യു.കെ.വാര്‍ത്തകള്‍

പ്രധാനമന്ത്രി തെരേസാ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി, രണ്ടു പേര്‍ അറസ്റ്റില്‍


ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് തീവ്രവാദ ബന്ധമുള്ള രണ്ടു പേര്‍ അറസ്റ്റിലായതായി മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. 20 കാരനായ നാസിമുര്‍ സക്കറിയ, 21 കാരനായ മുഹമ്മദ് ആഖിബ് ഇമ്രാന്‍ എന്നിവരാണ് കഴിഞ്ഞയാഴ്ച അറസ്റ്റിലായത്. പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് സ്ഫോടനം നടത്തി കെട്ടിടത്തിനകത്ത് കയറി പ്രധനമന്ത്രിയേ വധിക്കാനായിരുന്നു ഇവരുടെ പദ്ധതി.

നാസിമുറിനെ വടക്കന്‍ ലണ്ടനില്‍ നിന്നും ആഖിബ് ഇമ്രാനെ സൗത്ത് ഈസ്റ്റ് ബര്‍മിംഗ് ഹാമില്‍ നിന്നും നവംബര്‍ 28നാണ് ഭീകരവിരുദ്ധ സ്‌ക്വഡ് പിടി കൂടിയത്. ഇവരെ ഇന്ന് വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.


പ്രധാനമന്ത്രി തെരേസ മേയെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും പോലീസിന്റെ ഇടപെടലിലൂടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നെന്നും സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ഡൗണിങ് സ്ട്രീറ്റില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണ്‌ പോലീസ് പറയുന്നത്. സ്‌കോട്ട്‌ലണ്ട് യാര്‍ഡ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ്, എംഐ5 എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനാണ് ജിഹാദികളുടെ പദ്ധതി പൊളിച്ചത്. യുവാക്കളെ തോക്കിന്‍മുനയില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അറസ്റ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രിക്കും ഓഫീസിനും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


കഴിഞ്ഞ 12 മാസത്തിനിടയില്‍ ഒമ്പതു തവണ തെരേസ മേയ്‌ക്കെതിരെ വധശ്രമം നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ വക്താവ് ചൊവ്വാഴ്ച വ്യക്തമാക്കി. മാര്‍ച്ച് മുതല്‍ ഇത് ഒന്‍പതാം തവണയാണ് രാജ്യത്തെ ഭീകരാക്രമണം തടയുന്നതെന്ന് തീവ്രവാദ വിരുദ്ധ മേധാവികള്‍ വ്യക്തമാക്കി. തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സുരക്ഷാ ഏജന്‍സികള്‍ 22 തീവ്രവാദി അക്രമണങ്ങള്‍ക്ക് തടയിട്ടു. ഇതുമായി ബന്ധപ്പെട്ട് 500 കേസുകളാണ് ഇപ്പോഴും അന്വേഷണത്തിലുള്ളത്. 3000 പേര്‍ സജീവമായി തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുവെന്നും, 20000 പേര്‍ പിന്തുണ നല്‍കുന്നവരുമാണെന്ന് കണ്ടെത്തി. ക്രിസ്മസ് ആഘോഷങ്ങള്‍ അടുത്ത് വരവെ ഭീഷണികള്‍ ഉയരുന്ന സാഹചര്യത്തിലാണ് സുരക്ഷാ ഏജന്‍സികള്‍ പ്രധാനമന്ത്രിക്കെതിരെ ഉണ്ടായ ഭീഷണിയെക്കുറിച്ച് വ്യക്തമാക്കിയത്. ഈ വര്‍ഷം യുകെയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 36 പേരാണ് മരണപ്പെട്ടത്.

 • ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ വീടിനുള്ളില്‍ 3 കുട്ടികളെ ചുട്ടുകൊന്നു; അമ്മയും, 3 വയസുകാരിയും ജീവന് വേണ്ടി മല്ലിടുന്നു; 5 പേര്‍ പിടിയില്‍
 • കൊടുംശൈത്യം തുടരുന്നു; വിമാനങ്ങള്‍ റദ്ദാക്കി; ലക്ഷക്കണക്കിന് യാത്രക്കാര്‍ ദുരിതത്തില്‍ ,സ്‌കൂളുകള്‍ രണ്ടാം ദിവസവും അടച്ചു
 • കൊവന്‍ട്രിയില്‍ മരിച്ച ജെറ്റ്സിയുടെ സംസ്കാരം യുകെയില്‍ ; ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മലയാളി സമൂഹം
 • മഞ്ഞില്‍ മുങ്ങി യുകെ; റോഡുകളില്‍ ഐസ് കൂമ്പാരം,സ്‌കൂളുകള്‍ക്ക് അവധി , വൈദ്യുതി മുടക്കം
 • ലിവര്‍പൂളില്‍ ക്‌നാനായ യൂണിറ്റിനെ തോമസ് ജോണ്‍ വാരികാട്ടു നയിക്കും, മലയാളി ജൂനിയര്‍ ലോര്‍ഡ് മേയര്‍ക്കു സ്വികരണവും,ക്രിസ്തുമസ് ആഘോഷവും
 • കൊവന്‍ട്രിയില്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മലയാളി നേഴ്‌സ് മരിച്ചു, എട്ടു ദിവസത്തിനിടെ വിടവാങ്ങിയത് മൂന്ന് മലയാളികള്‍
 • ലണ്ടനില്‍ മലയാളി അന്തരിച്ചു; വിടവാങ്ങിയത് ഒഐസിസി പ്രവര്‍ത്തകനായ സാക്ക് വര്‍ഗീസ്
 • ബ്രക്‌സിറ്റ് ഡീല്‍ 19ന് മന്ത്രിസഭാ ചര്‍ച്ചചെയ്യും; ആഞ്ഞടിക്കാന്‍ ബോറീസും കൂട്ടരും, പൗണ്ട് ഉയര്‍ന്നു
 • ബ്രക്‌സിറ്റില്‍ അവസാനനിമിഷം സമവായം; ചര്‍ച്ച അടുത്ത ഘട്ടത്തിലേക്ക്, തെരേസ മേയ്ക്ക് ആശ്വാസം
 • ബ്രിട്ടീഷ് ജിഹാദികളെ കൊന്നൊടുക്കുമെന്നു പറഞ്ഞ പ്രതിരോധ സെക്രട്ടറിക്കെതിരെ ലേബര്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway