നാട്ടുവാര്‍ത്തകള്‍

കടലില്‍ അകപ്പെട്ടവരുടെ കൃത്യമായ കണക്ക് സര്‍ക്കാരിനില്ല; തിരിച്ചെത്താന്‍ 200 പേരെന്ന് രൂപത


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ടവരെ കുറിച്ച് കൃത്യമായ കണക്കുകള്‍ ഇല്ലാതെ വലയുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ കണക്കില്‍ നൂറില്‍ താഴെമാത്രമേ ഇനി തിരിച്ചെത്താനുള്ളൂ. എന്നാല്‍ 201 മത്സ്യതൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നു ലത്തീന്‍ അതിരൂപത പറയുന്നു. ചുഴലിക്കാറ്റില്‍പെട്ട് മത്സ്യതൊഴിലാളികളെ കാണാതായിട്ട് ആറുദിവസം പിന്നിടുമ്പോഴാണ് ഈ അവസ്ഥ. ഇതില്‍ ചെറുവള്ളങ്ങളില്‍ പോയ 108 മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലാണ് കൂടുതല്‍ ആശങ്കയെന്നും രൂപത വ്യക്തമാക്കി.
തിരുവനന്തപുരം വെള്ളയമ്പലത്തെ സഭാ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സഭ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.സുരക്ഷിതര്‍ എന്ന് പറയാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ലന്നും, ആറു ദിവസമായിട്ടും കടലില്‍ കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കാന്‍ കഴിയാത്തത് അപമാനകരമാണെന്നും സഭാ കുറ്റപ്പെടുത്തി.

മരണപ്പെട്ടവരെ സംബന്ധിച്ച വിവരശേഖരണവും പൂര്‍ത്തിയായില്ല. കത്തോലിക്ക സഭയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിന്റെ കണക്കുകളും കണക്കുകൂട്ടലുകളും തെറ്റുകയാണ്. കൊച്ചിയില്‍ നിന്ന് പോയ 700 മത്സ്യതൊഴിലാളികളെ കണ്ടെത്താനുണ്ടെന്ന് ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. 68 ബോട്ടുകള്‍ തിരിച്ചെത്താനുണ്ടെന്നും ഇവര്‍ പറയുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഗോവയിലും എത്തിച്ചേര്‍ന്ന മത്സ്യതൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല.

അതിനിടെ, ലക്ഷദ്വീപിന് സമീപത്ത് കടലില്‍നിന്ന് 11 മത്സ്യത്തൊഴിലാളികളെ ബുധനാഴ്ച നാവികസേന രക്ഷപ്പെടുത്തി. കന്യാകുമാരിക്ക് സമീപം ചുഴലിക്കാറ്റില്‍പ്പെട്ട് ഉപേക്ഷിക്കേണ്ടിവന്ന ഒരും ബോട്ടും കണ്ടെത്തി. ബിനോയ് മോന്‍ എന്ന ബോട്ടാണ് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന 13 പേരെ മറ്റൊരു ബോട്ടില്‍ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

 • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
 • വ്യാജ രേഖ ചമച്ച് നികുതിവെട്ടിപ്പ്; സുരേഷ് ഗോപി എംപി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
 • ജിഷക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരന്‍ , ശിക്ഷ ബുധനാഴ്ച
 • സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനി തലപ്പത്ത് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനല്ല രാഹുലിന്റ സ്ഥാനലബ്ദിയെന്ന് കോടിയേരിയോട് ബല്‍റാം
 • നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് അന്യംനില്‍ക്കും: കോടിയേരി
 • കോഹ്‌ലിയും അനുഷ്‌കയും ഇറ്റലിയില്‍ വച്ച് വിവാഹിതരായി
 • രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അമരത്ത് ; 16ന് അമ്മയില്‍ നിന്ന് ചുമതലയേല്‍ക്കും
 • ഓഖി: മരണ സംഖ്യ 44 ആയി; കണ്ടെത്താനുള്ളത് 129 പേരെക്കൂടി
 • കേരളത്തിലെത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥരെല്ലാം പൊട്ടന്‍മാര്‍! വിവരക്കേട് വിളമ്പി വീണ്ടും എംഎം മണി
 • ഫ്രഞ്ച് ടൂറിസ്റ്റുകള്‍ക്ക് നേരെ യു.പിയില്‍ ആക്രമണം; സ്ത്രീകളടക്കം വിദേശികള്‍ ആശുപത്രിയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway