അസോസിയേഷന്‍

എല്‍.കെ.സി.എ: മാത്യൂ വില്ലൂത്തറ പ്രസിഡന്റ്, സാജന്‍ പടിക്കമാലില്‍ സെക്രട്ടറിലണ്ടന്‍: ലണ്ടന്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റായി മാത്യൂ വില്ലൂത്തറയേയും സെക്രട്ടറിയായി സാജന്‍ പടിക്കമാലിനെയും തെരഞ്ഞെടുത്തു. ജോര്‍ജ് ജോസഫ് കാഞ്ഞിരത്തിങ്കല്‍ (ട്രഷറര്‍),മിനി സൈമണ്‍ വൈസ് പ്രസിഡന്റ്ം,റെനി ഇല്ലിക്കാട്ടില്‍ ജോയിന്റ് സെക്രട്ടറി, ജോബി ജോയിന്റ് ട്രഷറര്‍, സാലു നിരപ്പേല്‍ ഓഡിറ്റര്‍, മധു പുല്ലാട്ടുകാലായില്‍, ഫ്രാന്‍സിസ് സൈമണ്‍ അഡ്‌വൈസേഴ്‌സ് എന്നിവരെയും തെരഞ്ഞെടുത്തു.
സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മധു പുല്ലാട്ടുകാലായിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ശനിയാഴ്ച രാവിലെ എല്‍.കെ.സി.എ യിലെ യൂണിറ്റ് പ്രസിഡന്റുമാര്‍ ചേര്‍ന്ന് എല്‍.കെ.സി.എ ക്രിസ്മസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന കരോള്‍ ഗാനമല്‍സരത്തില്‍ ബാസില്‍ഡണ്‍ ഒന്നാം സ്ഥാനം നേടി. സ്റ്റിവനേജിനാണ് രണ്ടാം സ്ഥാനം. കഴിഞ്ഞ രണ്ടു വര്‍ഷത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
ലണ്ടന്‍ ക്‌നാനായ ചാപ്ലയന്‍ ഫാ. ബേബി കട്ടിയാങ്കലിന്റെ കാര്‍മികത്വത്തില്‍ ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാനയോടെയാണ് ഉച്ചകഴിഞ്ഞത്തെ ചടങ്ങുള്‍ ആരംഭിച്ചത്. തുടര്‍ന്ന് റെഡ്ഡിച്ച് കൂടാരയോഗം അവതരിപ്പിച്ച തൊമ്മന്റെ സ്വപ്നങ്ങള്‍ എന്ന നാടകം നടന്നു. ഏവരുടെയും മികച്ച അഭിപ്രായം നേടുന്നതായിരുന്നു നാടകം.
യു.കെ.കെ.സി.എ യുടെ കീഴിലുളള ഏറ്റവും മികച്ച റീജിയനുള്ള അവര്‍ഡ് നേടിയാണ് മധുവിന്റെയും ഫ്രാന്‍സിസിന്റെയും നേതൃത്വത്തിലുള്ള ഭാരവാഹികള്‍ ചുമതല കൈമാറുന്നത്. യു.കെ.കെ.സി.എ കലാമേളയില്‍ മികച്ച റീജിയനുള്ള അവാര്‍ഡ് നേടിയ തൊട്ടുപിന്നാലേയായിരുന്നു ക്രിസ്മസ് പ്രോഗ്രാം. കലാസന്ധ്യയില്‍ മികച്ച പരിപാടികളാണ് യൂണിറ്റുകള്‍ അവതരിപ്പിച്ചത്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കലാപരിപാടികളില്‍ പങ്കെടുത്തു.


 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 • നഴ്സിംഗ് കെയര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി തുടങ്ങുന്നവര്‍ക്കായി ഫ്രീ വര്‍ക്ഷോപ് 17ന് കെന്റില്‍
 • ആദ്യ സ്റ്റേജിലെ ടോപ് സ്‌കോറര്‍ പ്രകടനവുമായ് സാന്‍ - സ്റ്റാര്‍സിംഗര്‍ 3 യുടെ പുതിയ എപ്പിസോഡ്
 • യുക്മ യൂത്തിന്റെ രണ്ടാം ദേശീയ കോണ്‍ഫ്രന്‍സിനു വന്‍ ജനപിന്തുണ
 • ശക്തമായ നേതൃത്വവും വ്യക്തമായ പദ്ധതികളുമായി 'ഇമ' മുന്നോട്ട്
 • നോര്‍ത്ത്വുഡ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് മാര്‍ച്ച് 10 -ന്
 • യുക്മ നാഷണല്‍ മിഡ്- ടെം ജനറല്‍ ബോഡി 24 ന്
 • 'യുക്മ സ്റ്റാര്‍സിംഗര്‍ 3' രണ്ടാം റൗണ്ടില്‍ ഭാഗ്യം പരീക്ഷിക്കുവാന്‍ സ്വിറ്റസര്‍ലന്‍ഡില്‍ നിന്നെത്തിയ പേളിയും, യുകെയുടെ സ്വന്തം അമിതയും ജിജോയും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway