സ്പിരിച്വല്‍

വാല്‍താംസ്റ്റോയില്‍ തിരുപ്പിറവിയെ വരവേല്‍ക്കാന്‍ 3 ദിവസത്തെ ഒരുക്ക ധ്യാനം

ഈശോയുടെ തിരുപ്പിറവിയുടെ ഒരുക്കമായുള്ള 25 നോമ്പില്‍ തിരുസ്സഭ സഭാതനയരേ ഒരുക്കുന്ന ആഗമന കാലത്ത് 3 ദിവസത്തെ ഒരുക്ക ധ്യാനം സീറോ മലബാര്‍ സഭ ബ്രന്റ് വുഡ് ചാപ്ലയിന്‍സിയിലെ വിശ്വാസികള്‍ക്കായി ഡിസംബര്‍ 18,19, 20 തിങ്കള്‍, ചൊവ്വ, ബുധന്‍ തീയതികളില്‍ നടത്തപ്പെടുന്നു.

ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ വച്ച് 'ജീവന്റെ മന്നാ ' എന്ന പേരില്‍ ഒരുക്കുന്ന ദിവ്യകാരുണ്യ നാഥനെ കൂടുതല്‍ അടുത്ത് അറിയുവാനും അനുഭവിക്കുവാനും ഉള്ള സുവര്‍ണ്ണാവസരം ആണ് ഈ ദിവസങ്ങളില്‍ ലഭിക്കുന്നത്.

തിരുസ്സഭ വചന മാസമായി ആചരിക്കുന്ന ഡിസംബര്‍ മാസത്തില്‍ നടക്കുന്ന ഈ വചന സന്ദേശം നയിക്കുന്നത് ചാപ്ലയിന്‍ ഫാ.ജോസ് അന്ത്യാംകുളം M.C.B.S ആണ്.

എല്ലാ ദിവസവും വൈകുന്നേരം 5.30 മുതല്‍ 9.30 വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

ജീവന്റെ മന്നാ ആകുവാനായി പുല്‍ക്കൂട്ടില്‍ ഭൂജാതനായ ഉണ്ണിയീശോയെ സ്വീകരിക്കുവാനായി ഒരുങ്ങുന്നതിനു കുമ്പസാരിക്കുന്നതിനും മാനസന്തരപ്പെടുന്നതിനും ഈ ദിവസങ്ങളില്‍ സൗകര്യവും ഉണ്ടായിരിക്കുമെന്ന് സീറോ മലബാര്‍ ബ്രന്‍ഡ് വുഡ് ചാപ്ലയിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

 • വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 21ന് മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
 • ഫാ.ടോമി എടാട്ട് എഴുതിയ 'മക്കളോടൊപ്പം' എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു
 • മാഞ്ചസ്റ്ററില്‍ ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് രണ്ട് മുതല്‍
 • ഡെര്‍ബിയില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നാളേയും മറ്റന്നാളും ; ഫാ ടോമി എടാട്ടും ജീസസ് യൂത്തും നേതൃത്വം നല്‍കും
 • ത്രിദിന മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്ക ധ്യാനത്തിനായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ യുകെയില്‍ എത്തുന്നു
 • സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ നാളെ
 • വേള്‍ഡ് പീസ്‌ മിഷന്‍ ടീം നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം പൂളില്‍ നാളെ മുതല്‍
 • നോമ്പുകാല കുടുംബനവീകരണ ധ്യാനം ഇന്നും നാളെയും സ്‌കന്തോര്‍പ്പില്‍; ഫാ. ടോമി എടാട്ട് നയിക്കും, കുട്ടികള്‍ക്ക് പ്രത്യേകം ശുശ്രൂഷ
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വിഭൂതി തിരുനാളും ലൂര്‍ദ്ദ്മാതാവിന്റെ തിരുനാളും
 • സ്റ്റീവനേജില്‍ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം ശനിയാഴ്ച
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway