നാട്ടുവാര്‍ത്തകള്‍

ഷെറിന്റെ മരണം: വെസ്ലിയ്ക്കും സിനിക്കും സ്വന്തം മകളെ കാണാനുള്ള അവകാശം നഷ്ടപ്പെട്ടു


ടെക്സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മലയാളി കുടുംബത്തിലെ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മയ്യും വളര്‍ത്തച്ഛനുമായ വെസ്ലി മാത്യുസിനും, സിനി മാത്യുസിനും സ്വന്തം മകളെ കാണാനുള്ള അനുവാദം അമേരിക്കന്‍ കോടതി എടുത്തു കളഞ്ഞു.

ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വളര്‍ത്തമ്മ സിനി മാത്യൂസിനും വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനും രക്ഷിതാവെന്ന നിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റിന് ശേഷം ഇവരുടെ ബന്ധുക്കള്‍ക്കൊപ്പമാണ് സ്വന്തം മകള്‍ കഴിയുന്നത്.

കേസില്‍ വാദം കേള്‍ക്കല്‍ തുടരും. വാദം പൂര്‍ത്തിയാകുന്നതോടെ രക്ഷിതാവ് എന്ന എല്ലാ അവകാശങ്ങളും ദമ്പതികളില്‍ നിന്നും എടുത്തുമാറ്റിയേക്കാനും സാധ്യതയുണ്ട്‌. അറസ്റ്റോടെ ഇവരുടെ നാല് വയസ്സുകാരിയായ സ്വന്തം മകളെ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ് (സിപിഎസ്) കൊണ്ട് പോകുകയും പിന്നീട് കുഞ്ഞിന്റെ ബന്ധുക്കള്‍ക്കു കൈമാറുകയുമായിരുന്നു.

ഷെറിനെ കാണാതാകുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തതോടെ കഴിഞ്ഞ ഒക്ടോബര്‍ ഏഴു മുതല്‍ ഈ കുട്ടി ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു. മകളെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് സിനി മാത്യൂസ് കോടതിയെ സമീപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സിനിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഷെറിന്‍ മരിക്കുന്നതിന് തലേദിവസം വെസ്ലിയും സിനിയും അവരുടെ നാലുവയസുള്ള സ്വന്തം മകളും ഷെറിനെക്കൂടാതെ പുറത്ത് പോയി ഭക്ഷണം കഴിച്ചെന്നും ഒരാള്‍ക്ക് വേണ്ട ഭക്ഷണം പാഴ്‌സല്‍ വാങ്ങിയെന്നും അറസ്റ്റവാറണ്ടില്‍ പോലീസ്‌ പറയുന്നു.ഒന്നരമണിക്കൂറോളം നേരം കുഞ്ഞു ഷെറിന്‍ വീട്ടില്‍ തനിച്ചായിരുന്നു.മാതാപിതാക്കള്‍ തിരികെയെത്തുമ്പോഴും അവള്‍ അടുക്കളയില്‍ത്തന്നെയായിരുന്നു എന്നും വാറണ്ടില്‍ പറയുന്നു. എന്നാല്‍, എങ്ങനെയാണ് ഷെറിന്റെ മരണം സംഭവിച്ചതെന്ന് വാറണ്ടില്‍ സൂചിപ്പിച്ചിട്ടില്ല. മരണകാരണത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.


ഒക്ടോബര്‍ ഏഴിനാണ് കുട്ടിയുടെ തിരോധാനമുണ്ടായത്. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ 22ന് വീടിനടുത്തുള്ള കലുങ്കിന്റെ അടിയില്‍ നിന്നും ഷെറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പാല് കുടിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കുട്ടിയെ അര്‍ദ്ധരാത്രിയില്‍ വീടിനു പുറത്ത് നിര്‍ത്തിയെന്നും പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം നോക്കുമ്പോള്‍ കുട്ടിയെ കാണാതായെന്നുമായിരുന്നു ടെക്‌സാസ് പോലീസിനോട് വെസ്ലി പറഞ്ഞത്.


എന്നാല്‍, ഷെറിന്റെ മൃതദേഹം വീടിന് സമീപത്തുള്ള കലുങ്കിനടിയില്‍ നിന്നും കണ്ടെത്തിയതോടെ പാല്‍ കുടിയ്ക്കുന്നതിനിടെ ശ്വാസതടസ്സമുണ്ടായി ഷെറിന്‍ മരിച്ചതാണെന്ന് വെസ്ലി മൊഴിമാറ്റി. ഒക്ടോബര്‍ 7 മുതല്‍ പോലീസ് കസ്റ്റഡിയിലാണ് വെസ്ലി.

ഷെറിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്ലിയുടെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്. വീട്ടില്‍ വച്ചുതന്നെ കൊല നടന്നെന്ന നിഗമനത്തിലാണു പൊലീസ്. രണ്ടു വര്‍ഷം മുന്‍പാണ് ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഷെറിനെ ദത്തെടുത്തത്. കുട്ടിക്കു കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ടായിരുന്നു.

 • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
 • വ്യാജ രേഖ ചമച്ച് നികുതിവെട്ടിപ്പ്; സുരേഷ് ഗോപി എംപി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
 • ജിഷക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരന്‍ , ശിക്ഷ ബുധനാഴ്ച
 • സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനി തലപ്പത്ത് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനല്ല രാഹുലിന്റ സ്ഥാനലബ്ദിയെന്ന് കോടിയേരിയോട് ബല്‍റാം
 • നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് അന്യംനില്‍ക്കും: കോടിയേരി
 • കോഹ്‌ലിയും അനുഷ്‌കയും ഇറ്റലിയില്‍ വച്ച് വിവാഹിതരായി
 • രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അമരത്ത് ; 16ന് അമ്മയില്‍ നിന്ന് ചുമതലയേല്‍ക്കും
 • ഓഖി: മരണ സംഖ്യ 44 ആയി; കണ്ടെത്താനുള്ളത് 129 പേരെക്കൂടി
 • കേരളത്തിലെത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥരെല്ലാം പൊട്ടന്‍മാര്‍! വിവരക്കേട് വിളമ്പി വീണ്ടും എംഎം മണി
 • ഫ്രഞ്ച് ടൂറിസ്റ്റുകള്‍ക്ക് നേരെ യു.പിയില്‍ ആക്രമണം; സ്ത്രീകളടക്കം വിദേശികള്‍ ആശുപത്രിയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway