യു.കെ.വാര്‍ത്തകള്‍

'ഓഖി'യേക്കാള്‍ വേഗതയില്‍ യുകെയിലേക്ക് 'കരോളിന്‍ ' വരുന്നു; മുന്നറിയിപ്പും തയാറെടുപ്പും കണ്ടുപഠിക്കാം..


ലണ്ടന്‍ : യഥാസമയം മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ടതുമൂലം 'ഓഖി' ദുരന്തത്തില്‍പ്പെട്ടു നൂറുകണക്കിന് മത്സ്യതൊഴിലാളികളെയാണ് കേരളത്തില്‍ കാണാതായത്. കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ആറ് ദിവസം കഴിഞ്ഞും എങ്ങും എത്തിയിട്ടില്ല. ദുരന്ത നിവാരണ അതോറിറ്റിയുടെയും കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനത്തിന്റെയും തികഞ്ഞ പരാജയമായിരുന്നു 'ഓഖി' ദുരന്തത്തിന്റെ തീവ്രത കൂടിയത്. കാലാവസ്ഥയ്ക്കും മറ്റുമായി ഇന്ത്യഅടിക്കടി ഉപഗ്രങ്ങള്‍ വിക്ഷേപിക്കാറുണ്ടെങ്കിലും അവ വേണ്ടപോലെ ഉപയോഗിക്കപ്പെടുന്നില്ല.
ഇവിടെയാണ് യുകെയിലെ സംവിധാനം മാതൃകയാവുന്നത്.

'ഓഖി'യേക്കാള്‍ ഇരട്ടി വേഗതയിലുള്ള കാറ്റുണ്ടായാലും മുന്നറിയിപ്പും പ്രതിരോധ സംവിധാനവും ഫലപ്രദമായി ഉപയോഗിച്ച് ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനാവുന്നു. ഇപ്പോഴിതാ യുകെയില്‍ 80 വേഗതയില്‍ 'കരോളിന്‍ ' വരുകയാണ്. ഒപ്പം താപനില മൈനസ് എട്ടിലേക്കു വീഴുമെന്നും മുന്നറിയിപ്പുണ്ട്. ഡ്രൈവര്‍മാര്‍ക്കും റോഡിലിറങ്ങുന്നതിനു മുന്നറിയിപ്പുണ്ട്. അറ്റ്ലാന്റിക്കില്‍ നിന്നും രൂപം കൊണ്ട 'കരോളിനെ പ്രതിരോധിക്കാനുള്ള മുന്നറിയിപ്പ് എല്ലാ ഘടകങ്ങള്‍ക്കും നേരത്തെ നല്‍കിക്കഴിഞ്ഞു.


കാറ്റിന്റെ തീവ്രതയും ഗതിയും സഞ്ചാര പദവും കൃത്യമായി പറഞ്ഞു ഇവിടുത്ത കാലാവസ്ഥ വിഭാഗം മികവ് കാക്കുന്നു. മൂന്നു-നാല് ദിവസത്തെ കാലാവസ്ഥ കൃത്യമായി പ്രവചിച്ചു നാശനഷ്ടങ്ങളും ആള്‍നാശവും പരമാവധി കുറയ്ക്കാനാവുന്നു. കാറ്റും മഴയും മഞ്ഞുവീഴ്ചയും അതുമൂലമുണ്ടാകുന്ന യാത്രാ തടസവും അപകട സാധ്യതയും സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നു.

കേരളത്തിലെപ്പോലെ കടലുമായി പടവെട്ടുന്ന മല്‍സ്യത്തൊഴിലാളികള്‍ ഇല്ലെങ്കിലും തീരപ്രദേശത്തെ ജനത്തിനും വിനോദ സഞ്ചാരികള്‍ക്കും മുന്നറിയിപ്പ് നല്‍കി അപകടം ഒഴിവാക്കാനാവുന്നു. ഇത്രവലിയ കാറ്റുവീശുമെന്നു അന്ന് രാവിലെപ്പോലും മുന്നറിയിപ്പ് നല്കാനാവാതെ വന്നതാണ് നൂറുകണക്കിന് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ അകപ്പെടാനിടയാക്കിയത്. കാലാവസ്ഥാമാറ്റത്തെ ഉദാസീനതയോടെ കണക്കുന്ന അധികൃതരാണ് 'ഓഖി' ദുരന്തത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ .

 • ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ വീടിനുള്ളില്‍ 3 കുട്ടികളെ ചുട്ടുകൊന്നു; അമ്മയും, 3 വയസുകാരിയും ജീവന് വേണ്ടി മല്ലിടുന്നു; 5 പേര്‍ പിടിയില്‍
 • കൊടുംശൈത്യം തുടരുന്നു; വിമാനങ്ങള്‍ റദ്ദാക്കി; ലക്ഷക്കണക്കിന് യാത്രക്കാര്‍ ദുരിതത്തില്‍ ,സ്‌കൂളുകള്‍ രണ്ടാം ദിവസവും അടച്ചു
 • കൊവന്‍ട്രിയില്‍ മരിച്ച ജെറ്റ്സിയുടെ സംസ്കാരം യുകെയില്‍ ; ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മലയാളി സമൂഹം
 • മഞ്ഞില്‍ മുങ്ങി യുകെ; റോഡുകളില്‍ ഐസ് കൂമ്പാരം,സ്‌കൂളുകള്‍ക്ക് അവധി , വൈദ്യുതി മുടക്കം
 • ലിവര്‍പൂളില്‍ ക്‌നാനായ യൂണിറ്റിനെ തോമസ് ജോണ്‍ വാരികാട്ടു നയിക്കും, മലയാളി ജൂനിയര്‍ ലോര്‍ഡ് മേയര്‍ക്കു സ്വികരണവും,ക്രിസ്തുമസ് ആഘോഷവും
 • കൊവന്‍ട്രിയില്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മലയാളി നേഴ്‌സ് മരിച്ചു, എട്ടു ദിവസത്തിനിടെ വിടവാങ്ങിയത് മൂന്ന് മലയാളികള്‍
 • ലണ്ടനില്‍ മലയാളി അന്തരിച്ചു; വിടവാങ്ങിയത് ഒഐസിസി പ്രവര്‍ത്തകനായ സാക്ക് വര്‍ഗീസ്
 • ബ്രക്‌സിറ്റ് ഡീല്‍ 19ന് മന്ത്രിസഭാ ചര്‍ച്ചചെയ്യും; ആഞ്ഞടിക്കാന്‍ ബോറീസും കൂട്ടരും, പൗണ്ട് ഉയര്‍ന്നു
 • ബ്രക്‌സിറ്റില്‍ അവസാനനിമിഷം സമവായം; ചര്‍ച്ച അടുത്ത ഘട്ടത്തിലേക്ക്, തെരേസ മേയ്ക്ക് ആശ്വാസം
 • ബ്രിട്ടീഷ് ജിഹാദികളെ കൊന്നൊടുക്കുമെന്നു പറഞ്ഞ പ്രതിരോധ സെക്രട്ടറിക്കെതിരെ ലേബര്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway