യു.കെ.വാര്‍ത്തകള്‍

മിഡില്‍സ് ബറോയില്‍ അന്തരിച്ച ബെന്നി മാത്യൂവിന് ഡിസംബര്‍ 15 വെള്ളിയാഴ്ച മലയാളി സമൂഹം കണ്ണീരോടെ വിട നല്‍കും

യു.കെ. മലയാളികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ദിവസം അന്തരിച്ച മിഡില്‍സ് ബറോ ക്‌നാനായ യൂണിറ്റ് പ്രസിഡണ്ട് ബെന്നി മാത്യു (52) വിന് ഡിസംബര്‍ 15 ന് വെള്ളിയാഴ്ച മലയാളി സമൂഹം വിട നല്‍കും. വെള്ളിയാഴ്ച രാവിലെ പത്തിന് സ്‌റ്റോക്ക്ടന്‍ സെന്റ് ബീഡ് കാത്തലിക് പള്ളിയില്‍ അന്ത്യ ശുശ്രുഷകള്‍ ആരംഭിക്കും. ബിഷപ്പ് ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തിലായരിക്കും ശുശ്രൂഷകള്‍.


ഫാ.സജി മലയില്‍പുത്തന്‍പുരയില്‍, ഫാ. സജി തോട്ടത്തില്‍, മിഡില്‍സ്ബറോ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ഫാ.സിറില്‍ ഇടമന തുടങ്ങിയവര്‍ ശുശ്രുഷകളില്‍ സഹകാര്‍മികരായിരിക്കും. ബെന്നി യൂക്കരിസ്റ്റിക് മിനിസ്റ്റര്‍ ആയിരുന്ന സെന്റ് ബീഡ് പള്ളിയില്‍ വച്ച് തന്നെ അന്ത്യാജ്ഞലി ഒരുക്കണമെന്ന ആഗ്രഹം അദ്ദേഹം കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു. ബെന്നി ഭക്തിയോടെ സഭാശുശ്രുഷകളില്‍ സജീവമായി പങ്കെടുത്തിരുന്ന അതേ പള്ളിയില്‍ തന്നെ ബെന്നിക്ക് അന്ത്യകര്‍മങ്ങള്‍ ഒരുക്കും. തുടര്‍ന്ന് ഡര്‍ഹാം റോഡ് സെമിത്തേരിയില്‍ അന്ത്യവിശ്രമം.

കോട്ടയം അതിരൂപത മാറിക ഇടവക കുറ്റിക്കാട്ട് കുടുംബാംഗമാണ് ബെന്നി മാത്യു. മിഡില്‍സ്ബറോ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ക്‌നാനായ യൂണിറ്റ് പ്രസിഡന്റ് എന്ന നിലയില്‍ സാമുദായിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നുഅദ്ദേഹം. ബെന്നിയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. അമേരിക്കയിലുള്ള സഹോദരനും നാട്ടില്‍ നിന്നും ഓസ്‌ട്രേലിയായില്‍ നിന്നും ബന്ധുക്കളും സംസ്‌കാര ശുശ്രുഷകളില്‍ പങ്കെടുക്കാനായി എത്തും.
ഭാര്യ സാലി ബെന്നി പയ്യാവൂര്‍ ആനാലി പാറയില്‍ കുടുംബാഗം ,മക്കള്‍ സ്റ്റെഫിനി , ബോണി.

സംസ്‌കാര ശുശ്രുഷകള്‍ നടക്കുന്ന പള്ളിയുടെ വിലാസം


Bishopton Road
Stockton-on-Tees
TS18 4PA

Interement:
Durham Road Cemetry
165 Durham Road
Stockton-on-Tees
TS19 0PU





  • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
  • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
  • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
  • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
  • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
  • വീണ്ടും ദുഃഖവാര്‍ത്ത: ലണ്ടനില്‍ തലയോലപ്പറമ്പ് സ്വദേശി മരണമടഞ്ഞു
  • ബെര്‍മിംഗ്ഹാമിനെ ആശങ്കയിലാഴ്ത്തി തിയേറ്ററില്‍ വന്‍ സ്‌ഫോടന ശബ്ദം; ആളുകളെ ഒഴിപ്പിച്ചു
  • ഈ വാരാന്ത്യം പ്രണവിന്റെ 'ആദി' ക്കൊപ്പം; യുകെയിലെ 75 തിയറ്ററുകളില്‍ റിലീസ്
  • കാര്‍ വിപണിക്ക് 'പണികൊടുത്ത്' പുതിയ ടാക്‌സ് ബാന്‍ഡുകള്‍ ; ഏപ്രില്‍ മുതല്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ക്ക് ബാധകം
  • എനര്‍ജിബില്ലുകളുടെ വര്‍ധന അടിയന്തരമായി നിയന്ത്രിക്കണമെന്ന് എംപിമാര്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway