നാട്ടുവാര്‍ത്തകള്‍

ഗുജറാത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ് സര്‍വ്വേ

ഡല്‍ഹി: തിരഞ്ഞെടുപ്പ് അടുത്തുവരവേ ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരണകക്ഷിയായ ബിജെപിക്ക് ശക്തമായ വെല്ലുവിളിയാകുമെന്ന് പുതിയ സര്‍വ്വേ. പ്രധാന കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും 43ശതമാനം വീതം വോട്ടുകള്‍ നേടുമെന്നാണ് എബിപി ന്യൂസ് സിഎസ്ഡിഎസ് സര്‍വ്വേ പറയുന്നത്.


സീറ്റുകളുടെ എണ്ണത്തില്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം ഉണ്ടെങ്കിലും അന്തിമ ഫലത്തിന്റെ കാര്യത്തില്‍ സര്‍വ്വേ മൗനം പാലിക്കുകയാണ്. നാലു മാസം കൊണ്ട് ബിജെപിയുടെ വോട്ടുവിഹിതത്തില്‍ 16ശതമാനം ഇടിവുണ്ടായെന്നും സര്‍വ്വേ കണ്ടെത്തി. ഓഗസ്റ്റില്‍ നടത്തിയ സര്‍വ്വേ പ്രകാരം 59 ശതമാനം വോട്ടുകള്‍ ബിജെപി നേടുമെന്നായിരുന്നു കണ്ടെത്തല്‍, എന്നാല്‍ ഇത് 43 ആയി കുറഞ്ഞത് സംസ്ഥാന ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടിയാണ്.

ഇരുപത്തിരണ്ടു വര്‍ഷം പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചു വരവാണ് ഇത്തവണത്തേത് എന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. നാലുമാസത്തിനിടെ വോട്ടു വിഹിതത്തില്‍ 14 ശതമാനമാണ് കോണ്‍ഗ്രസ് വര്‍ദ്ധിപ്പിക്കുന്നത്. ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും പ്രസ്റ്റിജ് തിരഞ്ഞെടുപ്പാണ് ഗുജറാത്തിലെത്തി. പട്ടേല്‍ ഡാമുദായത്തെ വിശ്വാസത്തിലെടുത്തതും ദളിതരുടെ പിന്തുണയും ഭരണവിരുദ്ധ വികാരവും നോട്ടു നിരോധനവും ജിഎസ് ടിയുമെല്ലാം ചേര്‍ന്ന് ഗുജറാത്തു പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് രാഹുലിന്റെ നേതൃത്വത്തില്‍ വര്‍ദ്ധിത വീര്യത്തോടെ കോണ്‍ഗ്രസ്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജനപ്രീതിയിലും ഇടിവുണ്ടായതായി സര്‍വ്വേ വ്യക്തമാക്കുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവത്തില്‍ പതിനെട്ടു ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് കടക്കുന്ന രാഹുല്‍ഗാന്ധിക്കാകട്ടെ ഓഗസ്റ്റിനെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ പിന്തുണ വര്‍ദ്ധിച്ചതായും സര്‍വ്വേ പറയുന്നു.

 • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
 • വ്യാജ രേഖ ചമച്ച് നികുതിവെട്ടിപ്പ്; സുരേഷ് ഗോപി എംപി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
 • ജിഷക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരന്‍ , ശിക്ഷ ബുധനാഴ്ച
 • സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനി തലപ്പത്ത് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനല്ല രാഹുലിന്റ സ്ഥാനലബ്ദിയെന്ന് കോടിയേരിയോട് ബല്‍റാം
 • നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് അന്യംനില്‍ക്കും: കോടിയേരി
 • കോഹ്‌ലിയും അനുഷ്‌കയും ഇറ്റലിയില്‍ വച്ച് വിവാഹിതരായി
 • രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അമരത്ത് ; 16ന് അമ്മയില്‍ നിന്ന് ചുമതലയേല്‍ക്കും
 • ഓഖി: മരണ സംഖ്യ 44 ആയി; കണ്ടെത്താനുള്ളത് 129 പേരെക്കൂടി
 • കേരളത്തിലെത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥരെല്ലാം പൊട്ടന്‍മാര്‍! വിവരക്കേട് വിളമ്പി വീണ്ടും എംഎം മണി
 • ഫ്രഞ്ച് ടൂറിസ്റ്റുകള്‍ക്ക് നേരെ യു.പിയില്‍ ആക്രമണം; സ്ത്രീകളടക്കം വിദേശികള്‍ ആശുപത്രിയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway