സിനിമ

തനി മലയാളി പെണ്‍കൊടിയായി സണ്ണി ലിയോണിന്റെ അരങ്ങേറ്റം

ബോളിവുഡ് ചൂടന്‍ താരം സണ്ണി ലിയോണ്‍ ഒടുവില്‍ മലയാള സിനിമാ ലോകത്തേക്ക്. തമിഴ് സംവിധായകനായ വി.സി വടിവുടയാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തില്‍ എത്തുന്നത്.


ചിത്രത്തിന് വേണ്ടി സണ്ണി ലിയോണ്‍ നൂറ്റമ്പത് ദിവസത്തെ ഡേറ്റ് കൊടുത്തു കഴിഞ്ഞെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സ്റ്റീഫ്‌സ് കോര്‍ണര്‍ ഫിലിംസിന് വേണ്ടി, പൊന്‍സെ സ്റ്റിഫനാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.


ചിത്രത്തെക്കുറിച്ച് സണ്ണി പറയുന്നത് ഇങ്ങനെ:

ഈ സിനിമ കഴിഞ്ഞ ശേഷമേ ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുന്നുള്ളു. ആദ്യമാണ് ഒരു ചരിത്ര സിനിമ ചെയ്യുന്നത്. അതും, ഒരു തനി മലയാളി പെണ്‍കൊടിയായി. ഒരുപാട് കാലമായി ഞാന്‍ പ്രതീക്ഷിച്ച വേഷമാണിത്. കളരി അഭ്യാസവും, വാള്‍ പയറ്റും അറിയാവുന്ന ഒരു തന്റേടിയായ പെണ്‍കുട്ടി.’

ദക്ഷിണേന്ത്യയില്‍ തനിക്ക് കൂടൂതല്‍ ആരാധകര്‍ ഉണ്ടെന്നും, അവരെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ഇതെന്നും സണ്ണി പറയുന്നു.

സണ്ണിക്കൊപ്പം നാസര്‍, നവദീപ് തുടങ്ങിയവരും മറ്റു പ്രാധാന വേഷത്തിലെത്തുന്നു. ബാഹുബലി, യന്തിരന്‍ 2 സിനിമകള്‍ക്ക് വേണ്ടി ഗ്രാഫിക്‌സ് ചെയ്ത ടീമാണ് ഈ ചിത്രത്തിന്റേയും ഗ്രാഫിക്‌സ് ചെയ്യുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ചാലക്കുടിയാണ് പ്രാധാന ലൊക്കേഷന്‍.

 • പ്രണവ് മോഹന്‍ലാലിന്റെ കന്നി ചിത്രത്തിന് റെക്കോര്‍ഡ് സാറ്റലൈറ്റ് തുക
 • ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ട: മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്കെതിരെ പാര്‍വതി
 • മാണിക്യനാവാന്‍ 18 കിലോ കുറച്ചു മാസ് ലുക്കില്‍ മോഹന്‍ലാല്‍; ആരാധകര്‍ ആവേശത്തില്‍
 • സിഗരറ്റ് കുറ്റികൊണ്ട് എന്റെ കാലില്‍ പൊള്ളിച്ചു, കാമുകന്റെ ചെയ്തികളെപ്പറ്റി പാര്‍വതി
 • മകള്‍ കല്ല്യാണിയുടെ വാക്കുകളില്‍ കണ്ണീരണിഞ്ഞ് പ്രിയദര്‍ശന്‍
 • വോട്കയോടാണ് തനിക്കു പ്രിയമെന്ന് സനുഷ; ബിയറിന്റെ മണം ഇഷ്ടമല്ല
 • ആക്രമിക്കപ്പെട്ട നടിയെ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയാറാകുന്നില്ല
 • കുഞ്ചാക്കോ ബോബന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം; നിരവധിപ്പേര്‍ക്ക് പരിക്ക്
 • നിവിന്‍ പോളി സിനിമയെ വിമര്‍ശിച്ച സംവിധായക നടനെ ഫാന്‍സ് തെറിവിളിച്ചോടിച്ചു
 • 'എന്റെ സിനിമകളില്‍ സ്ത്രീകള്‍ക്ക് പരാതിയുണ്ടാകില്ല'; ഇത് പൃഥ്വി വാക്കാണ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway