സിനിമ

എന്തുകൊണ്ട് മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കാമുകനായി അഭിനയിക്കുന്നു; മോഹന്‍ലാലിന്റെ രസകരമായ മറുപടി


അമ്പതുപിന്നിട്ട സിനിമയിലെ നായകന്‍മാര്‍ മകളുടെ പ്രായമുള്ള നായികമാര്‍ക്കൊപ്പം അഭിനയിക്കുന്നു. മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ ഇത്തരം വിമര്‍ശനങ്ങള്‍ നേരിട്ടതുമാണ്. എന്നാല്‍ ഇത്തരം വിഷയത്തിലൊന്നും താരങ്ങള്‍ പ്രതികരണം നടത്താറില്ല. എന്നാല്‍ ഇത്തരമൊരു വിമര്‍ശനത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കാമുകവേഷത്തില്‍ സ്വയമാവര്‍ത്തിച്ചത് പ്രായത്തിനൊത്ത കഥാപാത്രങ്ങളെ സ്വീകരിക്കാനുള്ള വൈമുഖം കൊണ്ടല്ലേയെന്ന മോഹന്‍ലാലിനോടുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.


'സിനിമയില്‍ പണ്ടുമുതലേ ഹീറോമാര്‍ പ്രായമായാലും ചെറുപ്പക്കാരികളായ ഹീറോയിന്‍മാര്‍ക്കൊപ്പമഭിനയിക്കും. ലോകത്ത് മുഴുവന്‍ അങ്ങനെയാണ്. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷമായി അങ്ങനെ ചെറുപ്പക്കാരികളുടെ നായകനായി ഞാനഭിനയിച്ചത് ഏത് സിനിമയാണെന്ന് പോലുമറിയില്ല.

പത്തുനാല്‍പ്പതുകൊല്ലമായി സിനിമയില്‍ നില്‍ക്കുന്ന ഒരാളെപ്പറ്റി പറയുമ്പോള്‍ അയാള്‍ അത്തരം ആരോപണങ്ങളില്‍ കൂടി സഞ്ചരിക്കണം. അല്ലെങ്കില്‍ പിന്നെ എന്താ രസം? ഞാനൊരിക്കല്‍ നമ്മുടെ മധുസാറുമായി സംസാരിക്കുകയായിരുന്നു. അപ്പോള്‍ ഈ കാര്യം ഞാന്‍സാറിനോടു ചോദിച്ചു. അപ്പോള്‍ സാര്‍ പറഞ്ഞു" എടോ നമ്മുടെ ജീവിതത്തില്‍ അങ്ങനെയും ചിലതൊക്കെ വേണ്ടേ? വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഒക്കെ ഓരോ ഘട്ടങ്ങളല്ലേ? " ഇതായിരുന്നു ലാലിന്റെ പ്രതികരണം.
മംഗംളം പ്രസിദ്ധീകരണമായ കന്യകയിലെ അഭിമുഖ പരമ്പരയിലായിരുന്നു മോഹന്‍ലാല്‍ മനസുതുറന്നത്.

 • ഷൂട്ടിങ്ങിനു ഇടവേള നല്‍കി ദുല്‍ഖര്‍ ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനത്തിന്
 • ആടുജീവിതത്തില്‍ നജീബിന്റെ സൈനുവായി അമലപോള്‍
 • മലയാളികളുടെ പ്രിയ നായിക മാതു വീണ്ടും വിവാഹിതയായി
 • 'എന്റെ പക്കി ഇതാണ്'; കായംകുളം കൊച്ചുണ്ണിയുടെ വലംകൈ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലിന്റെ അടാര്‍ ലുക്ക്
 • 'ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍ ' ടീസര്‍ പുറത്തിറങ്ങി
 • നയന്‍സും വിഘ്‌നേഷും വിദേശത്തു വച്ച് വിവാഹിതരാകുമെന്നു തമിഴ് മാധ്യമങ്ങള്‍
 • മോദി വഞ്ചിച്ചു: പ്രിയങ്ക ചോപ്ര നിയമനടപടിയ്ക്ക്
 • മൂന്നു ചിത്രങ്ങള്‍ കൂടി കഴിഞ്ഞിട്ട് അഭിനയം നിര്‍ത്തണമോയെന്ന് ആലോചിക്കാമെന്ന് കമല്‍ഹാസന്‍
 • 'ഭയപ്പെട്ട് ഒളിച്ചോടരുത്'; അഡാറ് ലവ് സ്‌റ്റോറി സംവിധായകന് ഉപദേശവുമായി കമല്‍
 • 'എന്നെയും കാത്ത് വിഷ്ണുവേട്ടന്‍ പതിവായി ചായക്കടയുടെ മുന്നില്‍ നില്‍ക്കുമായിരുന്നു' പ്രണയകഥ വെളിപ്പെടുത്തി നടി അനു സിത്താര
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway