യു.കെ.വാര്‍ത്തകള്‍

ജോര്‍ജ് രാജകുമാരന്റെ സ്കൂള്‍ വിവരങ്ങള്‍ ഐഎസിന് ചോര്‍ത്തി നല്‍കിയ ആള്‍ പിടിയില്‍


ലണ്ടന്‍ : ഐഎസിന്റെ ഹിറ്റ് ലിസ്റ്റിലുള്ള ബ്രിട്ടീഷ് രാജകുടുംബത്തിലെ ഭാവി കിരീടാവകാശി ജോര്‍ജ് രാജകുമാരന്റെ സ്കൂള്‍ വിവരങ്ങള്‍ ഐഎസിന് ചോര്‍ത്തി നല്‍കിയ ആള്‍ പിടിയില്‍ .നാലുവയസ്സുകാരനായ പ്രിന്‍സ് ജോര്‍ജിന്റെ വിവരങ്ങള്‍ ഓണ്‍ലൈന്‍ മെസേജിങ് ആപ്പ് ആയ ടെലിഗ്രാം വഴിയാണ് ഇയാള്‍ കൈമാറിയത്.
ഹുസ്‌നൈന്‍ റാഷിദ് എന്ന 31കാരനാണ് ഇത്തരത്തില്‍ സന്ദേശമയച്ചത്. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഇയാള്‍ക്കെതിരെ ഭീകവാദ കുറ്റം ചുമത്തി. വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡ്ല്‍ടണിന്റെയും മകനായ ജോര്‍ജിന്റെ ചിത്രവും ലണ്ടനിലെ കുട്ടിയുടെ സ്‌കൂള്‍ വിലാസവുമാണ് റാഷിദ് രഹസ്യകേന്ദ്രത്തിലേക്ക് അയച്ചത്.


ഐഎസില്‍ ചേരുന്നതിനു വേണ്ടി ഇയാള്‍ സിറിയയിലേക്കു കടക്കാനൊരുങ്ങും മുന്‍പാണു പിടിയിലായതെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ 22നാണ് ലങ്കാഷയറില്‍ വച്ച് റാഷിദ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇതിന് മുന്‍പ്, ഐഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ ജോര്‍ജ് രാജകുമാരനെയും ഉള്‍പ്പെടുത്തിയ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
അയക്കുന്ന സന്ദേശം ആര്‍ക്കും ചോര്‍ത്തി എടുക്കാന്‍ സാധിക്കാത്ത തരത്തിലുള്ള എന്‍ക്രിപ്ക്ഷന്‍ സേവനമുള്ളതിനാലാണ് ഇവര്‍ ടെലിഗ്രാം തന്നെ തെരഞ്ഞെടുത്തത്. തോക്കേന്തിയ ഭീകരന്റെ നിഴല്‍ ചിത്രത്തിനൊപ്പം ജോര്‍ജ് രാജകുമാരനെയും ചേര്‍ത്തുള്ള ഫോട്ടോ ആശങ്കയുളവാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

'സ്‌കൂള്‍ നേരത്തെ തുടങ്ങും' എന്ന സന്ദേശവും ഒപ്പം സ്‌കൂളിന്റെ വിലാസവും സന്ദേശത്തില്‍ ചേര്‍ത്തിട്ടുണ്ട്. രാജകുടുംബത്തെപ്പോലും വെറുതെവിടില്ലെന്ന ഭീഷണിയും ഫോട്ടോയോടൊപ്പമുണ്ട്.
ഭീകരര്‍ക്ക് സന്ദേശങ്ങള്‍ കൈമാറുന്ന ശൃംഖലയിലെ ഒരു കണ്ണിയാണ് റാഷിദെന്ന് അന്വേഷണവിഭാഗം പറയുന്നു. ആക്രമണത്തിനു മുന്നോടിയായി ഭീകരര്‍ക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളുടെയും വിവരങ്ങള്‍ ഇത്തരത്തില്‍ സന്ദേശങ്ങളിലൂടെയാണ് അറിയിക്കുന്നത്. യുകെയിലെ എല്ലാ സ്റ്റേഡിയങ്ങളുടെയും വിവരങ്ങളും റാഷിദ് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. റാഷിദിനെ ഡിസംബര്‍ 20 വരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

പ്രധാനമന്ത്രി തെരേസാ മേയ്ക്ക് നേരെ വധ ശ്രമത്തിനു ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റിലായെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് രാജകുമാരനെതിരെയുള്ള നീക്കങ്ങള്‍ പുറത്തായത്. രാജകുമാരനും സ്‌കൂളിനും വലിയ സുരക്ഷയാണ് ലഭ്യമാക്കിയിരിക്കുന്നത്.

  • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
  • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
  • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
  • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
  • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
  • വീണ്ടും ദുഃഖവാര്‍ത്ത: ലണ്ടനില്‍ തലയോലപ്പറമ്പ് സ്വദേശി മരണമടഞ്ഞു
  • ബെര്‍മിംഗ്ഹാമിനെ ആശങ്കയിലാഴ്ത്തി തിയേറ്ററില്‍ വന്‍ സ്‌ഫോടന ശബ്ദം; ആളുകളെ ഒഴിപ്പിച്ചു
  • ഈ വാരാന്ത്യം പ്രണവിന്റെ 'ആദി' ക്കൊപ്പം; യുകെയിലെ 75 തിയറ്ററുകളില്‍ റിലീസ്
  • കാര്‍ വിപണിക്ക് 'പണികൊടുത്ത്' പുതിയ ടാക്‌സ് ബാന്‍ഡുകള്‍ ; ഏപ്രില്‍ മുതല്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ക്ക് ബാധകം
  • എനര്‍ജിബില്ലുകളുടെ വര്‍ധന അടിയന്തരമായി നിയന്ത്രിക്കണമെന്ന് എംപിമാര്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway