യു.കെ.വാര്‍ത്തകള്‍

ട്രംപിന്റെ യുകെസന്ദര്‍ശനം ഫെബ്രുവരിയില്‍ ; ലക്ഷങ്ങളുടെ പ്രതിഷേധറാലിക്കു നീക്കം


ലണ്ടന്‍ : മുസ്‌ലീം വിരുദ്ധ പോസ്റ്റിനും പ്രധാനമന്ത്രി തെരേസ മേയുമായുള്ള ട്വിറ്റര്‍ പോരാട്ടത്തിനും പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനം ഫെബ്രുവരിയില്‍ . ഫെബ്രുവരി 26, 27 തീയതികളിലാണു സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ലണ്ടനിലെ പുതിയ അമേരിക്കന്‍ എംബസിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ട്രംപിന്റെ ആദ്യത്തെ യുകെ സന്ദര്‍ശനം.


ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടനില്‍ പ്രതിഷേധം ശക്തമാകുകയാണ്. ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തിയുള്ള പ്രതിഷേധറാലിക്ക് ആണ് ട്രംപ് വിരുദ്ധര്‍ തയാറെടുപ്പു തുടങ്ങിയിരിക്കുന്നത്. പ്രതിഷേധമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുള്ളതിനാല്‍ രാജ്ഞിയുടെ അതിഥിയായുള്ള ഔദ്യോഗിക സന്ദര്‍ശനം ഒഴിവാക്കി 'വര്‍ക്കിങ് വിസിറ്റ്'എന്നപേരില്‍ രണ്ടുദിവസത്തെ സന്ദര്‍ശനമാണ് ട്രംപ് ലക്ഷ്യമിടുന്നത്. 2018 ആദ്യം ട്രംപ് സന്ദര്‍ശനം നടത്തുമെങ്കിലും തീയതിയും സമയക്രമവും ഇനിയും തീരുമാനിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം.


ട്രംപ് സന്ദര്‍ശനം നടത്തുന്ന ദിവസങ്ങളില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിയിലേക്കു പ്രതിഷേധ മാര്‍ച്ചു നടത്താനാണ് 'സ്റ്റോപ്പ് ട്രംപ് ക്യാംപെയ്നേഴ്സി'ന്റെ ആഹ്വാനം. ബ്രിട്ടിഷ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമാര്‍ച്ചായി ഇതിനെ മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം.അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്തു നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളാണ് ട്രംപിനെ ബ്രിട്ടനിലെ ഒരുവിഭാഗം ആളുകള്‍ക്ക് അനഭിമതനാക്കിയത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ലേബര്‍ നേതാക്കള്‍ പലരും ട്രംപിന്റെ നയങ്ങളോടും നിലപാടുകളോടും കടുത്ത എതിര്‍പ്പുള്ളവരാണ്.


ബ്രക്സിറ്റ് ഹിതപരിശോധനയ്ക്കു മുന്നോടിയായി നടന്ന പ്രചാരണത്തില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടിക്കു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ബ്രക്സിറ്റിനായി നിലകൊണ്ടതും ട്രംപിനു ധാരാളം ശത്രുക്കളെയുണ്ടാക്കി. അടുത്തിടെ ബ്രിട്ടനിലെ തീവ്രവലതുപക്ഷക്കാരുടെ മുസ്‌ലിം വിരുദ്ധ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്ത് അദ്ദേഹം വീണ്ടും വിവാദം സൃഷ്ടിച്ചു. ഇതിനെതിരെ പ്രതികരിച്ച പ്രധാനമന്ത്രിയോട് തന്റെ ട്വീറ്റ് നോക്കിയിരിക്കാതെ ഭീകരരുടെ ആക്രമണത്തില്‍നിന്നും രാജ്യത്തെ രക്ഷിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

ട്രംപ് അധികാരമേറ്റ കഴിഞ്ഞ ജനുവരിയില്‍ ലണ്ടനില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലി നടന്നിരുന്നു. പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ പ്രധാനമന്ത്രി തെരേസ മേ ട്രംപ് അധികാരമേറ്റ് ഒരാഴ്ചയ്ക്കകം വാഷിങ്ടനിലെത്തി കൂടിക്കാഴ്ച നടത്തുകയും ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചെങ്കിലും ഔദ്യോഗിക അതിഥിയായെത്താനുള്ള ക്ഷണം ഇനിയും എലിസബത്ത് രാജ്ഞിയില്‍നിന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് വര്‍ക്കിങ് വിസിറ്റിനായി എത്തുന്നത്

 • ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ വീടിനുള്ളില്‍ 3 കുട്ടികളെ ചുട്ടുകൊന്നു; അമ്മയും, 3 വയസുകാരിയും ജീവന് വേണ്ടി മല്ലിടുന്നു; 5 പേര്‍ പിടിയില്‍
 • കൊടുംശൈത്യം തുടരുന്നു; വിമാനങ്ങള്‍ റദ്ദാക്കി; ലക്ഷക്കണക്കിന് യാത്രക്കാര്‍ ദുരിതത്തില്‍ ,സ്‌കൂളുകള്‍ രണ്ടാം ദിവസവും അടച്ചു
 • കൊവന്‍ട്രിയില്‍ മരിച്ച ജെറ്റ്സിയുടെ സംസ്കാരം യുകെയില്‍ ; ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മലയാളി സമൂഹം
 • മഞ്ഞില്‍ മുങ്ങി യുകെ; റോഡുകളില്‍ ഐസ് കൂമ്പാരം,സ്‌കൂളുകള്‍ക്ക് അവധി , വൈദ്യുതി മുടക്കം
 • ലിവര്‍പൂളില്‍ ക്‌നാനായ യൂണിറ്റിനെ തോമസ് ജോണ്‍ വാരികാട്ടു നയിക്കും, മലയാളി ജൂനിയര്‍ ലോര്‍ഡ് മേയര്‍ക്കു സ്വികരണവും,ക്രിസ്തുമസ് ആഘോഷവും
 • കൊവന്‍ട്രിയില്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മലയാളി നേഴ്‌സ് മരിച്ചു, എട്ടു ദിവസത്തിനിടെ വിടവാങ്ങിയത് മൂന്ന് മലയാളികള്‍
 • ലണ്ടനില്‍ മലയാളി അന്തരിച്ചു; വിടവാങ്ങിയത് ഒഐസിസി പ്രവര്‍ത്തകനായ സാക്ക് വര്‍ഗീസ്
 • ബ്രക്‌സിറ്റ് ഡീല്‍ 19ന് മന്ത്രിസഭാ ചര്‍ച്ചചെയ്യും; ആഞ്ഞടിക്കാന്‍ ബോറീസും കൂട്ടരും, പൗണ്ട് ഉയര്‍ന്നു
 • ബ്രക്‌സിറ്റില്‍ അവസാനനിമിഷം സമവായം; ചര്‍ച്ച അടുത്ത ഘട്ടത്തിലേക്ക്, തെരേസ മേയ്ക്ക് ആശ്വാസം
 • ബ്രിട്ടീഷ് ജിഹാദികളെ കൊന്നൊടുക്കുമെന്നു പറഞ്ഞ പ്രതിരോധ സെക്രട്ടറിക്കെതിരെ ലേബര്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway