സിനിമ

ലണ്ടന്‍ സ്വദേശിയായ കാമുകനുമായുള്ള വിവാഹത്തിന് ശ്രുതി ഹാസന് കമലിന്റെ പച്ചക്കൊടി!


സിനിമാ ജീവിതത്തിനിടയില്‍ നിരവധി ഗോസിപ്പുകള്‍ കമല്‍ഹാസന്റെ മകളായ ശ്രുതി ഹാസനെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ശ്രുതി ഹാസന്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ലണ്ടന്‍ സ്വദേശിയായ കാമുകന്‍ മിഖായേലിനെ തന്നെ വിവാഹം കഴിക്കാന്‍ കുടുംബം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ് നടന്‍ ആദവ് കണ്ണദാസന്റെ വിവാഹത്തില്‍ ഇരുവരും പങ്കെടുക്കാനെത്തിയപ്പോഴുളള ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു.

വിവാഹ ദിനത്തില്‍ പാരമ്പര്യത്തനിമയുളള വസ്ത്രമണിഞ്ഞാണ് ഇരുവരും എത്തിയത്. കസവ് മുണ്ടും ഷര്‍ട്ടുമായിരുന്നു മിഖായേലിന്റെ വേഷം. ശ്രുതിയാവട്ടെ ചുവന്ന നിറത്തിലുളള സാരിയണിഞ്ഞാണ് എത്തിയത്. കമല്‍ഹാസനും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

കമലിന്റെ സമ്മതത്തോടെയാണ് ശ്രുതിയും മിഖായേലും ഒരുമിച്ച് വിവാഹറിസപ്ഷനെത്തിയതെന്നാണ് വാര്‍ത്തകള്‍. നേരത്തെ ഇരുവരും ശ്രുതിയുടെ അമ്മ സരികയെ കണ്ടിരുന്നു.

എന്തായാലും വിവാഹത്തെക്കുറിച്ചുള്ള കൂടുതല് വിവരങ്ങളൊന്നും ഇവര്‍ പുറത്തുവിട്ടിട്ടില്ല. കല്യാണം എപ്പോഴുണ്ടാകുമെന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

 • ഷൂട്ടിങ്ങിനു ഇടവേള നല്‍കി ദുല്‍ഖര്‍ ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനത്തിന്
 • ആടുജീവിതത്തില്‍ നജീബിന്റെ സൈനുവായി അമലപോള്‍
 • മലയാളികളുടെ പ്രിയ നായിക മാതു വീണ്ടും വിവാഹിതയായി
 • 'എന്റെ പക്കി ഇതാണ്'; കായംകുളം കൊച്ചുണ്ണിയുടെ വലംകൈ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലിന്റെ അടാര്‍ ലുക്ക്
 • 'ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍ ' ടീസര്‍ പുറത്തിറങ്ങി
 • നയന്‍സും വിഘ്‌നേഷും വിദേശത്തു വച്ച് വിവാഹിതരാകുമെന്നു തമിഴ് മാധ്യമങ്ങള്‍
 • മോദി വഞ്ചിച്ചു: പ്രിയങ്ക ചോപ്ര നിയമനടപടിയ്ക്ക്
 • മൂന്നു ചിത്രങ്ങള്‍ കൂടി കഴിഞ്ഞിട്ട് അഭിനയം നിര്‍ത്തണമോയെന്ന് ആലോചിക്കാമെന്ന് കമല്‍ഹാസന്‍
 • 'ഭയപ്പെട്ട് ഒളിച്ചോടരുത്'; അഡാറ് ലവ് സ്‌റ്റോറി സംവിധായകന് ഉപദേശവുമായി കമല്‍
 • 'എന്നെയും കാത്ത് വിഷ്ണുവേട്ടന്‍ പതിവായി ചായക്കടയുടെ മുന്നില്‍ നില്‍ക്കുമായിരുന്നു' പ്രണയകഥ വെളിപ്പെടുത്തി നടി അനു സിത്താര
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway