നാട്ടുവാര്‍ത്തകള്‍

കിട്ടിയത് ന്യൂനമര്‍ദ്ദ മുന്നറിയിപ്പ് ആയിരുന്നെന്ന് മുഖ്യമന്ത്രി; മരിച്ചവര്‍ക്ക് 20 ലക്ഷം, പരിക്കേറ്റവര്‍ക്ക് 5ലക്ഷം


തിരുവന്തപുരം: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കുന്നതില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുഴലിക്കാറ്റ് കനത്തനാശം വിതച്ച 30 ന് മാത്രമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും സന്ദേശം ലഭിച്ചതെന്നും അപ്പോള്‍ തന്നെ വിവരം കൈമാറിയെന്നും മുഖ്യമന്ത്രി. കാറ്റുമായി ബന്ധപ്പെട്ട ദുരന്തനിവാരണ പാക്കേജ് പ്രഖ്യാപിക്കാനുള്ള വാര്‍ത്താ സമ്മേളനത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.


ഓഖി ചുഴലിക്കാറ്റ് അപ്രതീക്ഷിത ദുരന്തമായിരുന്നു. കഴിഞ്ഞ 29 ന് ഈ മെയിലിലോ മറ്റേതെങ്കിലും രീതിയിലോ ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നില്ല. കിട്ടിയ സന്ദേശം ന്യൂനമര്‍ദ്ദത്തെക്കുറിച്ച് ആയിരുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്നും സന്ദേശം ലഭിച്ചതാകട്ടെ 30 ന് മാത്രമാണ്. അത് ഉടന്‍ തന്നെ കൈമാറി. എന്നാല്‍ മുന്നറിയിപ്പ് നല്‍കും മുമ്പ് തന്നെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു തരത്തിലുമുള്ള വീഴ്ചയും വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിലും സംസ്ഥാന സര്‍ക്കാരിന് പിഴവ് പറ്റിയിട്ടില്ല. മുന്നറിയിപ്പ് ലഭിച്ച ശേഷം ഒരു നിമിഷം പോലും പാഴാക്കിയില്ല. തീരദേശസേനയും നാവികസേനയും അറിയിപ്പ് കിട്ടിയ ഉടനെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. കേന്ദ്രവും സംസ്ഥാനവും ഇപ്പോഴും രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമാണ്.

മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷവും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷവും നഷ്ടപരിഹാരവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഒരു മാസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ നല്‍കും. ബോട്ടും വലയും നഷ്ടപ്പെട്ടവര്‍ക്കും തുല്യ സഹായം നല്‍കും. കാണാതായ മത്സ്യത്തൊഴിളുകളുടെ കുട്ടിള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഏര്‍പ്പാടാക്കും. മുഴുവന്‍ മത്സ്യത്തൊഴിലാളികളും ഫിഷറീസ് വകുപ്പില്‍ റജിസ്റ്റര്‍ ചെയ്യണം. ദുരന്ത നിവാരണ അതോറിറ്റി പുനസംഘടിപ്പിക്കുമെന്നും. കാറ്റില്‍ കനത്ത നാശമുണ്ടായ ലക്ഷദ്വീപിലേക്ക് മെഡിക്കല്‍ സംഘത്തെ അയയ്ക്കുമെന്നും പറഞ്ഞു. ഇതുവരെ 2,600 പേരെ രക്ഷിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

 • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
 • വ്യാജ രേഖ ചമച്ച് നികുതിവെട്ടിപ്പ്; സുരേഷ് ഗോപി എംപി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
 • ജിഷക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരന്‍ , ശിക്ഷ ബുധനാഴ്ച
 • സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനി തലപ്പത്ത് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനല്ല രാഹുലിന്റ സ്ഥാനലബ്ദിയെന്ന് കോടിയേരിയോട് ബല്‍റാം
 • നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് അന്യംനില്‍ക്കും: കോടിയേരി
 • കോഹ്‌ലിയും അനുഷ്‌കയും ഇറ്റലിയില്‍ വച്ച് വിവാഹിതരായി
 • രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അമരത്ത് ; 16ന് അമ്മയില്‍ നിന്ന് ചുമതലയേല്‍ക്കും
 • ഓഖി: മരണ സംഖ്യ 44 ആയി; കണ്ടെത്താനുള്ളത് 129 പേരെക്കൂടി
 • കേരളത്തിലെത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥരെല്ലാം പൊട്ടന്‍മാര്‍! വിവരക്കേട് വിളമ്പി വീണ്ടും എംഎം മണി
 • ഫ്രഞ്ച് ടൂറിസ്റ്റുകള്‍ക്ക് നേരെ യു.പിയില്‍ ആക്രമണം; സ്ത്രീകളടക്കം വിദേശികള്‍ ആശുപത്രിയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway