യു.കെ.വാര്‍ത്തകള്‍

കുട്ടികളെ ലൈംഗിക ചൂഷണം; പിടിയിലായത് അധ്യാപകരും, പോലീസും കെയര്‍ വര്‍ക്കര്‍മാരും


ലണ്ടന്‍ : ഓണ്‍ലൈന്‍ വഴി കുട്ടികളെ ലൈംഗിക ചൂഷണത്തിനു ഉപയോഗിക്കുന്നവരില്‍ കുട്ടികളെ രക്ഷിക്കേണ്ടവര്‍ . സൗഹൃദത്തിന്റെ കരങ്ങള്‍ നീട്ടി അവരെ പീഡനങ്ങളിലേക്കു കൊണ്ടുപോകുന്നവരിൽ അധ്യാപകരും, കെയര്‍ വര്‍ക്കര്‍മാരും, മെഡിക്കല്‍ സ്റ്റാഫും, പോലീസ് ഉദ്യോഗസ്ഥരും, സൈനികരും, സര്‍ക്കാര്‍ ജീവനക്കാരും വരെ ഉള്‍പ്പെടുന്നുവെന്നതാണ് ഞെട്ടിക്കുന്നകാര്യം. കുട്ടികളെ ലൈംഗികതയ്ക്കായി ഉപയോഗിച്ച 200-ഓളം പേരെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബ്രിട്ടനില്‍ അറസ്റ്റിലായത്.
ലൈവ് സ്ട്രീമിംഗ് ആപ്പ് വഴി കുട്ടികളെ വളച്ചെടുത്ത പ്രതികളില്‍ മിന്നലാക്രമണത്തില്‍ 245 കുട്ടികളെയാണ് പീഡനത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും രക്ഷപ്പെടുത്തിയതെന്ന് ഡിറ്റക്ടീവുമാര്‍ വ്യക്തമാക്കി. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്നവര്‍ പോലും ഇരകളാകുന്നുവെന്നതാണ് ഞെട്ടിക്കുന്ന കാര്യം. എന്തിനേറെ മൂന്ന് വയസ്സുള്ള കുട്ടികള്‍ക്ക് പോലും രക്ഷയില്ല. ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിംഗ് സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിയാണ് ലൈംഗിക പീഡകര്‍ വലവിരിക്കുന്നത്.
കുട്ടികളായി വേഷമണിഞ്ഞാണ് വേട്ടക്കാര്‍ പ്രത്യക്ഷപ്പെടുന്നത്. എതിര്‍വശത്തുള്ളവരെ കൊണ്ട് ലൈംഗിക പ്രകടനങ്ങള്‍ നടത്തിക്കുകയാണ് പതിവ്. ചിലര്‍ ഇത് റെക്കോര്‍ഡ് ചെയ്ത ഭീഷണിക്കായി ഉപയോഗിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ക്ക് പണം കൊടുക്കാന്‍ വരെ തയ്യാറാകുന്നവരുണ്ട്. പോലീസിന് ഒറ്റയ്ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ തടയാന്‍ സാധിക്കില്ലെന്ന് ചീഫ് കോണ്‍സ്റ്റബിള്‍ സൈമണ്‍ ബെയ്‌ലി വ്യക്തമാക്കി. ഇന്റര്‍നെറ്റ് കമ്പനികള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോം ഇതിനായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കുട്ടികളെ സുരക്ഷിതമായി ഓണ്‍ലൈന്‍ ശീലങ്ങള്‍ ബോധ്യപ്പെടുത്താന്‍ മാതാപിതാക്കളും രക്ഷിതാക്കളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യുട്യൂബ്, ലൈവ്.മീ തുടങ്ങിയ ആപ്പുകളിലൂടെ ചെറിയ കുട്ടികള്‍ പോലും ഇരകളാക്കപ്പെടുന്നുണ്ട്.

 • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
 • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
 • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
 • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
 • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
 • വീണ്ടും ദുഃഖവാര്‍ത്ത: ലണ്ടനില്‍ തലയോലപ്പറമ്പ് സ്വദേശി മരണമടഞ്ഞു
 • ബെര്‍മിംഗ്ഹാമിനെ ആശങ്കയിലാഴ്ത്തി തിയേറ്ററില്‍ വന്‍ സ്‌ഫോടന ശബ്ദം; ആളുകളെ ഒഴിപ്പിച്ചു
 • ഈ വാരാന്ത്യം പ്രണവിന്റെ 'ആദി' ക്കൊപ്പം; യുകെയിലെ 75 തിയറ്ററുകളില്‍ റിലീസ്
 • കാര്‍ വിപണിക്ക് 'പണികൊടുത്ത്' പുതിയ ടാക്‌സ് ബാന്‍ഡുകള്‍ ; ഏപ്രില്‍ മുതല്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ക്ക് ബാധകം
 • എനര്‍ജിബില്ലുകളുടെ വര്‍ധന അടിയന്തരമായി നിയന്ത്രിക്കണമെന്ന് എംപിമാര്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway