സിനിമ

2017ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞവരുടെ പട്ടികയില്‍ കാവ്യാ മാധവനും; കാരണം നടിക്കെതിരായ ആക്രമണം

2017ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞവരുടെ പട്ടികയില്‍ മലയാളി താരം കാവ്യ മാധവനും. യാഹുവിന്റെ ടോപ് 10 ഫീമെയില്‍ സെലിബ്രിറ്റീസ് പട്ടികയില്‍ ഒന്‍പതാമതായാണ് കാവ്യ ഇടം നേടിയിരിക്കുന്നത്.

ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആണ് പട്ടികയില്‍ ഒന്നാമത്. തൊട്ടുപിന്നാലെ പ്രിയങ്കാ ചോപ്രയും ഐശ്വര്യാ റായിയുമുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് ഭാര്യ കാവ്യയും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. കാവ്യയുടെ വസ്ത്രസ്ഥാപനത്തില്‍ റെയ്ഡ് നടന്നതും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കാവ്യയുടെ സ്ഥാപനം സന്ദര്‍ശിച്ചതുമായ വാര്‍ത്തകളിലും താരം സജീവമായി നിന്നു. കൂടാതെ കാവ്യയെ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്തയും മുന്‍കൂര്‍ ജാമ്യത്തിന് താരം ശ്രമിച്ചതും ആണ് കാവ്യയെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് എത്തിച്ചത്.

സണ്ണി ലിയോണ്‍ പെണ്‍കുഞ്ഞിനെ ദത്തെടുത്തെന്ന വാര്‍ത്ത മാധ്യമങ്ങളുടെ മുന്‍പേജുകളില്‍ നിറഞ്ഞിരുന്നു. ഇതാണ് സണ്ണി പട്ടികയില്‍ മുന്നില്‍ എത്താന്‍ കാരണമായത്.

ഹോളിവുഡ് സിനിമകളിലെ സാന്നിധ്യമാണ് പ്രിയങ്കാ ചോപ്രയെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. ഫോബ്‌സ് മാഗസിന്‍ 2017ലെ ഏറ്റവും ശക്തരായ 100 സ്ത്രീകളില്‍ ഒരാളായും പ്രിയങ്കയെ തെരഞ്ഞെടുത്തിരുന്നു.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ റായ് എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മകള്‍ ആരാധ്യയെയും ആളുകള്‍ ശ്രദ്ധിച്ചിരുന്നു. ഇതാണ് ഐശ്വര്യ മൂന്നാം സ്ഥാനത്ത് എത്താന്‍ കാരണമായത്.

കത്രീന കൈഫ്, ദീപിക പദുക്കോണ്‍, കരീനാ കപൂര്‍, മംമ്താ കുല്‍ക്കര്‍ണി, ദിഷാ പട്ടാണി, ഇഷ ഗുപ്ത എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങള്‍.

 • ഷൂട്ടിങ്ങിനു ഇടവേള നല്‍കി ദുല്‍ഖര്‍ ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനത്തിന്
 • ആടുജീവിതത്തില്‍ നജീബിന്റെ സൈനുവായി അമലപോള്‍
 • മലയാളികളുടെ പ്രിയ നായിക മാതു വീണ്ടും വിവാഹിതയായി
 • 'എന്റെ പക്കി ഇതാണ്'; കായംകുളം കൊച്ചുണ്ണിയുടെ വലംകൈ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലിന്റെ അടാര്‍ ലുക്ക്
 • 'ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍ ' ടീസര്‍ പുറത്തിറങ്ങി
 • നയന്‍സും വിഘ്‌നേഷും വിദേശത്തു വച്ച് വിവാഹിതരാകുമെന്നു തമിഴ് മാധ്യമങ്ങള്‍
 • മോദി വഞ്ചിച്ചു: പ്രിയങ്ക ചോപ്ര നിയമനടപടിയ്ക്ക്
 • മൂന്നു ചിത്രങ്ങള്‍ കൂടി കഴിഞ്ഞിട്ട് അഭിനയം നിര്‍ത്തണമോയെന്ന് ആലോചിക്കാമെന്ന് കമല്‍ഹാസന്‍
 • 'ഭയപ്പെട്ട് ഒളിച്ചോടരുത്'; അഡാറ് ലവ് സ്‌റ്റോറി സംവിധായകന് ഉപദേശവുമായി കമല്‍
 • 'എന്നെയും കാത്ത് വിഷ്ണുവേട്ടന്‍ പതിവായി ചായക്കടയുടെ മുന്നില്‍ നില്‍ക്കുമായിരുന്നു' പ്രണയകഥ വെളിപ്പെടുത്തി നടി അനു സിത്താര
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway