നാട്ടുവാര്‍ത്തകള്‍

പ്രണയം: മലപ്പുറത്ത് 18കാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു പൊലീസിന് കീ‍ഴടങ്ങി

മലപ്പുറം: മലപ്പുറത്ത് പെരുവള്ളൂരില്‍ പിതാവ് 18കാരിയായ കളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. പറങ്കിമാവില്‍ വീട്ടില്‍ ശാലു (18) ആണ് കൊല്ലപ്പെട്ടത്. പിതാവ് ശശി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

മകള്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ശശി ഇത് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.


പിന്നീട് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീ‍ഴടങ്ങി. തിരുവനന്തപുരം സ്വദേശിയാണ് ശശി. വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പെരിന്തല്‍മണ്ണ താഴെക്കോടാണ് ശശിയുടെ ഭാര്യവീട്.

പ്ലസ് ടു പൂര്‍ത്തിയാക്കിയ ശാലു പി.എസ്.സി പരിശീലനം നടത്തുകയായിരുന്നു. മകള്‍ക്ക് ഒരു യുവാവുമായി പ്രണയമുണ്ടെന്ന സംശയം ശശിയുടെ ചെവിയിലെത്തിയതാണ് കൊലയ്ക്കു കാരണമായതെന്നാണ് സൂചന. സംശയരോഗിയായ ശശിധരന്‍ ഭാര്യയും മകളുമായി നേരത്തെ വഴക്ക് പതിവായിരുന്നു.

 • ഒരേയൊരു ശ്രീദേവി, തെന്നിന്ത്യയില്‍ നിന്ന് എത്തി ബോളിവുഡിനെ ഭരിച്ചത് പത്തുവര്‍ഷത്തോളം
 • ശ്രീദേവിയെ അകാല മരണത്തിലേക്ക് നയിച്ചത് എന്താണ്?
 • കണ്ണൈ കലൈമാനേ, മറക്കാനാകുമോ ഈ താരാട്ട്, ആ നായികയെ
 • ബോളിവുഡ് നടി ശ്രീ ദേവി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
 • പ്രതിഷേധത്തിലെ കുമ്മനം സ്റ്റൈല്‍
 • മധുവിനെ തല്ലിക്കൊന്ന സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ ; കൊലക്കുറ്റം ചുമത്തി
 • വിശപ്പിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് പിണറായി
 • പണം കിട്ടാഞ്ഞു കൊടികുത്തി; പ്രവാസിയുടെ 'ജീവനെടുത്ത' സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
 • അടിച്ചവശനാക്കി മധുവിന്റെ തലയില്‍ ചാക്കുകെട്ട് വച്ച് നടത്തിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലൊഴിച്ചു!
 • സെല്‍ഫ് ഗോള്‍ അടിക്കരുതെന്നു മാണിയെ വേദിയിലിരുത്തി കാനം സിപിഎമ്മിനോട് , കാനം തുത്തുകുണുക്കി പക്ഷിയെന്ന് കേരള കോണ്‍ഗ്രസ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway