യു.കെ.വാര്‍ത്തകള്‍

ഭക്ഷണം കഴിച്ച 15കാരി മരിച്ചു; ഇന്ത്യന്‍ റെസ്റ്റൊറന്റ് ഉടമക്കെതിരെ നരഹത്യക്ക് കേസ്

ലണ്ടന്‍ : ലങ്കാഷയറിലെ ഇന്ത്യന്‍ റെസ്റ്റൊറന്റായ റോയല്‍ സ്‌പൈസില്‍ നിന്നും ഭക്ഷണം കഴിച്ച 15കാരി അലര്‍ജി മൂലം മരിച്ച സംഭവത്തില്‍ റെസ്‌റ്റൊറന്റ് ഉടമകള്‍ക്കെതിരെ നരഹത്യക്ക് കേസ്. ലങ്കാഷയറിലെ ഒസ്വാള്‍ഡ്ടിസിലില്‍ 15-കാരി മെഗാന്‍ ലീയാണ് മരണപ്പെട്ടത്. കഴിഞ്ഞ ന്യൂഇയര്‍ ദിനത്തിലായിരുന്നു റോയല്‍ സ്‌പൈസില്‍ നിന്നും മെഗാന്‍ ഭക്ഷണം പാഴ്‌സല്‍ വാങ്ങി കഴിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ കടുത്ത അലര്‍ജി റിയാക്ഷന്‍ ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി മരിക്കുകയായിരുന്നു.

സംഭവം നടന്ന് ഒരു വര്‍ഷം ആകുമ്പോള്‍ റെസ്റ്റൊറന്റ് ഉടമ 39 കാരനായ മുഹമ്മദ് അബ്ദുള്‍ കുദ്ദൂസ്, ബിസിനസ്സ് പങ്കാളി 38 കാരനായ ഹാരൂണ്‍ റഷീദ് എന്നിവര്‍ക്കെതിരെ നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. പ്രാഥമിക ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ പാലിക്കാത്തതിനും, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കുറ്റത്തിനും ഇവര്‍ക്കെതിരെ കേസ് ചുമത്തും. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ എലികള്‍ ഓടിനടന്ന റെസ്‌റ്റൊറന്റിന് ഷട്ടര്‍ വീണിരുന്നു. ആ സമയത്ത് റെസ്‌റ്റൊറന്റ് നടത്തിയിരുന്ന കമ്പനിക്ക് എതിരെയും പ്രാഥമിക ആരോഗ്യസുരക്ഷയില്‍ വീഴ്ച വരുത്തിയ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

നട്ട് അലര്‍ജി മൂലമുണ്ടായ കടുത്ത ആസ്തമയാണ് മെഗാന്‍ ലീയുടെ ജീവന്‍ കവര്‍ന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

 • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
 • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
 • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
 • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
 • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
 • വീണ്ടും ദുഃഖവാര്‍ത്ത: ലണ്ടനില്‍ തലയോലപ്പറമ്പ് സ്വദേശി മരണമടഞ്ഞു
 • ബെര്‍മിംഗ്ഹാമിനെ ആശങ്കയിലാഴ്ത്തി തിയേറ്ററില്‍ വന്‍ സ്‌ഫോടന ശബ്ദം; ആളുകളെ ഒഴിപ്പിച്ചു
 • ഈ വാരാന്ത്യം പ്രണവിന്റെ 'ആദി' ക്കൊപ്പം; യുകെയിലെ 75 തിയറ്ററുകളില്‍ റിലീസ്
 • കാര്‍ വിപണിക്ക് 'പണികൊടുത്ത്' പുതിയ ടാക്‌സ് ബാന്‍ഡുകള്‍ ; ഏപ്രില്‍ മുതല്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ക്ക് ബാധകം
 • എനര്‍ജിബില്ലുകളുടെ വര്‍ധന അടിയന്തരമായി നിയന്ത്രിക്കണമെന്ന് എംപിമാര്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway