Don't Miss

പത്രങ്ങളില്‍ സ്വന്തം ചരമ പരസ്യം നല്‍കി മുങ്ങിയ പ്രവാസികളുടെ പിതാവിനെ കണ്ടെത്തി; കാരണം കേട്ട് ഞെട്ടി പൊലീസ്


കോട്ടയം : പ്രമുഖ പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്തയും ചരമ പരസ്യവും നല്‍കിയ ശേഷം അപ്രത്യക്ഷനായ കര്‍ഷകനെ കണ്ടെത്തി. തളിപ്പമ്പ് കുറ്റിക്കോല്‍ സ്വദേശി ജോസഫ് മേലുക്കുന്നേലി(75)നെ കോട്ടയത്ത് നിന്നാണ് കണ്ടെത്തിയത്. കോട്ടത്ത് സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഭാര്യ മേരിക്കുട്ടിയുടെ പരാതിയില്‍ പോലീസ് സംസ്ഥാനവ്യാപകമായി അന്വേഷണം നടത്തിവരികയായിരുന്നു.


തിങ്കളാഴ്ച കോട്ടയം കാര്‍ഷിക വികസന ബാങ്കിലെത്തി സ്വര്‍ണമാലയും പണവും ഭാര്യക്ക് അയച്ചുകൊടുക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടിരുന്നു. ബാങ്കില്‍ ചെന്ന ജോസഫ് ബാങ്ക് സെക്രട്ടറിയെ കണ്ടാണ് തളിപ്പറമ്പ് കുറ്റിക്കോലിലെ മേരിക്കുട്ടിക്ക് അയച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടത്. മേരിക്കുട്ടിയുടെ ഭര്‍ത്താവ് മേലുക്കുന്നേല്‍ ജോസഫ് ഹൃദയാഘാതം മൂലം മരിച്ചുവെന്നും അയാളുടെ ഭാര്യയാണ് മേരിക്കുട്ടിയെന്നും ഇത് അയച്ചുകൊടുക്കണമെന്നുമാണ് സെക്രട്ടറിയോടു പറഞ്ഞത്. ബാങ്കില്‍ അത്തരം സൗകര്യമില്ലെന്നു പറഞ്ഞ് സെക്രട്ടറി തിരിച്ചയയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം പിന്‍മാറിയില്ല. ഒടുവില്‍ തളിപ്പറമ്പ് മേല്‍വിലാസം കണ്ടപ്പോള്‍ സെക്രട്ടറി തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്ക് സെക്രട്ടറിയെ വിളിച്ചു വിവരം പറഞ്ഞു. തുടര്‍ന്നു ജോസഫ് തന്നെയാണു തന്റെ മുന്നിലിരിക്കുന്നതെന്ന് സെക്രട്ടറി മനസിലാക്കുകയായിരുന്നു. വിവരം ചോദിച്ചയുടന്‍ ജോസഫ് അവിടെനിന്നു കടന്നുകളയുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണു സ്വകാര്യ ലോഡ്ജില്‍നിന്ന് ആളെ കണ്ടെത്തിയത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് മാതൃഭൂമി, മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളില്‍ ലക്ഷങ്ങളുടെ ചരമ പരസ്യം ഇദ്ദേഹം നല്‍കിയത്. ചരമകോളത്തിലും കൂടാതെ ഉള്‍പ്പേജില്‍ വലിയ വര്‍ണപ്പരസ്യവും നല്‍കിയിട്ടുണ്ട്. ജനനവും ജീവിതവും കുടുംബ പശ്ചാത്തലവുമെല്ലാം വിവരിക്കുന്നതായിരുന്നു ഉള്‍പ്പേജിലെ പരസ്യം.തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നുവെന്നും ഹൃദ്രോഹബാധയെ തുടര്‍ന്നായിരുന്നു അന്ത്യമെന്നും പരസ്യത്തിലുണ്ട്. ബന്ധുക്കളുടെയും, മക്കളുടെയും പേര് വിവരങ്ങള്‍ പരസ്യത്തിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ മകന്റെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമെന്നും അദ്ദേഹം നല്‍കിയ പരസ്യത്തില്‍ പറയുന്നു. സംസ്കാരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലാണെന്നും കൊടുത്തിരുന്നു.
സ്വന്തമായി തയ്യാറാക്കിയ പരസ്യം പയ്യന്നൂര്‍ മാതൃഭൂമി ബ്യൂറോയിലാണ് നേരിട്ട് ഏല്‍പ്പിച്ചത്. ഇവിടെവെച്ചുതന്നെ മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളിലും നല്‍കണമെന്ന് ആവശ്യപ്പെടുകയും പണമടക്കുകയും ചെയ്തിരുന്നു.


പിന്നീട് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. പത്രത്തില്‍ പരസ്യം വന്നതോടെ ഞെട്ടിയ ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്. തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കര്‍ണാടകയിലേക്കോ മറ്റു സംസ്ഥാനങ്ങളിലേക്കോ പോയിരിക്കുമെന്ന് കരുതി, അവിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ഇതിനിടെ, കോട്ടയത്തെ ഒരാള്‍ ജോസഫിനെ തിരിച്ചറിയുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.


ശാരീരികമായി അസുഖങ്ങളുള്ളതിനാലും മക്കള്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാനുമാണ് താന്‍ നാടുവിട്ടതെന്നാണ് ജോസഫ് പൊലീസിനോട് പറഞ്ഞത്. ജോസഫിന്റെ മക്കള്‍ വിദേശത്താണ്.

 • ഉദുമല്‍പേട്ട് ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവ് അടക്കം ആറു പ്രതികള്‍ക്ക് വധശിക്ഷ
 • 'ക്ഷണക്കത്തിന് കാത്തിരിക്കേണ്ട, അനുഷ്‌കയും വിരാടും വിവാഹിതരായി'; പുതിയ വെളിപ്പെടുത്തല്‍
 • ജയന്റെ ബന്ധുത്വത്തെ ചൊല്ലി തര്‍ക്കം; സീരിയല്‍ താരവും ജയന്റെ സഹോദരന്റെ മകളും തമ്മില്‍ പരസ്യമായ പേര്‍വിളി
 • ജീവനക്കാരില്ലെന്ന കാരണം പറഞ്ഞു കേരളത്തില് ഓടുന്ന എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി
 • ആഞ്ജലീന ജോളിയെപ്പോലെയാവാന്‍ 50 ശസ്ത്രക്രിയ നടത്തി 'വിരൂപ'യായ പെണ്‍കുട്ടി ലോകത്തെ മുഴുവന്‍ പറ്റിച്ചു
 • ഭാര്യയേയും സഹോദരിയേയും വെടിവച്ച ശേഷം എന്‍എസ്ജി കമാന്‍ഡോ ജീവനൊടുക്കി
 • ബിബിസിക്കു 'ശശി കപൂര്‍ ' അമിതാഭ് ബച്ചന്‍ ; ഇന്ത്യയില്‍ ആദരാഞ്ജലി ശശി തരൂരിന്
 • ഓണ്‍ലൈനിലെ വ്യാജ പ്രചരണങ്ങള്‍ക്കു മറുപടിയുമായി ഉപ്പും മുളകും നായിക നിഷാ സാരംഗ്
 • ഓഖിയുടെ താണ്ഡവത്തില്‍ വീട്ടില്‍ കുടുങ്ങിയ വൃദ്ധനെ സാഹസികമായി രക്ഷിക്കുന്ന പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു
 • അമ്പരപ്പിച്ചു ധോണിയുടെ കുഞ്ഞു സിവ വീണ്ടും; ഇത്തവണ 'കണികാണും നേരം..'
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway