ചരമം

കുടിയേറ്റത്തിന്റെ കഥകള്‍ പറയാന്‍ ഇനി ആ അമ്മ ഇല്ല, 104 ാം വയസില്‍ വിടവാങ്ങുമ്പോള്‍ ആദരാജ്ഞലിയുമായി ചമതച്ചാല്‍

ചമതച്ചാല്‍: മലബാറിലേക്കുള്ള ക്‌നാനായ കുടിയേറ്റത്തിന്റെ കഥകള്‍ തനിമ ചോരാതെ പുതു തലമുറക്ക് പറഞ്ഞു കൊടുക്കാന്‍ ആ അമ്മ ഇനിയില്ല. 104 ാം വയസില്‍ വിടപറയുമ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ സ്‌നേഹവായ്‌പോടെ ആദരാജ്ഞലി അര്‍പ്പിക്കുന്നു.മലബാറിലേക്കുള്ള ആദ്യകാല ക്‌നാനായ കുടിയേറ്റ സംഘാഗവും പരേതനായ മൂരിക്കുന്നേല്‍ ചാക്കോയുടെ (കുട്ടന്‍) ഭാര്യയുമായ ഏലി( 104 വയസ്)യാണ് ഇന്നലെ വിടപറഞ്ഞത്.സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതരക്ക് ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍സ് പള്ളി സിമത്തേരിയില്‍. നാട്ടുകാര്‍ക്കും ഇടവകക്കാര്‍ക്കും ഏറെ പ്രിയങ്കരിയായിരുന്നു ഏലികുട്ടി അമ്മാമ്മ എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിച്ചിരുന്ന ഏലി.പട്ടിണിയും രോഗവും അലട്ടിയിരുന്ന ആ കാലത്ത് ഏറെ ഉദാരമനസ്‌കയായിരുന്ന ഏലിക്കുട്ടി അമ്മാമ്മ എല്ലാവര്‍ക്കും അമ്മയെപ്പോലെയായിരുന്നു. വിശന്നു വരുന്ന ആര്‍ക്കും ഭക്ഷണം ലഭിക്കുന്ന ഇടമായിരുന്നു ഈ അമ്മയുടെ വീട്. ആ നന്ദിയും സ്‌നേഹവും നാട്ടുകാര്‍ക്ക് എന്നും ഈ അമ്മയോട് ഉണ്ടായിരുന്നു. ചമതച്ചാല്‍ ഒന്നടങ്കമായിട്ടാണ് ഈഅമ്മയുടെ നൂറാം ജന്‍മദിനം ആഘോഷിച്ചത്. പ്രായത്തിന്റെ അവശതകള്‍ ഉണ്ടായിരുന്നെങ്കിലും അടുത്ത കാലം വരെ നല്ല ഓര്‍മശക്തിയും ചെറുപ്പം മുതലുള്ള കാര്യങ്ങക്കെുറിച്ചുള്ള കൃത്യമായ ഓര്‍മയും ഈ അമ്മക്ക് ഉണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങളായി കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നെങ്കിലും സ്വരംകേട്ട് ആളുകളെ തിരിച്ചറിയുകയും കുശലാന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഹൃദയം നിറയെ സ്‌നേഹവും മനസു നിറയെ ആര്‍ദ്രതയുമായി ജീവിച്ച ഈ അമ്മ ഏറെക്കാലം ചമതച്ചാലിലെ ജനങ്ങളുടെ മനസിലുണ്ടാകും.
നൂറുകണക്കിന് ആളുകളാണ് പരേതക്ക് ആദരാജ്ഞജലി അര്‍പ്പിക്കാന്‍ എത്തിയത്.
മക്കള്‍: ജോണ്‍, പരേതയായ മേരി, കുര്യക്കോസ്, അന്നമ്മ, സിസ്റ്റര്‍ ഏലിയാമ്മ (കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), സിസ്റ്റര്‍ അജയ( മിഷനറീസ് ഓഫ് ചാരിറ്റി, മിയാമി, അമേരിക്ക),ത്രേസ്യാമ്മ, മരുമക്കള്‍: മേരി, മത്തായി പുളിയാംപള്ളില്‍, അന്നമ്മ മുകളേല്‍, പരേതനായ സൈമണ്‍ മുട്ടത്തില്‍,സ്റ്റീഫന്‍ മംഗലഡാം.
ഫാ.ജേക്കബ് മൂരിക്കുന്നേല്‍ സി.എം.ഐ കൊച്ചുമകനാണ്.

 • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
 • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
 • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
 • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
 • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
 • കൊച്ചി ഷിപ്പ്‌യാര്‍ഡിലെ കപ്പലില്‍ പൊട്ടിത്തെറി: 5 മരണം, മരിച്ചവരെല്ലാം മലയാളികള്‍
 • ക്രോയ്ഡോണില്‍ മലയാളി യുവതി നിര്യാതയായി
 • യു​​എ​​സി​​ലെ ഷോ​​പ്പിം​​ഗ് മാളില്‍ വെടിവയ്പ്; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
 • സിനിമ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു
 • കടുത്തുരുത്തിയില്‍ പാറക്കുളത്തില്‍ വീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway