സിനിമ

വ്യാജരേഖ ചമച്ചു നികുതി വെട്ടിപ്പ്; സുരേഷ് ഗോപിയ്‌ക്കെതിരെ എഫ്‌ഐആര്‍


തിരുവനന്തപുരം : പുതുച്ചേരിയിലെ വ്യാജ വിലാസം വച്ച് വാഹന രജിസ്‌ട്രേഷനിലൂടെ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് സംഘം എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
വ്യാജരേഖ ചമച്ച് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

പുതുച്ചേരിയില്‍ 2010-ല്‍ വാടകയ്ക്ക് താമസിച്ചിരുന്ന വാടക കരാറിന്റെ അടിസ്ഥാനത്തില്‍ 2014 ല്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് സംഘം ഒര്‍ജിനല്‍ രേഖകള്‍ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്നാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ എഫ്‌ഐആറില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

വ്യാജരേഖ ചമച്ചതിന് പുറമ സംസഥാന സര്‍ക്കാരിനു നല്‍കേണ്ട ഭീമമായ നികുതി വെട്ടിച്ചുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. എംപിയുടെ വാഹനം അമിത വേഗതയില്‍ സഞ്ചരിച്ച് ഗതാഗത നിയമം ലംഘിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ ആഡംബര വാഹനങ്ങള്‍ കേരളത്തിലെ നിരത്തില്‍ അമിത വേഗതയില്‍ സസഞ്ചരിച്ചത് 12 തവണയാണെന്നും എഫ് ഐ ആറില്‍ പറയുന്നു. 14 ലക്ഷം നികുതിയായി ഖജനാവിന് ലഭിക്കേണ്ടിയിരുന്നു എന്നായിരുന്നു വാര്‍ത്ത.
സുരേഷ് ഗോപിയുടെ വാഹനം കേരളത്തിലെ നിരത്തുകളില്‍ നടത്തിയ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകളും ക്രൈംബ്രാഞ്ച് ഹാജരാക്കിയിട്ടുണ്ട്.

 • ഷൂട്ടിങ്ങിനു ഇടവേള നല്‍കി ദുല്‍ഖര്‍ ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനത്തിന്
 • ആടുജീവിതത്തില്‍ നജീബിന്റെ സൈനുവായി അമലപോള്‍
 • മലയാളികളുടെ പ്രിയ നായിക മാതു വീണ്ടും വിവാഹിതയായി
 • 'എന്റെ പക്കി ഇതാണ്'; കായംകുളം കൊച്ചുണ്ണിയുടെ വലംകൈ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലിന്റെ അടാര്‍ ലുക്ക്
 • 'ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍ ' ടീസര്‍ പുറത്തിറങ്ങി
 • നയന്‍സും വിഘ്‌നേഷും വിദേശത്തു വച്ച് വിവാഹിതരാകുമെന്നു തമിഴ് മാധ്യമങ്ങള്‍
 • മോദി വഞ്ചിച്ചു: പ്രിയങ്ക ചോപ്ര നിയമനടപടിയ്ക്ക്
 • മൂന്നു ചിത്രങ്ങള്‍ കൂടി കഴിഞ്ഞിട്ട് അഭിനയം നിര്‍ത്തണമോയെന്ന് ആലോചിക്കാമെന്ന് കമല്‍ഹാസന്‍
 • 'ഭയപ്പെട്ട് ഒളിച്ചോടരുത്'; അഡാറ് ലവ് സ്‌റ്റോറി സംവിധായകന് ഉപദേശവുമായി കമല്‍
 • 'എന്നെയും കാത്ത് വിഷ്ണുവേട്ടന്‍ പതിവായി ചായക്കടയുടെ മുന്നില്‍ നില്‍ക്കുമായിരുന്നു' പ്രണയകഥ വെളിപ്പെടുത്തി നടി അനു സിത്താര
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway