഞു സിവ വീണ്ടും; ഇത്തവണ 'കണികാണും നേരം..'
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway