നാട്ടുവാര്‍ത്തകള്‍

അളിഞ്ഞ സ്വഭാവമാണെങ്കിലും സിനിമയിലെത്തുമ്പോള്‍ നഗ്നതയെ കുറിച്ച് സദാചാര ബോധം; നായികമാരെ കുറിച്ച് വിവാദ പരാമര്‍ശവുമായി സി.വി ബാലകൃഷ്ണന്‍

സിനിമാ നായികമാരുടെ സദാചാര ബോധത്തെ കുറിച്ച് വിവാദ പരാമര്‍ശവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണന്‍. ജീവിതത്തില്‍ എത്ര അളിഞ്ഞ സ്വഭാവമാണെങ്കിലും സിനിമയിലെത്തുമ്പോള്‍ നഗ്നതയെ കുറിച്ച് അവര്‍ക്ക് സദാചാര ബോധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
എസ്. ദുര്‍ഗയുമായി ബന്ധപ്പെട്ട് കൗമുദി ടിവിയുടെ ദ് സ്ട്രെയ്റ്റ് ലൈന്‍ എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. ദുര്‍ഗ എന്നുള്ളത് ഒരു പേര് മാത്രമാണ്. അങ്ങനെയെങ്കില്‍ ഇന്ത്യയിലെ പേരുകളൊന്നും നമുക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും മിക്കവാറും പേരുകളും ദൈവത്തിന്റെ പേരുകളാണ്. കാലത്തിന് അനുസരിച്ചുള്ള ചിന്തകളിലേയ്ക്ക് നമ്മള്‍ വരണമെന്നും ബാലകൃഷ്ണന്‍ പറയുന്നു.


എസ് ദുര്‍ഗ്ഗയില്‍ ഒരുപാട് ന്യൂഡിറ്റി ഉണ്ട്. അതില്‍ രണ്ട് പരിമിതികളുണ്ട്. നമ്മുടെ അഭിനേത്രികള് എത്രത്തോളം ഇതുമായി സഹകരിക്കാം എന്നുള്ളത്. നമ്മുടെ ഇവിടുത്തെ നായികമാര്, ഈ ഒരു ബോധം അവര്‍ക്കില്ലെന്നും അദ്ദേഹം പറയുന്നു. നടികളുടെ ഒരു തരത്തിലുള്ളൊരു സദാചാര ബോധമുണ്ട്. അവരുടെ ജീവിതം എത്ര അളിഞ്ഞതാണെങ്കിലും സിനിമയ്ക്ക് പുറത്ത് അവരുണ്ടാക്കാന്‍ ശ്രമിക്കുന്നൊരു ഇമേജുണ്ട്. അവര് സ്വര്‍ണ്ണക്കടത്ത് നടത്തും, നക്ഷത്രവേശ്യാലയം നടത്താം ഇതൊക്കെ നടത്തിക്കഴിഞ്ഞാലും സിനിമയിലൂടെ വേറൊരു തരത്തിലുള്ള ഇമേജ് അവര് ഉണ്ടാക്കാന്‍ ശ്രമിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ലോകത്തിലെ ഏറ്റവും മികച്ച നടിമാര്, കെയ്റ്റ് വിന്‍സ്ലെറ്റ് ഓസ്‌കര്‍ കിട്ടിയ നടിയാണ്. അവര്‍ റീഡര്‍ പോലുള്ള സിനിമകളില്‍ കാണിച്ചു കൂട്ടിയ നഗ്‌നരംഗങ്ങള്‍ ഒരുപാടുണ്ട്. ഗോദാര്‍ഡിന്റെ എല്ലാ സിനിമകളിലും നഗ്‌നതയുണ്ട്. റീഡൗട്ടബിള്‍ പോലുള്ള സിനിമകളില്‍ നഗ്‌നരംഗങ്ങള്‍ ധാരാളമുണ്ട്. വിദേശത്ത് നമ്മള്‍ കാണുന്ന ഏതു സിനിമകളിലും നഗ്‌നതയുണ്ട്, അത്രയേറെ എക്സ്ലിസിറ്റായുള്ള നഗ്‌നരംഗങ്ങള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും സി.വി ബാലകൃഷ്ണന്‍ പരിപാടിക്കിടെ വ്യക്തമാക്കി.

 • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
 • വ്യാജ രേഖ ചമച്ച് നികുതിവെട്ടിപ്പ്; സുരേഷ് ഗോപി എംപി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
 • ജിഷക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരന്‍ , ശിക്ഷ ബുധനാഴ്ച
 • സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനി തലപ്പത്ത് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനല്ല രാഹുലിന്റ സ്ഥാനലബ്ദിയെന്ന് കോടിയേരിയോട് ബല്‍റാം
 • നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് അന്യംനില്‍ക്കും: കോടിയേരി
 • കോഹ്‌ലിയും അനുഷ്‌കയും ഇറ്റലിയില്‍ വച്ച് വിവാഹിതരായി
 • രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അമരത്ത് ; 16ന് അമ്മയില്‍ നിന്ന് ചുമതലയേല്‍ക്കും
 • ഓഖി: മരണ സംഖ്യ 44 ആയി; കണ്ടെത്താനുള്ളത് 129 പേരെക്കൂടി
 • കേരളത്തിലെത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥരെല്ലാം പൊട്ടന്‍മാര്‍! വിവരക്കേട് വിളമ്പി വീണ്ടും എംഎം മണി
 • ഫ്രഞ്ച് ടൂറിസ്റ്റുകള്‍ക്ക് നേരെ യു.പിയില്‍ ആക്രമണം; സ്ത്രീകളടക്കം വിദേശികള്‍ ആശുപത്രിയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway