Don't Miss

ബിബിസിക്കു 'ശശി കപൂര്‍ ' അമിതാഭ് ബച്ചന്‍ ; ഇന്ത്യയില്‍ ആദരാഞ്ജലി ശശി തരൂരിന്


മുംബൈ: പ്രമുഖ ബോളിവുഡ് നടന്‍ ശശി കപൂറിന്റെ മരണം ഇന്ത്യന്‍ സിനിമാ ലോകത്തെ ഒന്നടക്കം ഞെട്ടിച്ചിരിക്കുകയാണ്. ശശി ദാദയുടെ മരണത്തിന്റെ വേദനയിലാണ് ഹിന്ദി സിനിമാ ലോകം. എന്നാല്‍ ശശി കപൂറിനു ആദാരഞ്ജലി അര്‍പ്പിച്ച പരിപാടിയില്‍ ബിബിസിക്കും ഇന്ത്യയിലെ ദേശീയ ചാനലിനും പറ്റിയത് ആന മണ്ടത്തരം. ശശി കപൂറിന്റെ മരണവാര്‍ത്തയ്ക്കിടെ അമിതാഭ് ബച്ചന്റെ പടമായിരുന്നു ബിബിസി കാണിച്ചത്. ഇരുവരും ഏതാനും ചിത്രങ്ങളില്‍ മുമ്പ് ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല ശശി കപൂറിന്റെ കസിനായ നടന്‍ ഋഷി കപൂറിന്റെ പടവും തെറ്റിച്ചു കൊടുത്തു. ഋഷി കപൂറിന്റെയും അമിതാഭ് ബച്ചന്റെയും ഗാനരംഗത്തിലെ വീഡിയോയാണ് ചാനലില്‍ കൊടുത്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. തെറ്റ് ബോധ്യപ്പെട്ടതോടെ ബിബിസി മാപ്പപേക്ഷയുമായി രംഗത്തുവന്നു.


ഇത് ബിബിസിയുടെ കാര്യം എന്നാല്‍ ഇന്ത്യയിലെ ദേശീയ മാധ്യമമായ ടൈംസ് നൗവിനു പറ്റിയത് അതിലും വലിയ അബദ്ധമാണ്. ശശി കപൂറിന്റെ മരണത്തില്‍ സിനിമാ രംഗത്തുള്ളവരുടെ പ്രതികരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യവെയായിരുന്നു ടൈംസ് നൗവിന് അബദ്ധം പറ്റിയത്.


പ്രശസ്ത ബോളിവുഡ് സംവിധായകനായ മധുര്‍ ഭണ്ഡാര്‍കറിന്റെ അനുശോചനം അറിയിച്ചു കൊണ്ടുള്ള ടൈംസ് നൗവിന്റെ ട്വീറ്റില്‍ ശശി കപൂറിന് പകരം ശശി തരൂര്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. 'സമാന്തര സിനിമയെ പ്രോത്സാഹിപ്പിച്ച നിര്‍മ്മാതാവിയിരുന്നു ശശി തരുര്‍ എന്ന് മധുര്‍ ഭണ്ഡാര്‍കര്‍ പറഞ്ഞു.' എന്നായിരുന്നു ടൈംസ് നൗവിന്റെ ട്വീറ്റ്.

ചാനലിന് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമായി. ഇതോടെ പ്രതികരണവുമായി ശശി തരൂര്‍ തന്നെ രംഗത്തെത്തുകയായിരുന്നു. തന്റെ ഓഫീസിലേക്ക് അനുശോചന സന്ദേശങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണെന്നായിരുന്നു തരൂരിന്റെ പ്രതികരണം.

ചാനലിന് പറ്റിയ അബദ്ധത്തെ പക്വതയില്ലാത്തതാണെന്നായിരുന്നു തരൂര്‍ വിശേഷിപ്പിച്ചത്. അതേസമയം, ശശി കപൂറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്താനും തരൂര്‍ മറന്നില്ല. എന്റെ ഒരു പാതി നഷ്ടപ്പെട്ടതു പോലെ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.


മുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു ശശി കപൂറിന്റെ അന്ത്യം. 79 വയസായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കുറെ കാലമായി ചികിത്സയിലായിരുന്നു.


മൂന്നു ദശാബ്ദത്തോളം ബോളിവുഡിലെ നായകനിരയിലെ പ്രധാനപേരുകളില്‍ ഒരാളായി തിളങ്ങി. കഭി കഭി, ഷാന്‍, ത്രീശൂല്‍, ജുനൂന്‍, കാല്‍യുഗ്, ദീവാര്‍, നമക് ഹലാല്‍ തുടങ്ങി 160 ചിത്രങ്ങളില്‍ അഭിനയിച്ച ശശികപൂറിന് ന്യൂഡല്‍ഹി ടൈംസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. 12 ഇംഗ്ലീഷ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

 • ട്രംമ്പിനെ അനുകൂലിച്ചതിന് പിരിച്ചുവിടപ്പെട്ട മലയാളി നഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍
 • ഫ്ലോറിഡയില്‍ മനുഷ്യകവചമായി വെടിയുണ്ടകള്‍ ഏറ്റുവാങ്ങി കുട്ടികളെ രക്ഷിച്ച ഫുട്‌ബോള്‍ കൊച്ചിന് ആദരം
 • ചരിത്രം തിരുത്തി മാരാമണ്‍ കണ്‍വന്‍ഷന്‍ വേദിയില്‍ കോടിയേരി
 • പാടത്ത് സണ്ണി ലിയോണിനെ 'ഇറക്കി' ; കര്‍ഷകന് ലഭിച്ചത് നൂറുമേനി
 • സിനിമയില്‍ നിന്ന് ഉലകനായകന്റെ വിടവാങ്ങല്‍ ; ആരാധകര്‍ ഷോക്ക്
 • സാമിന്റെ മരണം കൊലയാണെന്ന് പോലീസ് പറയുമ്പോഴാണ് അറിയുന്നതെന്ന് സോഫിയ, കമലാസനന്‍ നല്ല സുഹൃത്ത്
 • പള്‍സര്‍ സുനിക്ക് ജയിലില്‍ സ്‌പെഷ്യല്‍ മീന്‍കറി, ആള് മിനുങ്ങി
 • ഓസ്‌ട്രേലിയന്‍ കരസേനയില്‍ തോക്കേന്തി മൂന്നു കുട്ടികളുടെ അമ്മയായ മലയാളി യുവതിയും
 • ബ്രേക്ക് ഡൗണ്‍ ആയ 35000 കിലോ ഭാരമുള്ള വിമാനം തള്ളുന്ന ജീവനക്കാരും യാത്രക്കാരും; വീഡിയോ വൈറല്‍
 • 0..,1..,2 ; ഉപതെരെഞ്ഞടുപ്പ് നടന്ന ബൂത്തുകളിലെ തങ്ങളുടെ വോട്ട് കണക്കു കണ്ട് ഞെട്ടി ബി.ജെ.പി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway